ടെക് '18
2018 എത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പാ​ളി​ച്ച​ക​ൾ നി​ക​ത്തി കൂ​ടു​ത​ൽ ക​രു​ത്ത​രാ​യി വി​പ​ണി പി​ടി​ക്ക​ാനാ​ണ് ടെക് ലോകത്ത് ക​ന്പ​നി​ക​ളു​ടെ ല​ക്ഷ്യം. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഓ​ഫ​റു​ക​ളും ഈ​ വ​ർ​ഷ​വും വി​പ​ണി​യി​ൽ ഉ​ന്മേഷം പകരും. വിവിധ മേഖകളിലെ സാധ്യതകളെക്കുറിച്ച്..

ഇ​ന്‍റ​ർ​നെ​റ്റ്

മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് മേ​ഖ​ല​യി​ൽ ജിയോ തേ​രോ​ട്ട​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ട​ത്. ജിയോ​ക്കു മു​ന്പി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വ​തെ ചെ​റി​യ ക​ന്പ​നി​ക​ൾ വ​ലു​തി​നോ​ട് കൂ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​ല്ലാ​താ​കു​ക​യോ ചെ​യ്തു. വോ​ഡ​ഫോ​ണ്‍ -ഐ​ഡി​യ ല​യ​നം അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് ചാ​ർ​ജു​ക​ളി​ൽ വ​ലി​യ ഇ​ള​വു​ക​ളാ​ണ് ജി​യോ​യോടു മുട്ടാൻ മ​റ്റ് മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കേ​ണ്ടിവ​ന്ന​ത്. ഈ ​വ​ർ​ഷം ആ​ർ കോം ​എ​ന്ന റി​ല​യ​ൻ​സ് ടെ​ലി​കോം കൂ​ടി മു​കേ​ഷ് അം​ബാ​നി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ഇ​തൊ​ടെ ഈ ​വ​ർ​ഷ​വും മൊ​ബൈ​ൽ മേ​ഖ​ല​യി​ൽ​ ക​ടു​ത്ത പോ​രാ​ട്ടം പ്ര​തീ​ക്ഷി​ക്കാം.

മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മ​റ്റ് കോട​തി ഇ​ട​പെ​ട​ലു​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ചോ​ടെ അ​വ​സാ​നി​ക്കും. ഇ​ത് മൊ​ബൈ​ൽ മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 2018ലെ ​പ്ര​ധാ​ന മാ​റ്റം 5 ജി​യു​ടെ ക​ട​ന്നു​വ​ര​വാ​യി​രി​ക്കും. ഇ​തോ​ടെ വി​പ​ണി​യി​ൽ 5ജി ​മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ കു​ത്തൊ​ഴു​ക്കാ​യി​രി​ക്കും. ജിയോ ഫോ​ണു​മാ​യി എ​ത്തി​യ റി​ല​യ​ൻ​സ് 2018ൽ ​ഏ​ന്തെ​ങ്കി​ലും മാ​ജി​ക് കാ​ണി​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം. റി​ല​യ​ൻ​സി​ന്‍റെ ബ്രോ​ഡ്ബാ​ൻ​ഡ്, ഡി​ടി​എ​ച്ച് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ 2018ലെ ​പ്ര​തീ​ക്ഷ​ക​ളാ​ണ്.

ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് ആപ്

ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​നാ​യി മൊ​ബൈ​ൽ ആ​പ്പു​ക​ൾ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി ഈ ​വ​ർ​ഷം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങും. മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ല​ഭ്യ​ത​യും കു​റ​ഞ്ഞ നി​ര​ക്കു​മാ​ണ് ആ​ളു​ക​ളെ ആപ് വ​ഴി​യു​ള്ള ഷോ​പ്പിം​ഗി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ആപ് ഉപയോഗിക്കുന്നവർക്ക് ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് ക​ന്പ​നി​ക​ൾ കൂടുതൽ ഡി​സ്കൗ​ണ്ടു​ക​ളും ന​ൽ​കു​ന്നു​ണ്ട്. ഫ്ളി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ് ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ൽ മു​ന്പി​ൽ. ഇ​വ​ർക്കു വെ​ല്ലു​വി​ളി​യാ​യി റി​ല​യ​ൻ​സും ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജിയോ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യാ​യി​രി​ക്കും റി​ല​യ​ൻ​സി​ന്‍റെ ക​ട​ന്നു​വ​ര​വ്. ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ പേ ​ലേ​റ്റ​ർ എ​ന്ന ഓ​പ്ഷ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഷോ​പ്പിം​ഗി​ന് പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഈ​ വ​ർ​ഷം മൂ​ന്ന​ര​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര​മാ​ണ് ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ൾ വ​ഴി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ ​മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഫേ​സ്ബു​ക്കും വാ​ട്സ് ആ​പും ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഒ​ന്നുകൂ​ടി ഉ​റ​പ്പി​ച്ച വ​ർ​ഷ​മാണ് ക​ഴി​ഞ്ഞ​ത്. ഈ വ​ർ​ഷ​വും ഇ​വ​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കും. 2016ലും 2017​ലും ആ​രം​ഭി​ച്ച ചി​ല സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് എ​ന്നുമാ​ത്രം. ട്വി​റ്റ​ർ, ലി​ങ്കി​ഡ്ഇ​ൻ, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യവ മാ​ത്ര​മാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ മു​ന്നി​ൽ പി​ടി​ച്ച് നി​ന്ന​ത്.

