ഡീസൽ വാഹനങ്ങൾ ജർമനിക്കു വേണ്ട
ബെ​ർ​ലി​ൻ: രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ക്കാ​മെ​ന്ന് ജ​ർ​മ​ൻ പ​ര​മോ​ന്ന​ത കോ​ട​തി. പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ന്ന​തി​ലൂ​ടെ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​വി​പ​ണി​യാ​യ ജ​ർ​മ​നി​യു​ടെ കാ​ർ വി​പ​ണി, കാ​ർ നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ത്തേ​ണ്ടി​വ​രും. 2015ൽ ​മ​ലി​നീ​ക​ര​ണ പ​രി​ശോ​ധ​ന​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ കൃ​ത്രി​മം കാ​ണി​ച്ച ഫോ​ക്സ്‌​വാ​ഗ​ന്‍റെ ന​ട​പ​ടി​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യും കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ ക​ണ​ക്കാ​ക്കാം. ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡി​ന്‍റെ അ​ള​വ് മ​ലി​നീ​ക​ര​ണ പ​രി​ശോ​ധ​ന​യി​ൽ കു​റ​ച്ചുകാ​ണി​ക്കു​ന്ന​തി​നാ​ണ് ഫോ​ക്സ്‌​വാ​ഗ​ൺ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.


മ​റ്റു രാ​ജ്യ​ങ്ങ​ൾ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ മോ​ഡേ​ൺ വാ​ഹന​ങ്ങ​ളു​ടെ ജ​ന്മ​സ്ഥ​ല​ത്ത് പു​തി​യ മാ​റ്റ​ങ്ങ​ൾ ഇ​നി പ്ര​തീ​ക്ഷി​ക്കാം. അ​തേ​സ​മ​യം, ആം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ സ​ർ​ക്കാ​രി​ന് നി​രോ​ധ​ന​ത്തോ​ട് എ​തി​ർ​പ്പാ​ണ്.