പുതിയ മാരുതി സ്വിഫ്റ്റിന്‍റെ ബുക്കിംഗ് തുടങ്ങി
മും​ബൈ: ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​പ​ണി​യി​ൽ അ​വ​ത​രി​ക്കാ​നൊ​രു​ങ്ങു​ന്ന മാ​രു​തി സു​സു​കി​യു​ടെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി.

ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പ് ചി​ല ഡീ​ല​ർ​ഷി​പ്പു​ക​ൾ പു​തി​യ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. എ​ങ്കി​ലും ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ​യോ മാ​ർ​ച്ച് ആ​ദ്യ​മോ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങൂ.


ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന സ്വി​ഫ്റ്റി​ന്‍റെ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളാ​യ 1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ​ത്ത​ന്നെ​യാ​ണ് പു​തി​യ സ്വി​ഫ്റ്റും എ​ത്തു​ക. ഒ​പ്പം ഓ​ട്ടോ​മാ​റ്റി​ക് വേ​രി​യ​ന്‍റു​മു​ണ്ടാ​കും. ബ​ലേ​നോ​യു​ടെ പ്ലാ​റ്റ്ഫോം ത​ന്നെ​യാ​ണ് പു​തി​യ സ്വി​ഫ്റ്റി​നും ന​ല്കി​യി​രി​ക്കു​ന്ന​ത്. ഓ​ൾ ബാ​ക്ക് തീം ​കാ​ബി​നൊ​പ്പം പു​തി​യ ഡാ​ഷ്ബോ​ർ​ഡാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്.
Loading...