ഉ​ട​ൻ വ​രും, വാട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്രൈ​വ​റ്റ് റി​പ്ലൈ
ഉ​ട​ൻ വ​രും,  വാട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്രൈ​വ​റ്റ് റി​പ്ലൈ
Thursday, January 4, 2018 3:31 PM IST
വി​ൻ​ഡോ​സ് ഫോ​ണി​ൽ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രി​ൽ ചി​ല​ർ ക​ഴി​ഞ്ഞ​ ദി​വ​സ​മൊ​ന്ന് അ​ന്പ​ര​ന്നു- ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മ​റ്റാ​രും കാ​ണാ​തെ പ്രൈ​വ​റ്റ് ആ​യി മെ​സേ​ജ് അ​യ​യ്ക്കാ​ൻ ഒ​രു ഓ​പ്ഷ​ൻ! കാ​ര്യം അ​ത് വ​രു​മെ​ന്ന് കേ​ട്ടു​തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു​നാ​ളാ​യി. പ​ക്ഷേ ഇ​പ്പോ​ഴും പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഈ ​ബീ​റ്റാ അ​പ്ഡേ​റ്റ് അ​ബ​ദ്ധ​ത്തി​ൽ വി​ൻ​ഡോ​സ് ഫോ​ണു​ക​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പു​തി​യ വി​വ​രം. പ​ക്ഷേ, മ​റ്റ് അ​പ്ഡേ​റ്റു​ക​ൾ​ക്കൊ​പ്പം വൈ​കാ​തെ പ്രൈ​വ​റ്റ് റി​പ്ലൈ ഓ​പ്ഷ​ൻ എ​ത്തും.

മെ​സേ​ജു​ക​ൾ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ന്പോ​ൾ പോ​പ്അ​പ് ചെ​യ്യു​ന്ന ചെ​റി​യ വി​ൻ​ഡോ​യി​ലാ​വും പു​തി​യ ഓ​പ്ഷ​ൻ ഉ​ണ്ടാ​കു​ക. ആ ​മെ​സേ​ജ് ക്വോ​ട്ട് ചെ​യ്ത്, അ​യ​ച്ച​യാ​ൾ​ക്ക് സ്വ​കാ​ര്യ​മാ​യി മ​റു​പ​ടി ന​ൽ​കാ​നാ​ണ് ഇ​തു സ​ഹാ​യി​ക്കു​ക.


വി​ൻ​ഡോ​സി​നു വേ​ണ്ടി​യു​ള്ള അ​പ്ഡേ​റ്റി​ൽ വാട്സ്ആപ് ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ൻ​ഡ്രോ​യ്ഡ് ഇ​ന്‍റ​ർ​ഫേ​സു​മാ​യി സാ​മ്യ​മു​ള്ള​താ​ണ് ചി​ല ഡി​സൈ​നു​ക​ൾ. വീ​ഡി​യോ കോ​ളി​നു​വേ​ണ്ടി ക്വി​ക്ക് സ്വി​ച്ച്, പു​തു​ക്കി​യ ഗ്രൂ​പ്പ് സെ​റ്റിം​ഗ്സ് എ​ന്നി​വ​യും അ​പ്ഡേ​റ്റി​ലു​ണ്ട്.

-എച്ച്