നികുതി ലാഭത്തിനു നിക്ഷേപിക്കാൻ 4 ഇഎൽഎസ്എസ് ഫണ്ടുകൾ
നികുതി ലാഭത്തിനു നിക്ഷേപിക്കാൻ  4 ഇഎൽഎസ്എസ് ഫണ്ടുകൾ
Thursday, April 26, 2018 3:22 PM IST
ധ​ന​കാ​ര്യ ആ​സൂ​ത്ര​ണ​ത്തി​ൽ നി​കു​തി ലാ​ഭ​ത്തി​നു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. നി​ക്ഷേ​പം ന​ട​ത്തി നി​കു​തി ലാ​ഭി​ക്കു​വാ​നു​ള്ള അ​വ​സ​രം നി​കു​തി ദാ​യ​ക​ർ​ക്കു ഗ​വ​ണ്‍​മെ​ന്‍റ് ന​ൽ​കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന നി​കു​തി ബ്രാ​ക്ക​റ്റി​ലു​ള്ള​വ​ർ​ക്ക് 80സി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ആ​സ്തി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി ഉ​യ​ർ​ന്ന നി​കു​തി ബ്രാ​ക്ക​റ്റി​ൽ വ​രു​ന്ന വ്യ​ക്തി​ക്ക് 46000 രൂ​പ​യി​ല​ധി​കം തു​ക ലാ​ഭി​ക്കു​വാ​ൻ സാ​ധി​ക്കും. 80 സി​യി​ൽ ഇ​ക്വി​റ്റി മു​ത​ൽ ഡെ​റ്റ് വ​രെ​യു​ള്ള നി​കു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ണ്ട്.

സാ​ധാ​ര​ണ ആ​ളു​ക​ൾ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ​യാ​ണ് നി​കു​തി ലാ​ഭി​ക്കു​ന്ന​തി​നു​ള്ള നി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക. എ​ന്നാ​ൽ പു​തി​യ ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ നി​കു​തി ലാ​ഭ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചാ​ൽ മി​ക​ച്ച നി​ക്ഷേ​പ​ങ്ങ​ൾ അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ സാ​ധി​ക്കും.​നി​കു​തി​ദാ​യ​ക​ന്‍റെ ധ​ന​കാ​ര്യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും അ​തി​നു​വേ​ണ്ടി രാ​വും​പ​ക​ലും സ​ന്പ​ത്തു​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ആ​സ്തി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ സാ​ധി​ക്കും.
ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യ നി​കു​തി​ലാ​ഭ​നി​ക്ഷേ​പാ​സ്തി​യാ​ണ് ഇ​ക്വി​റ്റി ലി​ങ്ക്ഡ് സേ​വിം​ഗ്സ് സ്കീം ​എ​ന്ന ഇ​എ​ൽ​എ​സ്എ​സ്. മ​റ്റ് ആ​സ്തി​ക​ളേ​ക്കാ​ൾ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ൾ ഇ​തി​നു​ണ്ട്.
ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക്ക് ഇ​ൻ പീ​രി​യ​ഡ് ഉ​ള്ള ആ​സ്തി​യാ​ണ്. മൂ​ന്നു​വ​ർ​ഷ​മാ​ണ് ലോ​ക്ക് ഇ​ൻ പീ​രി​യ​ഡ്. മാ​ത്ര​വു​മ​ല്ല, ഇ​തി​ന്‍റെ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വ​രു​മാ​ന​ത്തി​നു നി​കു​തി​യും ന​ൽ​കേ​ണ്ട. അ​തി​നു മു​ക​ളി​ൽ വ​രു​ന്ന റി​ട്ടേ​ണി​നു 10 ശ​ത​മാ​നം ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന നി​കു​തി 2018-19 വ​ർ​ഷം മു​ത​ൽ ന​ൽ​ക​ണം. മ​റ്റു​ള്ള മി​ക്ക ആ​സ്തി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ പ​ത്തു ശ​ത​മാ​നം നി​കു​തി കാ​ര്യ​മാ​യ നി​ക്ഷേ​പ​ക​നെ ബാ​ധി​ക്കു​ക​യു​മി​ല്ല.

