ഗെ​റ്റ് സെ​റ്റ് ഗോ....
എ​​ൻ​​ട്രി ലെ​​വ​​ൽ സെ​​ഗ്‌മെന്‍റി​​ൽ എ​​എം​​ടി (ഓ​​ട്ടോ​​മേ​​റ്റ​​ഡ് മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​ൻ ഓ​​പ്ഷ​​ന് പ്രാ​​ധാ​​ന്യ​​മേ​​റി​​വ​​രു​​ന്ന​​തു മു​​ത​​ലെ​​ടു​​ക്കാ​​ൻ ജ​​ബ​​റ്റ് വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഡാ​​റ്റ്സ​​ണും ത​​ങ്ങ​​ളു​​ടെ ചെ​​റുമോ​​ഡ​​ലാ​​യ റെ​​ഡി ഗോ​​യു​​ടെ എ​​എം​​ടി വേ​​രി​​യ​​ന്‍റ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. റെ​​ഡി ഗോ 1.0 ​​ലി​​റ്റ​​ർ എ​​എം​​ടി വേ​​രി​​യ​​ന്‍റി​​ന്‍റെ വി​​ശേ​​ഷ​​ങ്ങ​​ൾ അ​​റി​​യാം...

രൂ​​പ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല

ഡാ​​റ്റ്സ​​ണ്‍ റെ​​ഡി ഗോ 1.0 ​​ലി​​റ്റ​​ർ മാ​​ന്വ​​ലു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തി​​യാ​​ൽ എ​​എം​​ടി വേ​​ർ​​ഷ​​ന് പ്ര​​ത്യേ​​കി​​ച്ചൊ​​രു രൂ​​പ​​മാ​​റ്റം പു​​റ​​മേ കാ​​ണാ​​നി​​ല്ല. എ​​എം​​ടി ബാ​​ഡ്ജ് പോ​​ലും വാ​​ഹ​​ന​​ത്തി​​നു ന​​ല്കി​​യി​​ട്ടി​​ല്ല. സ്മാ​​ർ​​ട്ട് ഡ്രൈ​​വ് ഓ​​ട്ടോ എ​​ന്നാ​​ണ് എ​​എം​​ടി യൂ​​ണി​​റ്റി​​ന് ഡാ​​റ്റ്സ​​ണ്‍ ന​​ല്കി​​യി​​രി​​ക്കു​​ന്ന പേ​​ര്. റെ​​ഡി​​ഗോ​​യു​​ടെ എ​​ൻ​​ജി​​നും പ്ലാ​​റ്റ്ഫോ​​മും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന റെ​​നോ ക്വി​​ഡ് ഈ​​സി-​​ആ​​ർ എ​​ന്ന ബാ​​ഡ്ജ് എ​​എം​​ടി മോ​​ഡ​​ലി​​നു ന​​ല്കി​​യി​​ട്ടു​​ണ്ട്.

എ​​ല്ലാം ക​​റു​​പ്പ്

റെ​​ഡി ഗോ 0.8 ​​ലി​​റ്റ​​ർ സ്പോ​​ർ​​ട്ട് വേ​​രി​​യ​​ന്‍റി​​ലും പി​​ന്നീ​​ട് 1.0 ലി​​റ്റ​​ർ വേ​​രി​​യ​​ന്‍റി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ ഓ​​ൾ ബ്ലാ​​ക്ക് ഡാ​​ഷ്ബോ​​ർ​​ഡാ​​ണ് എ​​എം​​ടി​​ക്ക്.

ഓ​​ഡി​​യോ സി​​സ്റ്റം

ബ്ലൂ​​ടൂ​​ത്ത് വ​​ഴി ഫോ​​ണ്‍ ബ​​ന്ധി​​പ്പി​​ക്കാ​​വു​​ന്ന​​തും ഓ​​ഡി​​യോ പ്ലേ​​ബാ​​ക്കു​​മു​​ള്ള ഓ​​ഡി​​യോ സി​​സ്റ്റം. മു​​ന്പ്, 0.8 ലി​​റ്റ​​ർ സ്പോ​​ർ​​ട്ടി​​ലും 1.0 ലി​​റ്റ​​ർ ഗോ​​ൾ​​ഡി​​ലും ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.


സെ​​ൻ​​ട്ര​​ൽ ലോ​​ക്കിം​​ഗ് സി​​സ്റ്റം

സെ​​ൻ​​ട്ര​​ൽ ലോ​​ക്കിം​​ഗ് സി​​സ്റ്റം, കീ ​​ലെ​​സ് എ​​ൻ​​ട്രി ഫം​​ഗ്ഷ​​നു​​ക​​ൾ. കൂ​​ടാ​​തെ വാ​​ഹ​​നം ഏ​​തു ഗി​​യ​​റി​​ലാ​​ണെ​​ന്ന​​തും ഓ​​ട്ടോ​​മാ​​റ്റി​​ക് ആ​​ണോ മാ​​ന്വ​​ൽ ആ​​ണോ എ​​ന്നും ഇ​​ൻ​​ട്രു​​മെ​​ന്‍റ് ക്ല​​സ്റ്റ​​റി​​ലെ എ​​ൻ​​ഇ​​ഡി ഡി​​സ്പ്ലേ​​യി​​ലൂ​​ടെ അ​​റി​​യാം.

ക​​ടം​​കൊ​​ണ്ട ഗി​​യ​​ർ ലി​​വ​​ർ

ഡ​​സ്റ്റ​​ർ/​​ടെ​​റാ​​നോ എ​​എം​​ടി മോ​​ഡ​​ലു​​ക​​ളി​​ൽ​​നി​​ന്നു ക​​ട​​മെ​​ടു​​ത്ത​​താ​​ണ് ഡാ​​റ്റ്സ​​ണ്‍ റെ​​ഡി ഗോ​​യു​​ടെ എ​​എം​​ടി ഗി​​യ​​ർ​​ഷി​​ഫ്റ്റ് ലി​​വ​​ർ. ഡാ​​റ്റ്സ​​ണി​​ന്‍റെ മ​​റ്റു മോ​​ഡ​​ലു​​ക​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ഗി​​യ​​ർ​​ലി​​വ​​ർ ഫ്ളോ​​ർ മൗ​​ണ്ട​​ഡ് ആ​​ണ്.

സു​​ര​​ക്ഷ

ടോ​​പ് വേ​​രി​​യ​​ന്‍റി​​ൽ ഡ്രൈ​​വ​​ർ സൈ​​ഡ് എ​​യ​​ർ​​ബാ​​ഗ് ഓ​​പ്ഷ​​ണ​​ൽ.എ​​ൻ​​ജി​​ൻ: 1.0 ലി​​റ്റ​​ർ ഐ-​​സാ​​റ്റ് (ഇ​​ന്‍റ​​ലി​​ജ​​ന്‍റ് സ്പാ​​ർ​​ക്ക് ഓ​​ട്ടോ​​മേ​​റ്റ​​ഡ് ടെ​​ക്നോ​​ള​​ജി)
സി​​ലി​​ണ്ട​​ർ: 3
പ​​വ​​ർ: 68 പി​​എ​​സ്
ടോ​​ർ​​ക്ക്: 91 എ​​ൻ​​എം
ട്രാ​​ൻ​​സ്മി​​ഷ​​ൻ: 5- സ്പീ​​ഡ് എ​​എം​​ടി
മൈ​​ലേ​​ജ്: 22.5 കി​​ലോ​​മീ​​റ്റ​​ർ പെ​​ർ ലി​​റ്റ​​ർ.
വി​​ല: 3.81 ല​​ക്ഷം രൂ​​പ.

ഓട്ടോസ്പോട്ട്/ ഐബി