ടൊ​യോ​ട്ട​യും സു​സു​ക്കി​യും കൈ​കോ​ർ​ക്കു​ന്നു
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​മു​​​ഖ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളാ​​​യ ടൊ​​​യോ​​​ട്ട മോ​​​ട്ട​​​ർ കോ​​​ർ​​​പും സു​​​സു​​​ക്കി മോ​​​ട്ടോ​​​ർ​​​കോ​​​ർ​പും വാ​​​ഹ​​​ന വി​​​പ​​​ണ​​​ന​രം​​​ഗ​​​ത്തു സ​​​ഹ​​​ക​​​രി​​​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. വി​​​പ​​​ണി​​​യി​​​ൽ ആ​​​ധി​​​പ​​​ത്യം ഉ​​​റ​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ര​​​സ​​​പ​​​രം സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​രു ക​​​ന്പ​​​നി​​​ക​​​ളും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.​​ ധാ​​​ര​​​ണ​​​പ്ര​​​കാ​​​രം സു​​​സു​​​ക്കി ത​​​ങ്ങ​​​ളു​​​ടെ ബ​​​ലേ​​​നോ, വി​​​താ​​​രാ ബ്രെ​​​സ എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ൾ ടൊ​​​യോ​​​ട്ട​​​യ​​​്ക്കു ന​​​ൽ​​​കും.


ടൊ​​​യോ​​​ട്ട​​​യു​​​ടെ കൊ​​​റോ​​​ള സു​​​സു​​​ക്കി​​​ക്കും ല​​​ഭി​​​ക്കും. 2017 ന​​​വം​​​ബ​​​റി​​​ൽ​​​ത​​​ന്നെ ഇ​​​രു​​​ക​​​ന്പ​​​നി​​​ക​​​ളും സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. 2020ഓ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ മി​​​ക​​​ച്ച ഇ​​​ല​ക്‌​ട്രി​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​ലും സ​ഹ​ക​രി​ക്കും.