മു​ൻ​നി​ര ഇ​എ​ൽ​എ​സ്എ​സു​ക​ളി​ലെ നി​ക്ഷേ​പം 15-18 ശ​ത​മാ​നം റി​ട്ടേ​ണ്‍ നേ​ടി​ത്ത​രു​ന്ന​താ​യാ​ണ് ച​രി​ത്രം. ഇ​ത് മ​റ്റേ​തൊ​രു ആ​സ്തി​യേ​ക്കാ​ളും വ​ള​രെ ഉ​യ​ർ​ന്ന റി​ട്ടേ​ണ്‍ ആ​ണ്.

ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ദീ​ർ​ഘ​കാ​ല​ത്തി​ൽ നി​ക്ഷേ​പ​ത്തി​നു യോ​ജി​ച്ച നി​കു​തി​ലാ​ഭ ഉ​പ​ക​ര​ണ​മാ​ണ് ഇ​എ​ൽ​എ​സ്എ​സ്. നി​ക്ഷേ​പ​ത്തി​നു യോ​ജി​ച്ച നാ​ല് ഇ​എ​ൽ​എ​സ്എ​സു​ക​ളെ ചു​വ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്.

1. ആ​ക്സി​സ് ലോം​ഗ് ടേം ​ഇ​ക്വി​റ്റി

നി​കു​തി ലാ​ഭ​ത്തി​നു​ള്ള ഇ​എ​ൽ​എ​സ്എ​സി​ലെ ഏ​റ്റ​വും വ​ലു​പ്പു​മു​ള്ള ഫ​ണ്ടാ​ണ് ആ​ക്സി​സ് ലോം​ഗ് ടേം ​ഇ​ക്വി​റ്റി ഫ​ണ്ട്. ഫ​ണ്ട് മാ​നേ​ജ് ചെ​യ്യു​ന്ന ആ​സ്തി​യു​ടെ വ​ലു​പ്പം 16161 കോ​ടി രൂ​പ​യാ​ണ്.2011 മു​ത​ൽ ജി​നേ​ഷ് ഗോ​പാ​നി​യാ​ണ് ഫ​ണ്ട് മാ​നേ​ജ് ചെ​യ്യു​ന്ന​ത്.

ഇ​എ​ൽ​എ​സ്എ​സി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ലോ​ക്ക് ഇ​ൻ പീ​രി​യ​ഡ് ഉ​ള്ള​തി​നാ​ൽ മൂ​ന്ന്, അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്ത് വ​ള​രു​വാ​ൻ സാ​ധ്യ​ത​യു​ള്ള ശ​രാ​ശ​രി വാ​ല്വേ​ഷ​നു​ള്ള ഓ​ഹ​രി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫ​ണ്ട് മാ​നേ​ജ​ർ എ​പ്പോ​ഴും. മി​ക​ച്ച വ​ള​ർ​ച്ചാ സാ​ധ്യ​ത​യ്ക്കൊ​പ്പം മി​ക​ച്ച ബി​സി​ന​സ് മോ​ഡ​ലു​മാ​യ ക​ന്പ​നി​ക​ളാ​ണ് നി​ക്ഷേ​പ​ത്തി​നാ​യി ഫ​ണ്ട് മാ​നേ​ജ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
നി​ക്ഷേ​പ​ത്തി​ൽ 93.61 ശ​ത​മാ​ന​വും ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഡെ​റ്റ് നി​ക്ഷേ​പം 6.68 ശ​ത​മാ​ന​മാ​ണ്. നി​ക്ഷേ​പ​ത്തി​ൽ സാ​ധാ​ര​ണ 50-70 ശ​ത​മാ​നം ലാ​ർ​ജ് കാ​പ് ഓ​ഹ​രി​ക​ളി​ലാ​ണ് നി​ക്ഷേ​പി​ക്കാ​റ്. ഇ​പ്പോ​ൾ ലാ​ർ​ജ് കാ​പ് ഓ​ഹ​രി​ക​ളി​ലെ നി​ക്ഷേ​പം 63.3 ശ​ത​മാ​ന​മാ​ണ്. സ്മോ​ൾ​കാ​പ് ഓ​ഹ​രി​ക​ളി​ൽ 34.51 ശ​ത​മാ​ന​വും നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്നു. ചെ​റി​യൊ​രു ശ​ത​മാ​നം സ്മോ​ൾ കാ​പ് ഓ​ഹ​രി​ക​ളി​ലു​മു​ണ്ട്. ഫ​ണ്ട് ആ​രം​ഭി​ക്കു​ന്പോ​ൾ വെ​റും ന​ലു കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​സ്തി​യു​ടെ വ​ലു​പ്പം. ഇ​പ്പോ​ഴ​ത് 16000 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി.

