ചന്തുമേനോന്റെ ഇന്ദുലേഖയായി ചൈതന്യ
ചന്തുമേനോന്റെ  ഇന്ദുലേഖയായി ചൈതന്യ
Monday, April 2, 2018 3:38 PM IST
ഭാര്യയോടുള്ള തെൻറ പ്രണയമായിരുന്നു ഇന്ദുലേഖയിലൂടെയും മാധവനിലൂടെയും ചന്തുമേനോൻ പങ്കുവച്ചതെന്ന് എനിക്കു തോന്നുന്നു. മാസ്ക്കറ്റ് ഹോട്ടലിെൻറ വിശാലമായ ലോബിയിലിരുന്നു ഇന്ദുലേഖയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ ചൈതന്യ ഉണ്ണിയുടെ വാക്കുകൾ ഉച്ചവെയിൽ തട്ടി തിളങ്ങി. ചെറുകാറ്റിൽ പാറിയ മുടിയിഴകൾ ഒതുക്കിവച്ച് അവർ മനോഹരമായി ചിരിച്ചു.

ഇന്ദുലേഖ; മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ. ഒ.ചന്തുമേനോെൻറ തൂലികയിൽ പിറന്ന നിത്യവിസ്മയം. പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് എനിക്ക് ഇന്ദുലേഖയോടുള്ള പ്രണയം. 129 വർഷങ്ങൾക്കിപ്പുറം എഴുത്തുകാരെൻറ അഞ്ചാം തലമുറക്കാരിയായ ഒരു പെണ്‍കുട്ടി സംഗീതത്തിെൻറയും നൃത്തത്തിെൻറയും നിറവിൽ ഇന്ദുലേഖയുടേയും മാധവേൻറയും ജീവിതം വേദികളിൽ പ്രണയത്തിെൻറ നിലയ്ക്കാത്ത ഒഴുക്കാക്കി മാറ്റുന്നു. ഡോ. ചൈതന്യ ഉണ്ണി എന്ന നർത്തകിയുടെ ജീവിതാഭിലാഷമാണ് ഇവിടെ നിറവേറുന്നത്.

ഇന്ദുലേഖയും മാധവനും

ഒരു അവധിക്കാലത്താണ് ഷെൽഫിൽ നിരയായി അടുക്കി വച്ചിരുന്ന പുസ്തകങ്ങൾക്കിടയിലിരുന്ന ഇന്ദുലേഖ എെൻറ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിക്കാലം മുതൽ കേട്ടുവളർന്ന കഥ വായിക്കണം എന്നു തോന്നി, ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. വായിച്ചു കഴിഞ്ഞപ്പോൾ എെൻറ മനസു നിറയെ ഇന്ദുലേഖയും മാധവനും തമ്മിലുള്ള പ്രണയമായിരുന്നു. അമ്മയിൽ നിന്നും അമ്മമ്മയിൽ നിന്നുമൊക്കെ കേറിഞ്ഞ കഥകളുമായി ചേർത്തുവച്ചപ്പോൾ എനിക്കു തോന്നി, ചന്തുമേനോൻ അദ്ദേഹത്തിെൻറയും ഭാര്യയുടേയും തന്നെ കഥയല്ലെ ഇന്ദുലേഖയിലൂടെ പറഞ്ഞതെന്ന്. വല്ലാത്ത പ്രണയമായിരുന്നു അവർ തമ്മിലുണ്ടായിരുന്നത്. അദ്ദേഹം അവർക്ക് ഇംഗ്ലീഷ് കഥകൾ വായിച്ച് തർജമ ചെയ്തുകൊടുക്കുമായിരുന്നു, പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഭാര്യയുമായി സംസാരിച്ചിരുന്നു. അക്കാലത്തു ഭാര്യയെ ഇത്രയേറെ കരുതുന്ന ആണുങ്ങൾ ചുരുക്കമായിരിക്കും.