ഡി​സം​ബ​ർ അ​വ​സാ​നം ആ​ധാ​റു​മാ​യി അ​ക്കൗ​ണ്ട് ബ​ന്ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്ക്് ആ​ലോ​ചി​ച്ചെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ അ​ക്കൗ​ണ്ടു​ള്ള ഇ​ന്ത്യ​യി​ൽ ഇ​ത് ദോ​ഷം ചെ​യ്യു​മെ​ന്ന് മ​ന​സി​ലാ​യതോടെ ശ്ര​മം ഉ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ ഒ​രു നി​യ​ന്ത്ര​ണം സോ​ഷ്യ​ൽ ​മീ​ഡി​യ​യു​ടെ മേ​ൽ കൊ​ണ്ടു​വ​ന്നാ​ൽ കൈ​യി​ൽ ആ​ധാ​ർ ന​ന്പ​റു​മാ​യി ഫേ​സ്ബു​ക്കി​ൽ ലോ​ഗി​ൻ ചെ​യ്യേ​ണ്ടി വ​രും. കൂ​ടു​ത​ൽ ജ​ന​പ്രി​യ ഫീ​ച്ച​റു​ക​ൾ വാ​ട്സ്ആ​പ്പും ഫേ​സ്ബു​ക്കും ഈ ​വ​ർ​ഷ​വും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. പ​ക്ഷെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ആ മാധ്യമത്തിന്‍റെത​ന്നെ അ​വ​സാ​ന​ത്തി​നു കാ​ര​ണ​മാ​വാം. ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​വു​മെ​ന്ന് ക​രു​താം.

മൊ​ബൈ​ൽ ഫോ​ണ്‍

2017ൽ ​സ്മാ​ർ​ട് ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​കളാ​യി അ​വ​ത​രി​ച്ച​ത് ഡ്യൂ​വ​ൽ കാ​മ​റ​ക​ളും കൂ​ടു​ത​ൽ സ​മ​യം ചാ​ർ​ജ് നി​ൽ​ക്കു​ന്ന ബാ​റ്റ​റി​ക​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ 2018ൽ ​ആ​ളു​ക​ൾ വ​ലി​പ്പം കൂ​ടി​യ സ്ക്രീ​ൻ ഉ​ള്ള ഫോ​ണു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 30 കോ​ടി ഫോ​ണു​ക​ൾ ഈ ​വ​ർ​ഷം വി​പ​ണി​യി​ൽ വി​റ്റ​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തി​ൽ 14 കോ​ടി ഫോ​ണു​ക​ൾ ഫീ​ച്ച​ർ ഫോ​ണു​ക​ൾ ആ​യി​രി​ക്കും. വി​പ​ണി​യി​ലെ ചൈ​ന ഫോ​ണു​ക​ളു​ടെ ആ​ധി​പ​ത്യം ഈ ​വ​ർ​ഷ​വും തു​ട​രാ​നാ​ണ് സാ​ധ്യ​ത. ഷ​വോ​മി, ഓ​പ്പോ, വി​വോ, ലെ​നോ​വോ തു​ട​ങ്ങി​യ ഫോ​ണു​ക​ൾ ശ​ക്ത​മാ​യി വി​പ​ണി​യി​ൽ നി​ല​നി​ൽ​ക്കും. ഷ​വോ​മി​യും സാം​സം​ഗും ത​മ്മി​ലു​ള്ള മ​ത്സ​രം പോയ ​വ​ർ​ഷം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ സ്റ്റോറി​ൽനി​ന്ന് കൂ​ടു​ത​ൽ റീട്ടെയിൽ സ്റ്റോ​റു​ക​ളി​ലേ​ക്ക് ഷ​വോ​മി ഈ ​വ​ർ​ഷം എ​ത്തും.

ഫേ​സ്ഐ​ഡി എ​ന്ന ഫീ​ച്ച​റു​മാ​യി ഐ​ഫോ​ണും പുതുമ അ​റി​യി​ച്ചു. എ​ന്നാ​ൽ ഉ​യ​ർ​ന്ന വി​ല ആ​ളു​ക​ളെ ഐ​ഫോ​ണി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽനി​ന്ന് പി​ന്നോ​ട്ട് വ​ലി​ക്കു​ന്നു. ഐ​ഫോ​ണി​ന്‍റെ അ​തേ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ചൈ​ന ഫോ​ണു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്പോ​ൾ ആ​ളു​ക​ൾ സ്വ​ഭാ​വി​ക​മാ​യും അ​തി​ലേ​ക്ക് തി​രി​യും.

2018ൽ ​വി​പ​ണി കീ​ഴ​ട​ക്കു​ക പ​തി​നാ​യി​ര​ത്തി​നും ഇ​തു​പ​തി​നാ​യി​രി​ത്തി​നും ഇ​ട​യി​ലു​ള്ള ഫോ​ണു​ക​ളാ​യി​രി​ക്കും. 4 ജി​ബി റാം, 64 ​ജി​ബി മെ​മ്മ​റി, ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​ന​ർ, ഫേ​സ്ഐ​ഡി തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ൾ ഉ​ള്ള ഫോ​ണു​ക​ളാ​യി​രി​ക്കും വി​പ​ണി​യി​ൽ ആ​ളു​ക​ൾ കൂ​ടു​ത​ൽ തെ​ര​യു​ക.
സാ​ങ്കേ​തി​ക​വി​ദ്യ​ക്കൊ​പ്പം വൈ​റ​സു​ക​ളു​ടെ വ്യാ​പ​നം പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഭീ​ഷ​ണി​യാ​ണ്. കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ച്, വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കം​പ്യൂ​ട്ട​റു​ക​ളി​ലും സ്മാ​ർ​ട് ഫോ​ണു​ക​ളി​ലും എ​ത്താ​ൻ അ​വ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ വ​ർ​ഷം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ച്ച്, വി​വേ​ക​ത്തോ​ടെ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ ഉ​പ​യോ​ഗി​ക്കാം.

സോനു തോമസ്