കൊതിയൂറും കേക്കുകളൊരുക്കി ജെനി
കേക്കു നിർമ്മാണത്തിലേക്ക്

വിവാഹം, കുട്ടികൾ എന്നീ ഉത്തരവാദിത്തങ്ങൾ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ പതിയെ ന്യൂജനറേഷൻ ബാങ്കിലെ ജോലി ജെനി ഉപേക്ഷിച്ചു. പക്ഷേ, എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന ആഗ്രഹം അപ്പോഴും മനസിലുണ്ടായിരുന്നു. അത് കേക്കുണ്ടാക്കുന്നതിലേക്ക് എത്തിച്ചേരുമെന്നോ അതിത്രമാത്രം വളരുമെന്നോ ജെനി കരുതിയിരുന്നില്ല.

ആദ്യ കേക്ക് ഒരുക്കിയത് മകളുടെ പിറന്നാളിന്

അമ്മ കേക്കുണ്ടാക്കുന്നത് ജെനി പലപ്പോഴും കണ്ടിട്ടുണ്ട്. ആ പരിചയം വച്ചാണ് മകളുടെ പിറന്നാളിന് ജെനി ആദ്യമായി കേക്കുണ്ടാക്കിയത്. അത് അവിടെ തീരും എന്നു തന്നെയായിരുന്നു ജെനിയുടെ ചിന്ത. പക്ഷേ, അതോടെ ജെനിയുടെ ജീവിതം പുതിയ വഴിത്തിരിവിലേക്കെത്തി. മകളുടെ പിറന്നാളിന് വീട്ടിലെത്തിയ ബന്ധുക്കളിൽ പലരും അന്നു തന്നെ ജെനിയുടെ കേക്കിെൻറ ആരാധകരായി മാറി. വീട്ടിലെ ആഘോഷങ്ങൾക്ക് കേക്ക് ഡിസൈൻ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ജെനിയുടെ അടുത്തേക്ക് അവരെത്താൻ തുടങ്ങി. അങ്ങനെയാണ് ജെനി കേക്ക് നിർമാണം ഗൗരവത്തിലെടുക്കുന്നത്. എന്നാൽപിന്നെ ഇതു തന്നെയാകട്ടെ തെൻറ സംരംഭം എന്നങ്ങു തീരുമാനിച്ചു. പിന്നെ സ്വന്തം നിലയ്ക്ക് കുറച്ചു പഠനമൊക്കെ നടത്തി. ഷുഗർ ഫ്ളവേഴ്സ് പോലുള്ള അലങ്കാര പണികൾ പഠിക്കാനായി പരിശീലന ക്ലാസുകളിലും പോയി. ഇന്ന് ഫേസ്ബുക്കിൽ ജെനിക്ക് www.facebook.com/jenyscakecorner എന്നൊരു പേജുണ്ട്്. ജെനിയെ അന്വേഷിച്ച് ഉപഭോക്താക്കൾ പലരുമെത്തുന്നത് ഈ പേജു വഴിയാണ്. കേക്കു നിർമാണത്തോടൊപ്പം കേക്കുണ്ടാക്കാനുള്ള പരിശീലനവും ഇവർ നൽകുന്നുണ്ട്.

ഉപയോക്താക്കളാണ് എല്ലാം

മുന്പുചെയ്തവയുടെ ഡിസൈൻ കണ്ടിഷ്ടപ്പെട്ട് അതുപോലെ ആവശ്യപ്പെത്തെുന്നവരും സ്വന്തംആശയങ്ങളുമായി എത്തുന്നവരുമുണ്ട്. എന്തായാലും ആവശ്യക്കാരുടെ ആശയം മനസിലാക്കിയതിനുശേഷം മാത്രമെ ഓർഡറുകൾ സ്വീകരിക്കാറുള്ളു. കൃത്യമായി അവരുടെ ആശയവും ആവശ്യവും മനസിലാക്കി അതോടൊപ്പം ജെനിയുടെ കരവിരുതു കൂടിച്ചേരുന്പോൾ ഉപഭോക്താക്കൾക്ക് ആശ്ചര്യപ്പെടാൻ അതിലെന്തെങ്കിലും ജെനി കരുതിവയ്ക്കാറുണ്ട്. തെൻറ വരുമാനം എന്നതിനേക്കാളുപരി വാങ്ങുന്നവെൻറ സംതൃപ്തിക്കാണ് ഏറെ പ്രാധാന്യം നൽകുന്നതെന്ന് ജെനി പറയുന്നു. ഓരോ ആഘോഷങ്ങൾക്കും ഡെസ്റ്റിനേഷൻ, തീം എന്നിവയെ അടിസ്ഥാനമാക്കിയാണ് ജെനി കേക്ക് ഡിസൈൻ ചെയ്യുന്നത്.

കൃത്രിമ കൂട്ടുകളൊന്നും ചേർക്കാതെ ഹാൻഡ് പെയിൻറ് ഉപയോഗിച്ചാണ് ഓരോ കേക്കും ഡിസൈൻ ചെയ്യുന്നത്. ഇറുക്കുമതി ചെയ്ത ഫുഡ്കളറും മറ്റുമാണ് ഇതിനായി ഉപയോഗിക്കുന്നത്. കേക്കിലെ അലങ്കാരങ്ങൾ പോലും കഴിക്കാൻ സാധിക്കുന്നു എന്നതാണ് ജെനി ഉണ്ടാക്കുന്ന കേക്കുകളുടെ പ്രത്യേകത.