ഓരോ വായനയിലും ഓരോ കാഴ്ചപ്പാടുകൾ

എത്ര പ്രാവശ്യം ഇന്ദുലേഖ വായിച്ചിട്ടുണ്ടെന്നു ചോദിച്ചാൽ എനിക്കു കൃത്യമായി ഉത്തരം പറയാൻ സാധിക്കില്ല. ഓരോ പ്രായത്തിലെ വായനയിലും ഇന്ദുലേഖ പുതിയ വ്യക്തിയായിരുന്നു. ആദ്യ വായനയിൽ എന്നെ ആകർഷിച്ചത് ഇന്ദുലേഖയും മാധവനും തമ്മിലുള്ള പ്രണയമായിരുന്നു. ഇന്ദുലേഖ എന്ന സ്ത്രീയോടു തോന്നിയ ആരാധനയാണു സ്വയം ഇന്ദുലേഖയാകണം എന്ന സ്വപ്നത്തിെൻറ വിത്ത് എെൻറയുള്ളിൽ പാകിയത്. സമൂഹവുമായി ബന്ധപ്പെട്ടതായിരുന്നു തുടർവായനകൾ. ആ കാലഘട്ടത്തിൽപ്പോലും വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളാണ് നോവൽ ചർച്ച ചെയ്യുന്നത്.

ഇന്ദുലേഖയിൽ നിന്നൊരു ഇടവേള

ഇന്ദുലേഖയാകണം എന്നപോലെ തന്നെ ചൈതന്യ ഉള്ളിൽ സൂക്ഷിച്ച സ്വപ്നമാണ് ഡോക്ടർ ആകണം എന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഞാൻ പൂർണമായി മെഡിസിൻ പഠനത്തിലേക്കു തിരിഞ്ഞു. ആ സമയത്ത് ഞാൻ ഏറ്റവും അധികം മിസ്് ചെയ്തത് ഇന്ദുലേഖയേയും മാധവനേയും ആയിരുന്നു. പഠനം കഴിഞ്ഞപ്പോൾ തന്നെ ജോലിക്കായി ഓസ്ട്രേലിയയിലേക്കു പോയി. അവിടെ ആദ്യം ഒരു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തു. ഇപ്പോൾ സ്വന്തമായി ആശുപത്രിയുണ്ട്. ഓസ്ട്രേലിയയിൽ ഗോൾഡ് കോസ്റ്റിൽ ത്വക്ക് രോഗ വിദഗ്ധയാണ് ചൈതന്യ.



സ്വപ്നത്തിലേക്കുള്ള മടക്കം

ഓസ്ട്രേലിയയിലെ തിരക്കിട്ട ജീവിതത്തിനിടയിലും സ്കൂൾ യുവജനോത്സവ വേദിയിലെ കലാതിലകം നൃത്തത്തിനായി സമയം കണ്ടെത്തിയിരുന്നു. ഇടയ്ക്കിടെ കിട്ടുന്ന ഒഴിവു സമയങ്ങളിൽ ഇന്ദുലേഖ വീണ്ടും വായിക്കാൻ തുടങ്ങി.

ആ ഇടയ്ക്കാണ് സൂര്യാ കൃഷ്ണമൂർത്തി സർ ഒരു പരിപാടി അവതരിപ്പിക്കാൻ ഓസ്ട്രേലിയയിൽ വന്നത്. കുടുംബസുഹൃത്തു കൂടിയായ അദ്ദേഹത്തോട് ഞാൻ എെൻറ സ്വപ്നം പങ്കുവച്ചു. പുതിയതായി എന്തെങ്കിലും ചെയ്യുന്പോൾ അതു വ്യത്യസ്തമായിരിക്കണം എന്ന്് അദ്ദേഹം തുടക്കത്തിൽ തന്നെ പറഞ്ഞു. ഇന്ദുലേഖയുടെ നൃത്താവിഷ്ക്കാരം ഒരുക്കാം എന്നു പറഞ്ഞതും ഗുരുസ്ഥാനത്തു നിന്നതും അദ്ദേഹമാണ്. അതെനിക്കു വലിയ ധൈര്യമായിരുന്നു. ചൈതന്യ പറഞ്ഞു.

