മാരുതി സുസുകി പുതിയ നിർമാണ യൂണിറ്റ് തുറക്കും
അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ​ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഇ​ന്ത്യ പു​തി​യ നി​ർ​മാ​ണയൂ​ണി​റ്റ് തു​ട​ങ്ങു​ന്നു. മാ​തൃക​മ്പ​നി​യാ​യ സു​സു​കി മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​നു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ത്തി. ഗു​ജ​റാ​ത്തി​ലാ​ണ് പു​തി​യ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

വ​ർ​ഷം 7,50,000 വാ​ഹ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന പ്ലാ​ന്‍റ് നി​ർ​മി​ക്കു​ക​യാ​ണ് മാ​രു​തി സു​സു​കി​യു​ടെ ല​ക്ഷ്യം.

ഈ ​പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​രു​തി​യു​ടെ മൊ​ത്തം ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ഷം 30 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​കും.
Loading...