"ഫ്രീസ്റ്റൈലു'മായി ഫോർഡ്
"ഫ്രീസ്റ്റൈലു'മായി ഫോർഡ്
Saturday, February 3, 2018 12:44 PM IST
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ഡ് മോ​ട്ടോ​ർ ക​മ്പ​നി പു​തി​യ കോം​പാ​ക്ട് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ (സിയുവി) അ​വ​ത​രി​പ്പി​ച്ചു. ഫോ​ർ​ഡി​ന്‍റെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ ഫി​ഗോ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ക്രോ​സ്ഓ​വ​ർ മോ​ഡ​ലി​ന് ഫ്രീ​സ്റ്റൈ​ൽ എ​ന്നാ​ണ് പേ​ര്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ മാ​ത്ര​മാ​യി​രി​ക്കും ഒൗ​ദ്യോ​ഗി​ക അ​വ​ത​ര​ണ​മു​ണ്ടാ​കൂ.

ചെ​റി​യ ഓ​ഫ്-​റോ​ഡിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ്രീ​സ്റ്റൈ​ലി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​ക്സഗ​ണ​ൽ ഗ്രി​ല്ലും മു​ന്നോ​ട്ടു​ന്തി​യ ബം​പ​റും കൂ​ടു​ത​ൽ ചെ​രി​വു​ള്ള വി​ൻ​ഡ്ഷീ​ൽ​ഡും വ​ശ​ങ്ങ​ളി​ലെ സ്വീ​പ്പിം​ഗ് ലൈ​നു​ക​ളു​മാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. കൂ​ടാ​തെ ഉ​ള്ളി​ൽ പ്രീ​മി​യം സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് ന​ല്കി​യി​രി​ക്കു​ന്ന​തി​നൊ​പ്പം 6.5 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വു​മു​ണ്ട്. പെ​ട്രോ​ൾ, ഡീ​സ​ൽ വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​യ വാ​ഹ​ന​ത്തി​ന് 1.2 ലി​റ്റ​ർ 96 പി​എ​സ് ഡ്രാ​ഗ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നും 1.5 ലി​റ്റ​ർ 100 പി​എ​സ് ഡീ​സ​ൽ എ​ൻ​ജി​നും ക​രു​ത്തേ​കും.


പു​തി​യ 5-സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ സം​വി​ധാ​ന​വും ഫ്രീ​സ്റ്റൈ​ലി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
മെ​ച്ച​പ്പെ​ടു​ത്തി​യ ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്, ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, ട്രാ​ക്‌​ഷ​ൻ ക​ൺ​ട്രോ​ൾ സി​സ്റ്റം, എ​ബി​എ​സ്, ഇ​ബി​ഡി, ഇ​പാ​സ്(​ഇ​ല​ക്‌​ട്രി​ക് പ​വ​ർ അ​സി​സ്റ്റ​ഡ് സ്റ്റി​യ​റിം​ഗ്) എ​ന്നി​വ സു​ര​ക്ഷ​യൊ​രു​ക്കു​ന്നു.പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല 6-8 ല​ക്ഷം.