തു​ട​ക്കം മു​ത​ൽ​ക്കേ ഫ​ണ്ടി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ട്ട​താ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും 2011-നു​ശേ​ഷം. 2016-ൽ ​ഫ​ണ്ടി​ന്‍റെ പ്ര​ക​ട​നം ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ളും കാ​റ്റ​ഗ​റി ശ​രാ​ശ​രി​യേ​ക്കാ​ളും മോ​ശ​മാ​യി​രു​ന്നു​വെ​ങ്കി​ലും 2017-ൽ ​മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലേ​ക്കു തി​രി​കെ വ​ന്നു.

2008-ലെ ​ആ​ഗോ​ള ത​ക​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ഫ​ണ്ട് എ​ത്തി​യ​ത്.​അ​തി​നാ​ൽ ക​ര​ടി വി​പ​ണി​യു​ടെ ആ​ഘാ​തം അ​ത്ര​യ്ക്ക് ഏ​റ്റ​വു വാ​ങ്ങേ​ണ്ടി വ​ന്നി​ല്ലെ​ങ്കി​ലും തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ വി​പ​ണി​യി​ലെ ഇ​ടി​വി​നെ നേ​രി​ടാ​ൻ ഫ​ണ്ടി​നു​ള്ള ക​രു​ത്തു തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​വി​പ​ണി​യു​ടെ മു​ന്നേ​റ്റ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം കാ​റ്റ​ഗ​റി ശ​രാ​ശ​രി​യേ​ക്കാ​ളും ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ളും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​വാ​ൻ ഫ​ണ്ടി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്തെ എ​ല്ലാ ഫ​ണ്ടി​നേ​യും​പോ​ലെ ഈ ​ഫ​ണ്ടും ധ​ന​കാ​ര്യ​മേ​ഖ​ല​യി​ലാ​ണ് ആ​സ്തി​യു​ടെ മു​ന്നി​ലൊ​ന്നും നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. സ​ന്പ​ദ്ഘ​ട​ന തി​രി​ച്ചു​വ​രു​ന്പോ​ൾ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ധ​ന​കാ​ര്യ​മേ​ഖ​ല. ര​ണ്ടാം സ്ഥാ​നം ഓ​ട്ടോ മേ​ഖ​ല​യ്ക്കാ​ണ്. ഓ​ട്ടോ മേ​ഖ​ല​യും തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്.

എ​ൻ​എ​വി*
ഗ്രോ​ത്ത് : 40.30 രൂ​പ
ഡി​വി​ഡ​ൻ​ഡ് : 23.58 രൂ​പ
കു​റ​ഞ്ഞ നി​ക്ഷേ​പം : 500 രൂ​പ
എ​സ്ഐ​പി നി​ക്ഷേ​പം : 500 രൂ​പ
എ​ക്സ്പെ​ൻ​സ് റേ​ഷ്യോ : 1.78 %
എ​ക്സി​റ്റ് ലോ​ഡ് : ഇ​ല്ല
ഇ​തു​വ​രെ ന​ൽ​കി നേ​ട്ടം
1 വ​ർ​ഷം : 22.46 %
3 വ​ർ​ഷം : 8.26 %
5 വ​ർ​ഷം : 22.39 %
തു​ട​ക്കം മ​തു​ൽ : 18.54 %
അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ
തു​ട​ക്കം : 2009
ഇ​നം : ഇ​എ​ൽ​എ​സ്എ​സ്
ആ​സ്തി​യു​ടെ വ​ലു​പ്പം : 16161 കോ​ടി രൂ​പ
ബ​ഞ്ച്മാ​ർ​ക്ക് : ബി​എ​സ്ഇ 200
ഫ​ണ്ട് മാ​നേ​ജ​ർ : ജി​നേ​ഷ് ഗോ​പാ​നി

