ഉയർന്ന രക്തസമ്മർദമുള്ളവരുടെ ഭക്ഷണക്രമം
ഉയർന്ന രക്തസമ്മർദമുള്ളവരുടെ ഭക്ഷണക്രമം
Monday, January 29, 2018 3:02 PM IST
ഉയർന്ന രക്തസമ്മർദമുള്ളവർക്ക് രക്തധമനിയിലെ സമ്മർദം എല്ലായ്പ്പോഴും അസാധാരണമാംവിധം ഉയർന്ന നിരക്കിലായിരിക്കും.

ഉയർന്ന രക്തസമ്മർദമുള്ളവരിൽ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാൽ ഇക്കൂട്ടർ വർഷങ്ങൾ കഴിയുന്തോറും ഹൃദയസംബന്ധമായ അസുഖങ്ങൾ, തളർവാതം, കിഡ്നി സംബന്ധമായ തകരാറുകൾ എന്നിവയിലേക്ക് എത്തിച്ചേരാം. ഉയർന്ന രക്തസമ്മർദമുള്ളവരുടെ ഭക്ഷണക്രമത്തെ ക്കുറിച്ച് അറിയാം.

ഉയർന്ന രക്തസമ്മർദം രണ്ടു തരം

ഉയർന്ന രക്തസർദം രണ്ടായി തിരിക്കുന്നു. പ്രൈമറി രക്തസമ്മർദവും സെക്കണ്ടറി രക്തസർദവും. 90 ശതമാനം ആളുകളിലും പ്രൈമറി രക്തസമ്മർദമാണുള്ളത്. ഇത് ജനിതക കാരണങ്ങൾകൊണ്ടും തെറ്റായ ജീവിതശൈലികൊണ്ടുമാണ്.

തെറ്റായ ജീവിതശൈലി എന്നതിലുൾപ്പെടുന്നത് അമിതമായ ഉപ്പിെൻറ ഉപയോഗം, അമിത ശരീരഭാരം, പുകവലി, മദ്യപാനം എന്നിവയാണ്.

ജീവിതശൈലിയിൽ മാറ്റംവരുത്തുകയും ശരിയായരീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് ഉയർന്ന രക്തസമ്മർദം കുറയ്ക്കാം.


രക്തസമ്മർദത്തെ നിയന്ത്രിക്കാൻ

ഉയർന്ന രക്തസമ്മർദമുള്ളവർ പാലിക്കേണ്ട ഭക്ഷണരീതി വളരെ എളുപ്പമാണ്. ധാരാളം പഴവർഗങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കംചെയ്ത പാലും, പാലുത്പന്നങ്ങളും ഉപയോഗിക്കുക. കൊഴുപ്പുകൂടിയ ആഹാരങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, മുഴുധാന്യങ്ങൾ ധാരാളമായി ഉപയോഗിക്കുക. മത്സ്യം, മുട്ട, എണ്ണക്കുരുക്കൾ എന്നിവ ഉപയോഗിക്കാം. ഉപ്പിെൻറയും മധുരത്തിെൻറയും ചുവന്ന മാംസത്തിെൻറയും ഉപയോഗം നിയന്ത്രിക്കുക.

ഒരു ദിവസത്തെ ഉപ്പിെൻറ ഉപയോഗം രണ്ട് ഗ്രാം എന്നയളവിൽ ക്രമീകരിക്കുക. അതായത് മൊത്തത്തിൽ കഴിക്കുന്ന ആഹാരത്തിലെ ഉപ്പിെൻറ അളവ്, പാചകം ചെയ്യുന്പോൾ ചേർക്കുന്ന ഉപ്പും ടേബിളിൽവച്ച് ഉപയോഗിക്കുന്ന ഉപ്പിെൻറ അളവും ചേർന്ന് രണ്ടുഗ്രാമാക്കി ഉപയോഗിക്കുക. പ്രമേഹമില്ലാത്തവർ ഉച്ചയ്ക്കും രാത്രിയിലും പഴവർഗങ്ങൾ ഉപയോഗിക്കുക.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം