ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യാമോ ?
മാറിവരുന്ന ജീവിതസാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ ജോലിക്കും വിനോദയാത്രകള്‍ക്കും പോകുന്ന സാഹചര്യം വര്‍ദ്ധിച്ചുവരുന്നുണ്ട്. യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. ഇത്തരം വാഹനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് ബാലന്‍സ് കുറവായിരിക്കും. അതിനാല്‍ നടുവേദനയ്ക്കും അപകടങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

ഓട്ടോയിലുള്ള യാത്രകള്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രം ഏര്‍പ്പെടുക. ഈ സമയങ്ങളില്‍ ഡ്രൈവര്‍മാരോട് നിങ്ങളുടെ ആരോഗ്യസ്ഥിതി പറഞ്ഞതിനുശേഷം മെല്ലെ ഓടിക്കാന്‍ പറയാം.

നാല്‍ച്ചക്ര വാഹനങ്ങള്‍, ട്രെയിന്‍, വിമാനം എന്നിവയാണ് ഗര്‍ഭിണികള്‍ക്ക് യാത്ര ചെയ്യാന്‍ കൂടുതല്‍ അഭികാമ്യം. ചില മുന്‍കരുതലുകള്‍ എടുത്താല്‍ യാത്രകള്‍ സൗകര്യപ്രദവും സന്തോഷകരവുമാക്കാം.

യാത്രകള്‍ ഒഴിവാക്കേണ്ട ഗര്‍ഭിണികള്‍

മുന്‍ ഗര്‍ഭം അലസിപ്പോകല്‍, മാസം തികയാത്ത പ്രസവം തുടങ്ങിയവ ഉണ്ടായിുള്ള ഗര്‍ഭിണികള്‍ .
സ്‌കാനിംഗില്‍ മറുപിള്ള താഴെയാണ് എന്ന് ഡോക്ടര്‍ പറഞ്ഞിുള്ള ഗര്‍ഭിണികള്‍. രക്തസമ്മര്‍ദ്ദമുള്ള ഗര്‍ഭിണികള്‍ .

ഏത് രീതിയിലുള്ള യാത്രകളില്‍ ഏര്‍പ്പെടാം

റോഡ് യാത്ര : ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്. ബസില്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുവാന്‍ ശ്രദ്ധിക്കുക. ഇരിക്കുമ്പോള്‍ കൈകള്‍ മുമ്പിലുള്ള സീറ്റില്‍ പിടിച്ചിരിക്കണം. ഇങ്ങനെ പെെട്ടന്നുണ്ടാകുന്ന കുലുക്കം, ബ്രേക്കിടല്‍ തുടങ്ങിയവയിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാം. ബസില്‍ നിന്നുകൊണ്ട് യാത്ര ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

എപ്പോള്‍ മുതല്‍ യാത്ര ഒഴിവാക്കണം

ആദ്യത്തെ മൂന്നുമാസം ( 12 ആഴ്ച) യാത്രകള്‍ ഒഴിവാക്കണം. ഗര്‍ഭം അലസിപ്പോകാനും രക്തസ്രാവത്തിനുമുള്ള സാധ്യത കൂടുതലാണ്. മോഷന്‍ സിക്ക്‌നെസ്സുള്ളവര്‍ക്ക് ഛര്‍ദ്ദി കൂടാനുള്ള സാധ്യതയുണ്ട്.

മൂന്നുമാസത്തിന് ശേഷമാണ് യാത്ര ചെയ്യാന്‍ സൗകര്യപ്രദവും അപകടസാധ്യത കുറവുള്ളതുമായ സമയം. മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണതകള്‍ ഇല്ലെങ്കില്‍ യാത്രകള്‍ ഈ സമയത്ത് പ്ലാന്‍ ചെയ്യാവുന്നതാണ്.

അവസാന മൂന്നുമാസങ്ങളില്‍ അധികദൂരം ഇരിക്കാനും യാത്ര ചെയ്യുവാനും ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കുക.കാറില്‍ യാത്ര ചെയ്യുമ്പോള്‍

* ഗര്‍ഭിണികള്‍ കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് വയറിന്റെ അടിയില്‍ക്കൂടി അയഞ്ഞ രീതിയില്‍ ഇടാന്‍ ശ്രദ്ധിക്കുക.
* മുന്‍വശത്തെ സീറ്റില്‍ ഇരിക്കരുത്. ഡാഷ് ബോര്‍ഡില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
* കൈയില്‍ ആവശ്യത്തിന് വെള്ളവും ആഹാരവും കരുതുക.
* നടുവേദന ഒഴിവാക്കാനായി തലയിണ ഉപയോഗിക്കുക.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍

* കൂടുതല്‍ സൗകര്യപ്രദമായ യാത്രാമാര്‍ഗം ഇതാണ്.
* ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക
* ഇടയ്ക്ക് എഴുന്നേറ്റു നടക്കുമ്പോള്‍ പിടിച്ച് നടക്കാന്‍ ശ്രദ്ധിക്കുക.
* പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
* മിനറല്‍ വാര്‍ വാങ്ങുമ്പോള്‍ സീല്‍ ചെയ്തതാണെന്ന് ഉറപ്പുവരുത്തുക.


വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍

* ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥരോടും എയര്‍ ഹോസ്റ്റസ്മാരോടും പറയുക.
* Aisle സീറ്റെടുക്കുക (കാലുകള്‍ നിവര്‍ത്താനും എഴുന്നേറ്റ് നടക്കുവാനുമുള്ള സൗകര്യത്തിനാണിത്).
* ധാരാളം വെള്ളം കുടിക്കുക.
* ഓരോ മണിക്കൂര്‍ കൂടുമ്പോഴും നടക്കാന്‍ ശ്രദ്ധിക്കുക.
* ചില ഗര്‍ഭിണികള്‍ക്ക് (രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളവര്‍ക്ക്) ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആസ്പിരിന്‍ എന്ന ഗുളിക കഴിക്കാവുന്നതാണ്.
* 8 മാസം അഥവാ 32 ആഴ്ചകള്‍ക്ക് ശേഷം വിമാനയാത്രകള്‍ ഒഴിവാക്കുക.

കടല്‍ യാത്ര ചെയ്യുമ്പോള്‍

* ഛര്‍ദ്ദി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .വള്ളത്തിന്റെയും കപ്പലിന്റെയും നടുഭാഗത്ത് ഇരിക്കുക. ആ ഭാഗത്ത് ഇളക്കം കുറവാണ്.
* കൈയില്‍ മരുന്നുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ കരുതുക.
* ആവശ്യത്തിനുള്ള ശുദ്ധജലവും ആഹാരവും കരുതുക.
* പല പ്രാവശ്യമായി ലഘുഭക്ഷണം കഴിക്കുക. യാത്ര ആരംഭിക്കുന്നതിന് മുമ്പ് അടിസ്ഥാനചികിത്സാ സൗകര്യങ്ങള്‍ കപ്പലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
* വൃത്തിയുള്ള ബാത്ത്‌റൂമുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

ദീര്‍ഘദൂരയാത്രകള്‍

* ഹൈ ആള്‍ട്ടിട്യുഡ് സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.
* കൊതുകു വലകള്‍, കൊതുകു നിവാരണികള്‍ എന്നിവ ഉപയോഗിക്കുക.
* കൈയും കാലും മറഞ്ഞു കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
* ഹെപ്പറ്റൈറ്റിസ് എ, ബി, തൈറോയ്ഡ് വാക്‌സിനുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടുക്കുക.
* വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സിക്കാ വൈറസ് ഇന്‍ഫെക്ഷന്‍ ഉള്ള രാജ്യങ്ങ ളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.

ഇതു ശ്രദ്ധിക്കാം

നേരത്തെ തയ്യാറെടുക്കുക : വായുസഞ്ചാരമുള്ള അയഞ്ഞ വസ്ത്രങ്ങള്‍, ഹീലില്ലാത്ത ചെരുപ്പുകള്‍, ടവലുകള്‍ തുടങ്ങിയവ കരുതുക.

മരുന്നുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ എപ്പോഴും കൈയില്‍ കരുതുക.

ഭാരമുള്ള പെികള്‍, ബാഗുകള്‍ എന്നിവ എടുത്ത് ഉയര്‍ത്താതിരിക്കുക. പോര്‍ട്ടറുടെയോ കൂടെയുള്ളവരുടെയോ സഹായം തേടുക.

തലയിണ കൈയില്‍ കരുതുക

ആവശ്യത്തിനുള്ള മാലിന്യരഹിതമായ (വീട്ടിലുണ്ടാക്കിയ ഭക്ഷണം, ലഘുഭക്ഷണം, നട്ട്‌സ്, പഴങ്ങള്‍ എന്നിവ അഭികാമ്യം) ഭക്ഷണം, വെള്ളം തുടങ്ങിയവ കരുതുക.

നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമാണെന്നും ചാര്‍ജ് ഉണ്ടെന്നും ഉറപ്പുവരുത്തുക. അടിയന്തിരസാഹചര്യത്തില്‍ വിളിക്കേണ്ട നമ്പറുകള്‍ സ്പീഡ് ഡയലില്‍ സൂക്ഷിക്കാവുന്നതാണ്.

കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

പൊതുടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വെളിച്ചവും വെള്ളവും ഉള്ളവ ഉപയോഗിക്കുക. തെന്നിവീഴാത്ത പ്രതലമുള്ളവ തിരഞ്ഞെടുക്കുക.

എല്ലാറ്റിലും ഉപരിയായി ചികിത്സിക്കുന്ന ഡോക്ടറോട് യാത്രയെപ്പറ്റി പറയുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മുന്നോു പോകുക.

ഡോ.ടിനു ഫിലിപ്പ്
വൈസ് ഡീന്‍ (യുജി) ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, തിരുവല്ല