അടുക്കളയാണ് കേക്ക് ഫാക്ടറി

കേക്കുകൾ കൂടാതെ കുക്കീസ്, കപ് കേക്കുകൾ, ഡെസേർട്ടുകൾ തുടങ്ങിയവയെല്ലാം ജെനി ഉണ്ടാക്കിക്കൊടുക്കാറുണ്ട്. കൊച്ചിയിലാണ് വിപണിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കേടുകൂടാതെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ ബുദ്ധിമുട്ടായതിനാൽ ദൂരെ സ്ഥലങ്ങളിലേക്കുള്ള ഓർഡറുകൾ എടുക്കാറില്ല. കോട്ടയം, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ കേക്ക് എത്തിച്ചു നൽകിയിട്ടുണ്ട്. വിദേശത്തും അടുത്തയിടെ ജെനിയുടെ കേക്കുകൾ എത്തിയിരുന്നു.

വീടിെൻറ അടുക്കളതന്നെയാണ് കേക്ക് ഫാക്ടറി. ചെറിയ ബിസിനസ് ആയതിനാൽ അധികം മുതൽ മുടക്കും ആവശ്യമായി വന്നിട്ടില്ലെന്നു ജെനി പറയുന്നു. മക്കളായ അലനും സെറയും സ്കൂളിലേക്കു പോയിക്കഴിഞ്ഞാലാണ് കേക്ക് പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. ഭർത്താവ് ജോണ്‍ ഫിലിപ്പ് സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനാണ്.

ഏത് ആഘോഷങ്ങൾക്കും ജെനിയുടെ കേക്കുകൾ

വിവാഹം, വിവാഹവാർഷികം, ജ·ദിനം തുടങ്ങിയ ആഘോഷങ്ങളിലേക്കുള്ള കേക്കുകൾ ആവശ്യപ്പൊണ് അധികം പേരും എത്തുന്നത്. കുട്ടികൾക്കായി കാർട്ടൂണ്‍ കഥാപാത്രങ്ങളടങ്ങിയ കേക്കുകളും ചെയ്തു നൽകാറുണ്ട്. ഒരു കിലോ മുതലുള്ള കേക്കുകളാണ് വിൽപനയ്ക്കുള്ളത്.

ലോകപ്രശസ്ത കേക്കു നിർാതാക്കളുടെ കേക്കുകൾ പ്രദർശിപ്പിക്കുന്ന കേക്ക് ഡെക്കോർ എന്ന ഓണ്‍ലൈനിലും ജെനിയുടെ കേക്കുകൾ എത്തിയിരുന്നു. കല്യാണത്തിനെത്തുന്ന അതിഥികൾക്ക് സമ്മാനങ്ങൾ നൽകുക എന്ന പാശ്ചാത്യരീതി കേരളത്തിലും ഇന്ന് പ്രചാരത്തിലുണ്ട്. കേക്ക്, കപ് കേക്ക്, ഡെസേർ് എന്നിവയെല്ലാം ചേർന്നതാണ് സമ്മാനപ്പൊതികൾ.

പരിശീലക

കുിട്ടികൾക്കും മുതിർന്നവർക്കും കേക്കു നിർമാണത്തിൽ ജെനി പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്ക് അവധിക്കാലത്താണ് പരിശീലനം നൽകുന്നത്. രണ്ട് അല്ലെങ്കിൽ മൂന്നുപേരെയെ ജെനി പരിശീലനത്തിനായി എടുക്കാറുള്ളു. വീട്ടിൽ തന്നെയാണ് പരിശീലനം. പരിശീലനത്തിന് 4000 രൂപ മുതൽ 5000 രൂപവരെയാണ് ചെലവു വരുന്നത്. പരിശീലന വസ്തുക്കളെല്ലാം ജെനി തന്നെ നൽകും.

ക്രിസ്മസ് സ്പെഷൽ

എല്ലാ വർഷവും ക്രിസ്മസ് സ്പെഷൽ കേക്കുകൾ ജെനി ചെയ്യാറുണ്ട്. സാധാരണ ലഭ്യമാകുന്ന പ്ലം കേക്ക്, ഫ്രൂട്ട് കേക്ക് എന്നിവയല്ല ജെനി തയ്യാറാക്കുന്നത്. പകരം കേരളത്തിൽ അധികം ലഭ്യമല്ലാത്ത വ്യത്യസ്ത രുചിയിലുള്ള കേക്കുകളാണ് ജെനിയുടെ സ്പെഷൽ. അത് ക്രിസ്മസ് തീമുള്ള ബോക്സുകളിലാക്കിയാണ് നൽകുന്നത്. ഒരു തരത്തിലുള്ള കേക്കിനു പകരം പല തരത്തിലുള്ള കേക്കുകളാണ് ക്രിസ്മസ് ബോക്സിലേക്കായി ജെനി ഒരുക്കുന്നത്.

നൊമിനിറ്റ ജോസ്