2. ഐ​ഡി​എ​ഫ്സി ടാ​ക്സ് അ​ഡ്വാ​ന്‍റേജ്

ആ​ഗോ​ള സാ​ന്പ​ത്തി​ക ത​ക​ർ​ച്ച സം​ഭ​വി​ച്ച 2008-ന്‍റെ അ​വ​സാ​ന​ത്തി​ൽ പി​റ​ന്ന വീ​ണ ഐ​ഡി​എ​ഫ്സി ടാ​ക്സ് അ​ഡ്വാ​ന്‍റേജ് ലാ​ർ​ജ് കാ​പ് ഓ​ഹ​രി​ക​ളി​ലാ​ണ് ആ​സ്തി​യു​ടെ പ​കു​തി​യോ​ളം നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. മി​ക​ച്ച അ​ട​ത്ത​റ​യു​ള്ള യു​ക്തി​സ​ഹ​മാ​യ വാ​ല്വേ​ഷ​നി​ലു​മു​ള്ള ഓ​ഹ​രി​ക​ളാ​ണ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ത് ഏ​തു വി​പ​ണി മൂ​ല്യ​ത്തി​ലു​ള്ള​താ​യാ​ലും ഫ​ണ്ടി​നു പ്ര​ശ്ന​മി​ല്ല.

പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ വ​ർ​ഷ​മാ​യ 2009-ൽ ​ഒ​ഴി​കെ എ​ല്ലാ​വ​ർ​ഷ​വും ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​വാ​ൻ ഫ​ണ്ടി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​എ​ൽ​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും അ​ഗ്ര​സീ​വ് ഫ​ണ്ടാ​യി​ട്ടാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ക്ഷേ​പ ശേ​ഖ​ര​ത്തി​ൽ കു​റേ ഭാ​ഗം സ്മോ​ൾ കാ​പ് ഓ​ഹ​രി​ക​ൾ​ക്കു നീ​ക്കി വ​ച്ചി​രി​ക്കു​ന്നു.

ഇ​പ്പോ​ൾ നി​ക്ഷേ​പാ​സ്തി​യു​ടെ 94.26 ശ​ത​മാ​ന​വും ഓ​ഹ​രി​ക​ളി​ലാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. അ​തി​ൽ 49 ശ​ത​മാ​ന​ത്തോ​ളം ലാ​ർ​ജ് കാ​പ് ഓ​ഹ​രി​ക​ളി​ലാ​ണ്. മി​ഡ്കാ​പ്പി​ൽ 31.-7 ശ​ത​മാ​ന​വും സ്മോ​ൾ കാ​പ്പി​ൽ 20.04 ശ​ത​മാ​ന​വും നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്നു. മി​ഡ്, സ്മോ​ൾ കാ​പ് ഭാ​ഗം സാ​ധാ​ര​ണ 25-40 ശ​ത​മാ​ന​ത്തി​നി​ട​യി​ലാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്.

ഫ​ണ്ടി​ന്‍റെ നി​ക്ഷേ​പ​ശേ​ഖ​ര​ത്തി​ൽ ഇ​പ്പോ​ൾ 81 ഓ​ഹ​രി​ക​ളാ​ണു​ള്ള​ത്. ഒ​രു ഓ​ഹ​രി​യി​ലെ നി​ക്ഷേ​പം പോ​ലും അ​ഞ്ചു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ണ്ടാ​വി​ല്ല.

വ​ള​ർ​ച്ചാ​സാ​ധ്യ​ത​യു​ള്ള ഓ​ഹ​രി​ക​ൾ ഏ​റ്റ​വും മി​ക​ച്ച വാ​ല്വേ​ഷ​നി​ൽ വാ​ങ്ങു​ക​യെ​ന്ന സ​മീ​പ​ന​മാ​ണ് ഫ​ണ്ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്

