ട്രെൻഡി ഡിസൈനർ കുർത്തീസ്
ഫാഷെൻറ കാര്യത്തിൽ പെണ്‍കുട്ടികൾ എന്നും ഒരുപടി മുന്നിലാണ്. മറ്റാർക്കും ഇല്ലാത്ത ഡിസൈനിലും സ്റ്റൈലിലുമുള്ള ഫാഷൻ ആക്സസറീസ് സ്വന്തമാക്കാൻ എത്രസമയം ചെലവഴിക്കാനും അവർ ഒരുക്കമാണ്. ഡിസൈനർ കുർത്തീസാണ് പുതുവർഷത്തിലെ താരം. ആത്മവിശ്വാസവും ആഢ്യത്വവും നൽകി കോളജിലും ഓഫീസിലും മറ്റു ഫംങ്ഷനുകളിലുമൊക്കെ മിന്നിത്തിളങ്ങാൻ ഡിസൈനർ കുർത്തികൾ തന്നെ വേണം.

ബീഡ്സ് റീലോഡഡ്

ഒരു കാലത്ത് പെണ്‍മനസുകളുടെ മനം കവർന്ന ബീഡ്സ് വർക്ക് വീണ്ടും വിപണി കീഴടക്കുകയാണ്; പുത്തൻരൂപത്തിലും ഭാവത്തിലും. കോണ്‍ട്രാസ്റ്റിംഗ് ബീഡ്സ് ആണ് ലേറ്റസ്റ്റ് ട്രെൻഡ്. കടും മഞ്ഞ നിറത്തിലുള്ള കുർത്തിയിൽ നീല ബീഡ്സാണ് പെണ്‍മനസുകൾ കീഴടക്കിയിരിക്കുന്നത്. വസ്ത്രത്തിനു മോടി കൂട്ടാനായി മിറർ വർക്കുമുണ്ട്. ബീഡ്സിൽ തീർത്ത ബുദ്ധ പ്രിൻറിനും വൻ ഡിമാൻഡാണ്. ഗോൾഡനും കറുപ്പും നിറത്തിലുള്ള ബീഡ്സിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.


വിസ്മയം തീർത്ത് ത്രെഡ് വർക്ക്

വെളുത്ത ചുരിദാറിൽ മികവേകുന്ന ചെറിയ മരങ്ങൾ. അവ നിർിച്ചിരിക്കുന്നതാകട്ടെ ഏറ്റവും സുന്ദരമായ നൂലുകൾ ഉപയോഗിച്ച്. പല നിറത്തിലുളള ത്രെഡുകൾ ഒരുമിച്ചു വച്ച് നിർമിച്ച കോംബോ ത്രെഡാണ് വസ്ത്രവിപണിയിലെ മറ്റൊരു താരം. ക്ലോക്ക്, സൂര്യൻ തുടങ്ങിയവയും ത്രെഡ് വർക്കിൽ വിസ്മയം തീർക്കുന്നു.

ക്രിസ്മസ് ഫാഷനും ഉഷാർ

ക്രിസ്മസ് വിപണി ലക്ഷ്യമിത്തെിയ സാൻറാ കുർത്തീസും നല്ല കളക്ഷൻ നേടിയെന്നാണ് കൊച്ചിയിലെ വസ്ത്രവ്യാപാരികൾ പറയുന്നത്. കുർത്തികളിൽ വിസ്മയം തീർത്ത ക്രിസ്മസ് ട്രീയും സ്റ്റാറുമെല്ലാം പുതുവർഷത്തിലും ലേഡീസ് ഫാഷനായി നിൽക്കുന്നു.

റീബാ മണവാളൻ
Loading...