ഇനി ഹൈഡ്രജൻ വാഹനങ്ങളുടെ കാലം
ഇനി ഹൈഡ്രജൻ വാഹനങ്ങളുടെ കാലം
Monday, February 5, 2018 2:40 PM IST
വാ​ഹ​ന ഇ​ന്ധ​ന​ങ്ങ​ളി​ൽ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ പു​തി​യ വാ​ഹ​നം പ്ര​ഖ്യാ​പി​ച്ചു, നെ​ക്സോ. ലി​ഥി​യം അ​യോ​ണ്‍ ബാ​റ്റ​റി ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ളി​നു പ​ക​രം ഹൈ​ഡ്ര​ജ​ൻ ഫ്യു​വ​ൽ സെ​ല്ലാ​ണ് നെ​ക്സോ എ​ന്ന നെ​ക്സ്റ്റ് ജെ​ൻ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ത്തി​നു ക​രു​ത്തേ​കു​ക. സാ​ധാ​ര​ണ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളേ​ക്കാ​ളും കൂ​ടു​ത​ൽ ഉൗ​ർ​ജ​ക്ഷ​മ​ത എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഈ ​വ​ർ​ഷം​ത​ന്നെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്കെ​ത്തും.

പു​തി​യ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ

ഹ്യു​ണ്ടാ​യി പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഡ്വാ​ൻ​സ്ഡ് ഡ്രൈ​വ​ർ അ​സി​സ്റ്റ​ൻ​സ് സി​സ്റ്റ​മാ​ണ് (അ​ഡാ​സ്) നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഒ​ന്ന്. ഡ്രൈ​വ​റു​ടെ സ​ഹാ​യ​മി​ല്ലാ​തെ വാ​ഹ​ന​ത്തി​ന് സ്വ​യം ഡ്രൈ​വ് ചെ​യ്യാ​നു​ള്ള ശേ​ഷി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ന​ല്കും.

പ​രി​സ്ഥി​തി​സൗ​ഹൃ​ദം

സാ​ധാ​ര​ണ എ​ല്ലാ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളെ​പ്പോ​ലെ​ മ​ലി​നീ​ക​രണ​മി​ല്ല എ​ന്ന​തുതന്നെ പ്ര​ത്യേ​ക​ത​. ബ​യോ പ്ലാ​സ്റ്റി​ക്കു​ക​ൾ​കൊ​ണ്ടാ​ണ് ഇ​ന്‍റീ​രി​യ​റി​ന്‍റെ ഡി​സൈ​ൻ. മു​ള ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ഴ്ച​ക​ൾ കാ​ണാനല്ല കാ​മ​റ​ക​ൾ

ചു​റ്റു​മു​ള്ള മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ന​ല്ല ഈ ​കാ​മ​റ​ക​ൾ. ബ്ലൈ​ൻ​ഡ് സ്പോ​ട്ട് വ്യൂ ​മോ​ണി​റ്റ​ർ എ​ന്ന പേ​രി​ൽ ഹ്യു​ണ്ടാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ വാ​ഹ​ന​മേ​ഖ​ല​യി​ൽ പു​തു​മ​യാ​ണ്. മു​ന്നി​ലെ​യും വ​ശ​ങ്ങ​ളി​ലെ​യും പി​ന്നി​ലെ​യും കാ​മ​റ​ക​ൾ വ​ഴി ചു​റ്റു​പാ​ടു​മു​ള്ള വി​വ​ര​ങ്ങ​ൾ ഡ്രൈ​വ​ർ​ക്ക് സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ലെ മോ​ണി​റ്റ​റി​ൽ കാ​ണാ​നാ​കും. നി​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ദി​ശ തെ​റ്റാ​തി​രി​ക്കാ​നാ​ണ് കാ​മ​റ​ക​ൾ സ​ഹാ​യി​ക്കു​ന്ന​ത്. ര​ണ്ടു വ​ശ​ങ്ങ​ളി​ലെ​യും വീ​ഡി​യോ ഫൂ​ട്ടേ​ജ് ന​ല്കു​ന്ന ആ​ദ്യ ക​ന്പ​നി​യാ​ണ് ഹ്യു​ണ്ടാ​യി.