ഇന്ദുലേഖ എന്ന ഉത്തരവാദിത്വം

സാഹിത്യ ചരിത്രത്തിെൻറ ഭാഗമാണ് ഇന്ദുലേഖയും അതിലെ കഥാപാത്രങ്ങളും. അതുകൊണ്ടുതന്നെ ഇന്ദുലേഖയാകാനുള്ള തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വമായിരുന്നു. ഉൗണിലും ഉറക്കത്തിലും തെൻറയുള്ളിൽ ഇന്ദുലേഖയായിരുന്നു എന്നും പറയാം.പൊട്ടിച്ചിരിച്ചുകൊണ്ട് ചൈതന്യ പറഞ്ഞു. ഇന്ദുലേഖയെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നോ കാഴ്ചക്കാരും അത്രതന്നെ ഇഷ്ടപ്പെടണം എന്ന പ്രാർഥനയായിരുന്നു തുടക്കം മുതൽ ഉള്ളിൽ.

വേദിയിൽ പ്രണയം വിരിയിച്ചവർ

ഇന്ദുലേഖയായി സ്റ്റേജിൽ എത്തിയപ്പോൾ സാക്ഷാത്ക്കരിക്കപ്പെട്ടത് എെൻറ ജീവിതാഭിലാഷമായിരുന്നു. സൂര്യകൃഷ്ണമൂർത്തി സാറിെൻറ ഗവേഷണത്തിലാണ് ആദ്യമായി ഇന്ദുലേഖ അവതരിപ്പിച്ചത്. ഇന്ദുലേഖ എന്ന നോവൽ അല്ല, മറിച്ച് അത് എഴുതുന്നതിനു മുൻപ് കഥാകൃത്ത് കടന്നു പോയ വഴികളും അയാളുടെ ചിന്തകളുമാണ് ഞാൻ നൃത്തരൂപത്തിൽ അവതരിപ്പിച്ചത്. ഞാൻ ഏറ്റവുമധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഇന്ദുലേഖയുടേത്. ആ വേഷം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ സാധിച്ചതു വലിയ ഭാഗ്യമാണ്. ഇന്ദുലേഖ ദൃശ്യനൃത്താവിഷ്കാരത്തിൽ ചലച്ചിത്ര താരം വിനീത് കുമാറാണ് മാധവനായി എത്തിയത്.

കുട്ടിത്താരമായി മലയാളത്തിൽ

ഇന്ദുലേഖയായി എത്തുന്നതിനു മുൻപ് നിരവധി തവണ ചൈതന്യ മലയാളികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെള്ളിത്തിരയിലെ ബാലതാരമായി. ഈ തണലിൽ ഇത്തിരി നേരം, അധ്യായം ഒന്നു മുതൽ, ഉണ്ണികളെ ഒരു കഥപറയാം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ ചൈതന്യക്ക് ഓർമയിലെന്നും എന്ന സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടു സ്വദേശികളായ പി.ടി.എസ്. ഉണ്ണിയുടേയും ജ്യോതി മേനോേൻറയും മകളാണ് ചൈതന്യ ഉണ്ണി.

ഇന്ദുലേഖമാർ ഉണ്ട്, മാധവ·ാർ ഉണ്ടാകണം

നമുക്കിടയിൽ ധാരാളം ഇന്ദുലേഖമാർ ഉണ്ട് എന്നതിെൻറ തെളിവാണ് ഞാൻ ഉൾപ്പെടെയുള്ള സ്ത്രീ സമൂഹം സ്വന്തം കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതും ഉറക്കെ പറയുന്നതും. സൈസ് സീറോയും കാറ്റ് വാക്കും അല്ല സ്ത്രീ സൗന്ദര്യമെന്ന് പെണ്‍കുട്ടികൾ തിരിച്ചറിയണം. അതേസമയം മാധവനെപ്പോലെ സ്ത്രീകളെ ബഹുമാനിക്കുകയും ആത്മാർഥമായി സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന പുരുഷ·ാർ നമുക്കിടയിൽ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.

അഞ്ജലി അനിൽകുമാർ
ഫോട്ടോ: അനിൽ ഭാസ്ക്കർ