ഭവന വായ്പയും നികുതി നേട്ടങ്ങളും
ഭവന വായ്പയും  നികുതി നേട്ടങ്ങളും
Thursday, February 8, 2018 3:33 PM IST
ഭവന വായ്പ എടുക്കുന്പോൾ അതൊരു ബാധ്യതയായി കണക്കാക്കുന്നവർക്ക് മറ്റൊരു ബാധ്യതയിൽ നിന്നും രക്ഷനേടാനുള്ള വഴിയാണിത് തുറന്നു നൽകുന്നത്. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് ഭവന വായ്പ ഒരു വ്യക്തിയുടെ നികുതി ബാധ്യതകൾ കുറയ്ക്കുവാൻ സഹായിക്കും. വീടു വാങ്ങുന്ന വ്യക്തികളെ സഹായിക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

1. വായ്പതുകയുടെ പലിശയ്ക്കു ലഭിക്കുന്ന നികുതിയിളവ്

ഭവന വായ്പ തിരിച്ചടവിൽ രണ്ടു ഘടകങ്ങളാണുള്ളത് ഒന്ന് വായ്പ തുക, രണ്ട് പലിശ. ഈ രണ്ടു തിരിച്ചടവുകൾക്കും നികുതിയിളവ് ലഭിക്കും.

ആദായ നികുതി വകുപ്പ് 24 പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപയുടെ ഇളവാണ് പലിശ തിരിച്ചടവിനു ഒരു വർഷം ലഭിക്കുന്നത്.

* പുതിയ വീട് വാങ്ങിക്കാനോ നിർമിക്കാനോ എടുത്ത വായ്പയ്ക്കു മാത്രമേ ഈ ഇളവ് ലഭിക്കു. കൂടാതെ വീടിന്‍റെ നിർമാണം വായ്പ എടുത്ത് അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം.
* 1999 ഏപ്രിൽ ഒന്നിനു മുന്പ് ഭവന വായ്പ എടുക്കുകയും വീടിന്‍റെ നിർമാണ കാലയളവ് അഞ്ചുവർഷത്തിലധികമാവുകയും ചെയ്താൽ നികുതിയിളവിനു ലഭിക്കുന്ന മാക്സിമം തുക 30,000 രൂപയാണ്.
* വീടു നിർമാണത്തിലിരിക്കുന്ന സമയത്തെ പലിശ ക്ലെയിം ചെയ്യാൻ സാധിക്കുകയില്ല. പണി പൂർത്തിയായതിനുശേഷം നിർമാണ കാലയളവിലെ പലിശ നിർമാണം പൂർത്തിയായ വർഷം മുതൽ അഞ്ച് തുല്യ ഗഡുക്കളായി ക്ലെയിം ചെയ്യാം. പക്ഷേ ഈ തുകയുൾപ്പെടെ രണ്ടു ലക്ഷം രൂപയുടെ ഇളവേ ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളു.

വീട് വാടകയ്ക്കു നൽകിയാൽ

വായ്പ എടുത്തു നിർമിച്ച വീട് വാടകയ്ക്കു നൽകിയാലും പലിശ നികുതിയിളവിനായി ക്ലെയിം ചെയ്യാം. പരമാവധി രണ്ടു ലക്ഷം രൂപയാണ് ക്ലെയിം ചെയ്യാൻ സാധിക്കുക.

2. വായ്പ തുക തിരിച്ചടവിൽ ലഭിക്കുന്ന ഇളവ്
വായ്പ തുക തിരിച്ചടക്കുന്നതിന് ആദായ നികുതി വകുപ്പ് വിഭാഗം 80 സി പ്രകാരം ഇളവു ലഭിക്കും. പരമാവധി ഒന്നര ലക്ഷം രൂപയുടെ ഇളവാണ് ലഭിക്കുന്നത്. എന്നാൽ ഇളവു ലഭിക്കുന്നതിന് വസ്തു അഞ്ചു വർഷം വരെ വിൽക്കാൻപാടില്ല.
ipt type="text/javascript" src="//cdn.ergadx.com/js/28/ads.js">

അഞ്ചുവർഷത്തിനു മുന്പേ വിറ്റാൽ നേരത്തെ ക്ലെയിം ചെയ്ത വർഷങ്ങളിലെ തുക വിൽപന നടന്ന വർഷത്തിൽ വരുമാനത്തിൽ ചേർത്ത് നികുതി നൽകണം.

3.സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലുമുള്ള കിഴിവ്
വായ്പ തുകയിലാണ് ഈ ഇളവ് ലഭിക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനുമുള്ള ഇളവു ലഭിക്കുന്നതും ആദായനികുതി വകുപ്പ് 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെയാണ്. എന്നാൽ ഇത് ലഭിക്കുന്നത് ഈ തുകകൾ അടച്ച വർഷം മാത്രമാണ്.

4. ആദ്യ വീടാണെങ്കിൽ കുടുതൽ ഇളവ്
ആദായ നികുതി നിയമത്തിലെ 80 ഇഇ അനുസരിച്ച് ആദ്യമായി വീടു വാങ്ങുന്നതിനായി വായ്പ എടുക്കുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പലിശയിൽ 50000 രൂപയുടെ കിഴിവു കൂടി ലഭിക്കും.

നിബന്ധനകൾ ഇവയാണ്:
* വായ്പ 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31-നും ഇടയിൽ അനുവദിച്ചതാകണം.
* വായ്പത്തുക 35 ലക്ഷം രൂപയ്ക്കു മുകളിലാകരുത്.
* വീടിന്‍റെ മൂല്യം 50 ലക്ഷം രൂപ കവിയാൻ പാടില്ല
* വ്യക്തികളുടെ പേരിൽ മറ്റൊരു വീടുണ്ടാകരുത്.
ഈ സാഹചര്യത്തിൽ വ്യക്തികൾക്ക് 2.5 ലക്ഷം രൂപ വരെയുള്ള പലിശയിൽ നികുതിയിളവ് നേടാം.
5. ജോയിന്‍റ് ഭവന വായ്പയാണെങ്കിൽ ലഭിക്കുന്ന കിഴിവ്
രണ്ടോ അതിലധികമോ വ്യക്തികൾ ചേർന്നാണ് ഭവന വായ്പ എടുത്തിരിക്കുന്നതെങ്കിൽ എല്ലാവർക്കും നികുതി ഇളവ് ലഭിക്കുന്നതാണ്. പലിശയുടെ തിരിച്ചടവിന് രണ്ടു ലക്ഷം രൂപയും വായ്പ തുകയുടെ തിരിച്ചടവിന് ഒന്നര ലക്ഷം രൂപയും ആദായ നികുതി വകുപ്പ് വിഭാഗം 80 സി പ്രാകാരം ഇളവു ലഭിക്കും. നികുതിയിളവിനായി ക്ലെയിം ചെയ്യുന്പോൾ വീടിന്‍റെ സഹ ഉടമസ്ഥരായിരിക്കണം വായ്പ എടുത്തവർ. സംയുക്തമായി വായപ എടുക്കുന്പോൾ വലിയതോതിലുള്ള നികുതി ഇളവു ലഭിക്കും.