2008-ന്‍റെ അ​വ​സാ​ന​ത്തി​ൽ ആ​രം​ഭി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ബെ​യ​ർ വി​പ​ണി​യെ ഫ​ണ്ടി​നു നേ​രി​ടേ​ണ്ടാ​താ​യി വ​ന്നി​ട്ടി​ല്ല. 2011-ൽ ​റി​ട്ടേ​ണ്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ളും കാ​റ്റ​ഗ​റി ശ​രാ​ശ​രി​യേ​ക്കാ​ളും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​വാ​ൻ ഫ​ണ്ടി​നു സാ​ധി​ച്ചു. മൂ​ന്ന്, അ​ഞ്ച് വ​ർ​ഷ​ക്കാ​ല​യ​ള​വി​ലൊ​ക്കെ ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ൾ 7-8 ശ​ത​മാ​നം മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​വാ​ൻ ഫ​ണ്ടി​നു ക​ഴി​യു​ന്നു. 2016 മാ​ത്ര​മാ​ണ് ഇ​തി​ന് അ​പ​വാ​ദ​മാ​യി​ട്ടു​ള്ള​ത്. ആ ​വ​ർ​ഷം ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ൾ താ​ഴെ​യാ​യി​രു​ന്നു നേ​ട്ടം. തൊ​ട്ട​ടു​ത്ത​വ​ർ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ഫ​ണ്ട് ന​ട​ത്തി​യ​ത്.


ഉ​യ​ർ​ന്ന സ്മോ​ൾ, മി​ഡ്കാ​പ് പ​ങ്കാ​ളി​ത്തം ഫ​ണ്ടി​ന്‍റെ എ​ൻ​എ​വി​യി​ൽ വ​ന്യ​മാ​യ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ബു​ൾ വി​പ​ണി​യി​ൽ ഇ​തു ഫ​ണ്ടി​നു മെ​ച്ചം ന​ൽ​കു​ന്നു. ദീ​ർ​ഘ​കാ​ല​ത്തി​ൽ ഫ​ണ്ടി​ന്‍റെ പ്ര​ക​ട​നം വ​ള​രെ മി​ക​ച്ച​താ​ണ്. ഈ ​വ​ർ​ഷം പ​ത്തു​വ​ർ​ഷം തി​ക​യ്ക്കു​ന്ന ഫ​ണ്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തു മു​ത​ൽ 20.65 ശ​ത​മാ​നം വാ​ർ​ഷി​ക റി​ട്ടേ​ണ്‍ ന​ൽ​കി​യി​ട്ടു​ണ്ട്.
ഫ​ണ്ടി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന ച​രി​ത്രം ക​ണ​ക്കി​ലെ​ടു​ത്താ​ൽ നി​ക്ഷേ​പ​ത്തി​നു പ​രി​ഗ​ണി​ക്കാ​വു​ന്ന ഫ​ണ്ടാ​ണി​ത്.

എ​ൻ​എ​വി*
ഗ്രോ​ത്ത് : 40.30 രൂ​പ
ഡി​വി​ഡ​ൻ​ഡ് : 23.58 രൂ​പ
കു​റ​ഞ്ഞ നി​ക്ഷേ​പം : 500 രൂ​പ
എ​സ്ഐ​പി നി​ക്ഷേ​പം : 500 രൂ​പ
എ​ക്സ്പെ​ൻ​സ് റേ​ഷ്യോ: 2.05 %
എ​ക്സി​റ്റ് ലോ​ഡ് : ഇ​ല്ല
ഇ​തു​വ​രെ ന​ൽ​കി നേ​ട്ടം
1 വ​ർ​ഷം : 28.63 %
3 വ​ർ​ഷം : 11.60 %
5 വ​ർ​ഷം : 20.46 %
തു​ട​ക്കം മ​തു​ൽ : 20.65 %
അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ
തു​ട​ക്കം : 2008
ഇ​നം : ഇ​എ​ൽ​എ​സ്എ​സ്
ആ​സ്തി​യു​ടെ വ​ലു​പ്പം : 1084 കോ​ടി രൂ​പ
ബ​ഞ്ച്മാ​ർ​ക്ക് : ബി​എ​സ്ഇ 200
ഫ​ണ്ട് മാ​നേ​ജ​ർ : ഡി ​ജി പോ​ൾ പി​ന്‍റോ

