മൈക്രോമാക്സ് ഇലക്‌ട്രിക് വാഹനങ്ങളിലേക്ക്
ന്യൂ​ഡ​ൽ​ഹി: 2030 ആ​കു​ന്പോ​ഴേ​ക്കും രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൈ​ക്രോ​മാ​ക്സ് ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​രം​ഗ​ത്തേ​ക്ക് ക​ട​ക്കാ​നൊ​രു​ങ്ങു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​വി​ഭാ​ഗ​ത്തി​ലാ​യി​രി​ക്കും കൈ​ക​ട​ത്തു​ക. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള മോ​ഡ​ലു​ക​ൾ ഇ​പ്പോ​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​നു​ശേ​ഷം അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഇ-​റി​ക്ഷ, ഇ-​ഓ​ട്ടോ എ​ന്നി​വ​യ്ക്കാ​യു​ള്ള ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ഈ ​മാ​സം ആ​ദ്യം ക​മ്പ​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.
Loading...