ഗർഭകാല ഭക്ഷണക്രമം
ഒരു സ്ത്രീ ഗർഭാവസ്ഥയിൽ ഭക്ഷിക്കുന്നതെന്തോ അതാണ് അവളുടെ കുഞ്ഞിെൻറ പോഷകാഹരങ്ങളുടെ സ്രോതസ്. അതുകൊണ്ട് കുഞ്ഞിെൻറ ശരിയായ വളർച്ചയ്ക്കാവശ്യമായ പോഷകസമൃദ്ധമായ വ്യത്യസ്ത ഭക്ഷണപാനീയങ്ങൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. മറ്റുസ്ത്രീകളെ അപേക്ഷിച്ച് ഗർഭിണികൾക്ക് കൂടുതൽ കാൽസ്യം, ഫോളിക് ആസിഡ്, അയണ്‍, പ്രോട്ടീൻ എന്നിവ ആവശ്യമാണ്.

ഫോളിക് ആസിഡിന്‍റെ ആവശ്യം

ഭക്ഷണത്തിലുള്ള ഫോളിക് ആസിഡ് അഥവാ ഫോളേറ്റ് കുട്ടികളുടെ തലച്ചോറിനും നട്ടെല്ലിനുമുണ്ടാകാൻ സാധ്യതയുള്ള വൈകല്യങ്ങൾ തടയുന്നതിനു സഹായിക്കുന്ന ഒരു ബി, വിറ്റാമിൻ ആണ്. ഭക്ഷണത്തിൽനിന്നുമാത്രം ഒരു ഗർഭിണിക്കാവശ്യമായ ഫോളിക് ആസിഡ് ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ 400 മൈക്രോഗ്രാമുള്ള ഫോളിക് ആസിഡ് ഗുളിക ഒന്നുവീതം ഗർഭിണിയാകുന്നതിനുമുന്പ് കഴിച്ചുതുടങ്ങുക. കുട്ടിയുടെ പല്ലുകൾക്കും എല്ലുകൾക്കും കാൽസ്യം വളരെ ആവശ്യമാണ്. ഗർഭിണി ശരിയായ അളവിൽ കാൽസ്യം കഴിച്ചില്ലെങ്കിൽ കുട്ടിക്കാവശ്യമായ ലവണം അമ്മയുടെ എല്ലുകളിൽനിന്നു വലിച്ചെടുക്കും.

പാലും പാലുത്പന്നങ്ങളും

പാൽപാലുത്പന്നങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി ചേർത്ത് പോഷകഗുണം വർധിപ്പിക്കാം. വിറ്റാമിൻ ഡി കുട്ടികളുടെ എല്ലിെൻറയും പല്ലിെൻറയും വളർച്ചയ്ക്കുവേണ്ടി കാൽസ്യത്തിനൊപ്പം പ്രവർത്തിക്കുന്നൊരു ധാതുവാണ്. പാൽപാലുത്പന്നങ്ങൾ എന്നിവ കൂടാതെ മത്സ്യം, ഇലക്കറികൾ എന്നിവയിലും ഇവ ധാരാളം അടങ്ങിയിരിക്കുന്നു.

ഇരുന്പിന്‍റെ ആവശ്യകത

ഗർഭിണിക്ക് ഒരു ദിവസം 30 മില്ലിഗ്രാം ഇരുന്പ് ആവശ്യമാണ്. ഇരുന്പിെൻറ കുറവ് ഗർഭിണികളിൽ രക്തക്കുറവുണ്ടാക്കുന്നു. ഇരുന്പിെൻറ ശരിയായ ആഗീരണത്തിന് വിറ്റാമിൻ സി സഹായിക്കും. മാസം, മത്സ്യം, ഉണക്ക പയർ, പരിപ്പ് വർഗങ്ങൾ, ഉണക്ക പഴങ്ങൾ എന്നിവ ഇരുന്പിെൻറ നല്ല സ്രോതസാണ്.


പ്രോട്ടീൻ

ഗർഭാവസ്ഥയിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. തലച്ചോറും, ഹൃദയവുംപോലുള്ള പ്രധാന അവയവങ്ങളുടെ രൂപീകരണത്തിന് ഇത് സഹായിക്കുന്നു. പാൽപാലുത്പന്നങ്ങൾ, മുട്ട, എണ്ണക്കുരുക്കൾ, പനീർ എന്നിവയിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു.

ഗർഭാവസ്ഥയിലെ രണ്ടും മൂന്നും ഘട്ടങ്ങളിൽ ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കേണ്ടതാണ്. കാരണം ഇവയിൽ ഉൗർജം കുറവും ധാതുലവണങ്ങൾ സമൃദ്ധവുമാണ്.

ഗർഭിണിക്ക് അമിതഭാരമുണ്ടെങ്കിൽ ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കണം. ആവശ്യത്തിന് എണ്ണയും കൊഴുപ്പുമെല്ലാം നമ്മുടെ ഭക്ഷണത്തിൽ ആവശ്യമാണ്. ഭക്ഷണത്തിൽ അയഡിൻ അടങ്ങിയ ഉപ്പ് ഉപയോഗിക്കുക. ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ ഡോക്ടറുടെയോ ഡയറ്റീഷ്യെൻറയോ നിർദേശപ്രകാരംമാത്രം ഉപ്പ് ഉപയോഗിക്കുക.

പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കുന്ന കാര്യത്തിൽ ഡയറ്റീഷ്യെൻറ നിർദേശം സ്വീകരിക്കണം. ഗർഭാവസ്ഥയിൽ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഗർഭകാലം മുഴുവനും ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. കഴിക്കുന്ന ആഹാരത്തിെൻറ അളവിനെക്കാൾ പ്രധാനം അത് പോഷകസമൃദ്ധമാവുകയെന്നുള്ളതാണ്. കൂടുതൽ കഴിക്കേണ്ട, ആരോഗ്യകരമായി ഭക്ഷിച്ചാൽ മതി.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം
Loading...