3. ആ​ദി​ത്യ ബി​ർ​ള സ​ണ്‍​ലൈ​ഫ്

ടാ​ക്സ് റി​ലീ​ഫ് 96

1996-ൽ ​ക്ലോ​സ്ഡ് എ​ൻ​ഡ് പ​ദ്ധ​തി​യാ​യി തു​ട​ങ്ങി​യ ആ​ദി​ത്യ ബി​ർ​ള സ​ണ്‍​ലൈ​ഫ് ടാ​ക്സ് റി​ലീ​ഫ് 96, 1999-ലാ​ണ് ഓ​പ്പ​ണ്‍ എ​ൻ​ഡ​ഡ് പ​ദ്ധ​തി​യാ​യി മാ​റി​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​യ്യു​ന്ന ഇ​എ​ൽ​എ​സ്എ​സ് ഫ​ണ്ടു​ക​ളി​ലൊ​ന്നാ​ണി​ത്. ഓ​ഹ​രി​യി​ലെ നി​ക്ഷേ​പ​ത്തി​ലൂ​ടെ നി​കു​തി ലാ​ഭി​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​സ്തി​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ഓ​ഹ​രി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന ഫ​ണ്ട് ഇ​പ്പോ​ൾ 97.36 ശ​ത​മാ​ന​വും ഓ​ഹ​രി​യി​ലാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. ഡെ​റ്റി​ലെ നി​ക്ഷേ​പം 3.04 ശ​ത​മാ​ന​മാ​ണ്.

2006-ൽ ​അ​ജ​യ് ഗാ​ർ​ഗ് ഫ​ണ്ടു മാ​നേ​ജ​രാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ശേ​ഷം സ്ഥി​ര​ത​യോ​ടെ ഫ​ണ്ട് മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.

ഓ​ഹ​രി​യി​ലെ നി​ക്ഷേ​പ​ത്തി​ൽ 52.32 ശ​ത​മാ​നം മി​ഡ്കാ​പ് ഓ​ഹ​രി​ക​ളി​ലാ​ണ്. ലാ​ർ​ജ് കാ​പ്പി​ലെ നി​ക്ഷേ​പം 40.81 ശ​ത​മാ​ന​മാ​ണ്. സ്മോ​ൾ കാ​പ്പ് ഓ​ഹ​രി​ക​ളി​ൽ 6.84 ശ​ത​മാ​ന​വും നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്നു. ടൈ​നി ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ലും ചെ​റി​യ നി​ക്ഷേ​പ​മു​ണ്ട്.

മ​ൾ​ട്ടി​കാ​പ,് ബോ​ട്ടം അ​പ് ത​ന്ത്ര​മാ​ണ് ഫ​ണ്ട് മാ​നേ​ജ​ർ ഓ​ഹ​രി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​ക്ഷേ​പ​ത്തി​നാ​യി ഓ​ഹ​രി തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ വി​പ​ണി മൂ​ല്യ​ത്തേ​ക്കാ​ൾ ബി​സ​ന​സി​ന്‍റെ മി​ക​വി​നാ​ണ് ഉൗ​ന്ന​ൽ ന​ൽ​കു​ക. ഏ​തു വി​പ​ണി മൂ​ല്യ​ത്തി​ലു​മു​ള്ള ന​ല്ല ബി​സി​ന​സി​ന്‍റെ ഓ​ഹ​രി​ക​ൾ ഫണ്ട് നി​ക്ഷേ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കും.​പ്ര​ഫ​ഷ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് നി​യ​ന്ത്രി​ക്കു​ന്ന ഗു​ണ​മന്മ​യു​ള്ള ക​ന്പ​നി​ക​ളാ​ണ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഫ​ണ്ടി​ന്‍റെ ശേ​ഖ​ര​ത്തി​ൽ 50 ഓ​ഹ​രി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​ന്പ​നി​ക​ൾ മു​ത​ൽ ആ​രും പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​റു​ക​ന്പ​നി​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. ഹ​ണി​വെ​ൽ ഓ​ട്ടോ​മേ​ഷ​ൻ (7.13 ശ​ത​മാ​നം), സു​ന്ദ​രം ക്ലോ​ടോ​ണ്‍ (7.12 ശ​ത​മാ​നം), ഗി​ല്ല​റ്റ് ( 6.69 ശ​ത​മാ​നം), റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ( 5.5.25 ശ​ത​മാ​നം) തു​ട​ങ്ങി​യ​വ മു​ൻ​നി​ര നി​ക്ഷേ​പ​ങ്ങ​ളാ​ണ്.

