ടാറ്റാ മോട്ടോഴ്സ് സെസ്റ്റ് പ്രീമിയോ വിപണിയിൽ
മും​ബൈ: സ്പെ​ഷ​ൽ എ​ഡി​ഷ​ൻ സെ​സ്റ്റ് ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ചു. സെ​സ്റ്റി​ന്‍റെ വി​ജ​യ​ക​ര​മാ​യ മു​ന്നേ​റ്റം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​സ്റ്റ് പ്രീ​മി​യോ എ​ന്ന പേ​രി​ൽ സ്പെ​ഷ​ൽ എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​വ​രെ 85,000 സെ​സ്റ്റ് വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ക​മ്പ​നി അ​റി​യി​ച്ചു. ഡീ​സ​ൽ എ​ൻ​ജി​നി​ൽ മാ​തം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ്രീ​മി​യോ​യ്ക്ക് 7.53 ല​ക്ഷം രൂ​പ മു​ത​ലാ​ണ് വി​ല.

ഡു​വ​ൽ ടോ​ൺ റൂ​ഫ് (ഗ്ലോ​സി ബ്ലാ​ക്ക്), പി​യാ​നോ ബ്ലാ​ക്ക് ഔ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റു​ക​ൾ, സ്മോ​ക്ക്ഡ് മ​ൾ​ട്ടി റി​ഫ്ല​ക്ട​ർ ഹെ​ഡ്‌​ലാ​ന്പു​ക​ൾ, ഡു​വ​ൽ ടോ​ൺ ബ​ന്പ​ർ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളി​ൽ എ​ത്തു​ന്ന വാ​ഹ​നം ടൈ​റ്റാ​നി​യം ഗ്രേ, ​പ്ലാ​റ്റി​നം സി​ൽ​വ​ർ എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ പ്രീ​മി​യം സീ​റ്റ് ഫാ​ബ്രി​ക്കി​ൽ പ്രീ​മി​യോ ബാ​ഡ്ജിം​ഗും ന​ല്കി​യി​രി​ക്കു​ന്നു. 1.3 ലി​റ്റ​ർ 4 സി​ലി​ണ്ട​ർ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് സ്പെ​ഷ​ൽ എ​ഡി​ഷ​ൻ സെ​സ്റ്റി​നു​മു​ള്ള​ത്.