സ​ഹാ​യി​ക​ൾ നി​ര​വ​ധി

ഡ്രൈ​വ​റെ സ​ഹാ​യി​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നീ​ണ്ട​നി​ര​ത​ന്നെ​യാ​ണ് ഹ്യു​ണ്ടാ​യി നെ​ക്സോ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലൈ​ൻ ഫോ​ളോ​യിം​ഗ് അ​സി​സ്റ്റ് (എ​ൽ​എ​ഫ്എ), ഹൈ​വേ ഡ്രൈ​വിം​ഗ് അ​സി​സ്റ്റ് (എ​ച്ച്ഡി​എ) എ​ന്നി​വ യാ​ത്രാ​സൗ​ക​ര്യം ഉ​യ​ർ​ത്തും. ബ​ഹു​വ​രി പാ​ത​ക​ളി​ലൂ​ടെ പോ​കു​ന്പോ​ൾ ലൈ​ൻ മാ​റാ​തി​രി​ക്കാ​ൻ എ​ൽ​എ​ഫ്എ സ​ഹാ​യി​ക്കും. ഓ​ട്ടോ​മാ​റ്റി​ക് ആ​യി സ്റ്റി​യ​റിം​ഗ് അ​ഡ്ജ​സ്റ്റ് ചെ​യ്യു​ക​യാ​ണ് എ​ൽ​എ​ഫ്എ​യു​ടെ ക​ർ​ത്ത​വ്യം. മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ​വ​രെ വാ​ഹ​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ എ​ൽ​എ​ഫ്എ​ക്കു ക​ഴി​യും. സെ​ൻ​സ​റു​ക​ളും മാ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് റോ​ഡി​ന​നു​സ​രി​ച്ച് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്കു​ക​യാ​ണ് എ​ച്ച്ഡി​എ​യു​ടെ ക​ർ​ത്ത​വ്യം.

പാ​ർ​ക്ക് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടേ​ണ്ട

ഒ​രു സ്വി​ച്ച് അ​മ​ർ​ത്തി നി​ർ​ദേ​ശം ന​ല്കി​യാ​ൽ ത​നി​യെ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള റി​മോ​ട്ട് സ്മാ​ർ​ട്ട് പാ​ർ​ക്കിം​ഗ് അ​സി​സ്റ്റും നെ​ക്സോ​യി​ലു​ണ്ട്.

ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി​യാ​ണ് സു​സ്ഥി​ര​മാ​യ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ട​ക്സ​ണ്‍ ഫ്യു​വ​ൽ സെ​ല്ലി​ലൂ​ടെ ഹ്യു​ണ്ടാ​യി മോ​ട്ടോ​ർ ക​ന്പ​നി ഹൈ​ഡ്ര​ജ​ൻ സാ​ങ്കേ​തി​ക​വി​ദ്യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​കൂ​ടി കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വൂം​ഗ് ചു​ൾ യം​ഗ് പ​റ​ഞ്ഞ​ത്. ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രു എ​ളി​യ പ്ര​യ​ത്ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഹ്യു​ണ്ടാ​യി​യു​ടെ ര​ണ്ടാം ത​ല​മു​റ ഫ്യു​വ​ൽ സെ​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​മാ​ണ് നെ​ക്സോ. ഈ ​വ​ർ​ഷം​ത​ന്നെ ലോ​ക​വ്യാ​പ​ക​മാ​യി വി​പ​ണി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ത്തി​ന് ഒ​രു ത​വ​ണ ഹൈഡ്രജൻ നിറച്ചാൽ 370 മൈ​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. ഇ​ന്ധ​ന​മാ​യ ഹൈ​ഡ്ര​ജ​ൻ നി​റ​യ്ക്കാ​നാ​വ​ട്ടെ കേ​വ​ലം അ​ഞ്ചു മി​നി​റ്റ് മാ​ത്ര​വും.

ഓട്ടോസ്പോട്ട് / ഐബി