മൂ​ന്നു​വ​ർ​ഷ​ക്കാ​ല​ത്തെ റി​ട്ടേ​ണ്‍ ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ൾ നാ​ലു ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്ന​താ​ണ്. എ​ല്ലാ​ക്കാ​ല​യ​ള​വി​ലും​ത​ന്നെ ബ​ഞ്ച്മാ​ർ​ക്കി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ഫ​ണ്ട് കാ​ഴ്ച വ​ച്ചു​പോ​രു​ന്ന​ത്. ക്വാ​ളി​റ്റി മി​ഡ്കാ​പ് ഓ​റി​യ​ന്‍റ​ഡ് ഇ​എ​ൽ​എ​സ്എ​സ് ഫ​ണ്ടാ​ണി​ത്. കു​റ​ഞ്ഞ​തു മൂ​ന്നു​വ​ർ​ഷ​ത്തെ ലോ​ക്ക് ഇ​ൻ പീ​രി​യ​ഡ് ഉ​ള്ള​തി​നാ​ൽ ഫ​ണ്ടി​നു പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​മ​യം കി​ട്ടു​ന്നു​ണ്ട് എ​പ്പോ​ഴും.

ഹെ​ൽ​ത്ത്കെ​യി​റ​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​ത്. 17.5 ശ​ത​മാ​നം.​മി​ക്ക ഇ​ക്വി​റ്റി ഫ​ണ്ടു​ക​ളു​ടേ​യും മു​ഖ്യ നി​ക്ഷേ​പ​മേ​ഖ​ല ധ​ന​കാ​ര്യ​മേ​ഖ​ല​യാ​ണെ​ങ്കി​ൽ ഈ ​ഫ​ണ്ട് ചെ​റി​യൊ​രു ഭാ​ഗ​മേ ഇ​തി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ളു. 16.6 ശ​ത​മാ​നം. ഓ​ട്ടോ, സേ​വ​ന​മേ​ഖ​ല, എ​ഫ്എം​സി​ജി തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് മ​റ്റു പ്ര​ധാ​ന നി​ക്ഷേ​പ മേ​ഖ​ല​ക​ൾ.

എ​ൻ​എ​വി*
ഗ്രോ​ത്ത് : 30.39 രൂ​പ
ഡി​വി​ഡ​ൻ​ഡ് : 154.71 രൂ​പ
കു​റ​ഞ്ഞ നി​ക്ഷേ​പം : 500 രൂ​പ
എ​സ്ഐ​പി നി​ക്ഷേ​പം : 500 രൂ​പ
എ​ക്സ്പെ​ൻ​സ് റേ​ഷ്യോ: 2.12 %
എ​ക്സി​റ്റ് ലോ​ഡ് : ഇ​ല്ല
ഇ​തു​വ​രെ ന​ൽ​കി നേ​ട്ടം
1 വ​ർ​ഷം : 24.84 %
3 വ​ർ​ഷം : 11.21 %
5 വ​ർ​ഷം : 21.65 %
തു​ട​ക്കം മ​തു​ൽ : 25.47 %
അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ
തു​ട​ക്കം : 1996
ഇ​നം : ഇ​എ​ൽ​എ​സ്എ​സ്
ആ​സ്തി​യു​ടെ വ​ലു​പ്പം : 5032 കോ​ടി രൂ​പ
ബ​ഞ്ച്മാ​ർ​ക്ക് : ബി​എ​സ്ഇ 200
ഫ​ണ്ട് മാ​നേ​ജ​ർ : അ​ജ​യ് ഗാ​ർ​ഗ്

4. എ​ൽ ആ​ൻ​ഡ് ടി ​ടാ​ക്സ് അ​ഡ്വാ​ന്‍റേജ്

2006 പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എ​ൽ ആ​ൻ​ഡ് ടി ​ടാ​ക്സ് അ​ഡ്വാ​ന്‍റേ​ജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തു മു​ത​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച വ​ച്ചു​പോ​രു​ന്ന ഇ​എ​ൽ​എ​സ്എ​സു​ക​ളി​ലൊ​ന്നാ​ണ്. പ്ര​വ​ർ​ത്ത​ന​ത്തി​ൽ 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​ല്ലൊ​രു പ​ങ്കു കാ​ല​യ​ള​വി​ലും ബ​ഞ്ചു​മാ​ർ​ക്കി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​വാ​ൻ ഫ​ണ്ടി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ആ​റു വ​ർ​ഷ​മാ​യി ഫ​ണ്ടി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സൗ​മേ​ന്ദ്ര നാ​ഥ് ലാ​ഹി​രി​യാ​ണ്. ലാ​ഹി​രി​ക്ക് മ്യൂ​ച്വ​ൽ ഫ​ണ്ടി​ൽ 20 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ണ്ട്. മി​ക​ച്ച ഗ​വേ​ഷ​ണ ടീ​മാ​ണ് ലാ​ഹി​രി​യു​ടെ പി​ൻ​ബ​ലം.

ഫ​ണ്ടി​ന്‍റെ നി​ക്ഷേ​പ​ശേ​ഖ​ര​ത്തി​ൽ 71 ഓ​ഹ​രി​ക​ളാ​ണു​ള്ള​ത്. സാ​ധാ​ര​ണ 50-60 ഓ​ഹ​രി​ക​ളാ​ണ് നി​ക്ഷേ​പ​ശേ​ഖ​ര​ത്തി​ലു​ണ്ടാ​കാ​റ്. റി​സ്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഓ​ഹ​രി​യി​ലെ നി​ക്ഷേ​പം പോ​ലും അ​ഞ്ചു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്ക​ല്ല. ശ​ക്ത​രാ​യ പ്ര​മോ​ട്ട​ർ​മാ​രും കാ​ര്യ​ക്ഷ​മ​മാ​യ മൂ​ല​ധ​ന അ​ലോ​ക്കേ​ഷ​നു​മു​ള്ള ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് ഫ​ണ്ട് മാ​നേ​ജ​ർ നി​ക്ഷേ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യി​ൽ മൂ​ല്യ​മു​ള്ള ഓ​ഹ​രി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഫ​ണ്ടു മാ​നേ​ജ​ർ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കു​ന്നു. പ​ക്ഷേ പു​തി​യ ആ​ശ​യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ൽ ഫ​ണ്ടു മാ​നേ​ജ​ർ​ക്കു മ​ടി​യു​മി​ല്ല.

എ​ല്ലാ ഫ​ണ്ടു​ക​ളേ​യും​പോ​ലെ​ത​ന്നെ ആ​സ്തി​യു​ടെ മൂ​ന്നി​ലൊ​ന്നി​ന​ടു​ത്ത് ധ​ന​കാ​ര്യ മേ​ഖ​ല​യി​ലാ​ണ് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ക​ണ്‍​സ്ട്ര​ക്ഷ​ൻ ( 14.8 ശ​ത​മാ​നം), സ​ർ​വീ​സ​സ് ( 10.74 ശ​ത​മാ​നം), എ​ൻ​ജി​നി​യീ​റിം​ഗ് (7.9 ശ​ത​മാ​നം) തു​ട​ങ്ങി​യ​വ​യൊ​ക്ക​യാ​ണ് മ​റ്റ് മു​ഖ്യ നി​ക്ഷേ​പ മേ​ഖ​ല​ക​ൾ.

എ​ൻ​എ​വി*

ഗ്രോ​ത്ത് : 54.43 രൂ​പ
ഡി​വി​ഡ​ൻ​ഡ് : 24.76 രൂ​പ
കു​റ​ഞ്ഞ നി​ക്ഷേ​പം : 500 രൂ​പ
എ​സ്ഐ​പി നി​ക്ഷേ​പം : 500 രൂ​പ
എ​ക്സ്പെ​ൻ​സ് റേ​ഷ്യോ: 2.06 %
എ​ക്സി​റ്റ് ലോ​ഡ് : ഇ​ല്ല

ഇ​തു​വ​രെ ന​ൽ​കി നേ​ട്ടം

1 വ​ർ​ഷം : 22.06 %
3 വ​ർ​ഷം : 12.46 %
5 വ​ർ​ഷം : 18.72 %
തു​ട​ക്കം മ​തു​ൽ : 15.12 %
അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ
തു​ട​ക്കം : 2006
ഇ​നം : ഇ​എ​ൽ​എ​സ്എ​സ്
ആ​സ്തി​യു​ടെ വ​ലു​പ്പം : 2989 കോ​ടി രൂ​പ
ബ​ഞ്ച്മാ​ർ​ക്ക് : ബി​എ​സ്ഇ 200
ഫ​ണ്ട് മാ​നേ​ജ​ർ : സൗ​മേ​ന്ദ്ര നാ​ഥ് ലാ​ഹി​രി
* എ​ൻ​എ​വി മാ​ർ​ച്ച് 21-ലേ​ത്.

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ
കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്