മുലയൂട്ടല്‍: 25 സംശയങ്ങളും മറുപടിയും
1. ദിവസം എത്ര തവണ മുലപ്പാല്‍ കൊടുക്കണം ?
* ദിവസം എട്ടു മുതല്‍ 12 വരെ തവണ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂര്‍ ഇടവിട്ടാണ് മുലയൂേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല്‍ ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂല്‍ ഉറപ്പാക്കണം.

2. ഒരു തവണ എത്രനേരം മുലയൂണം ?
* 15 മുതല്‍ 20 മിനിറ്റുവരെയോ കുഞ്ഞ് ചപ്പിക്കുടിക്കുന്നത് നിര്‍ത്തുന്നതുവരെയോ മുലയൂട്ടാം. കുഞ്ഞ് ഏമ്പക്കം വിശേഷം ആവശ്യമെങ്കില്‍ കുഞ്ഞിന് രണ്ടാമത്തെ സ്തനത്തില്‍ നിന്നും പാലുകൊടുക്കാം.

3. കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടുന്നുണ്ടെന്ന് എങ്ങനെ അറിയാം ?
* ദിവസവും ആറുമുതല്‍ എുതവണ വരെ മൂത്രമൊഴിക്കുകയോ രണ്ടു മുതല്‍ നാലു വരെ തവണ മലവിസര്‍ജനം നടത്തുകയോ ചെയ്താല്‍ കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുവെന്നാണ് അര്‍ഥം. ജനിച്ച് രണ്ടാഴ്ചയ്ക്കുശേഷം ആഴ്ചതോറും കുട്ടിക്ക് 150 മുതല്‍ 200 ഗ്രാം തൂക്കം വരെ കൂടുന്നുണ്ടെങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാം.

4. കുഞ്ഞിന് വയറിളക്കമുണ്ടായാല്‍ എന്തു ചെയ്യണം ?
* കുഞ്ഞിന് വയറിളക്കമുണ്ടായാല്‍ കൂടുതല്‍ തവണ മുലയൂട്ടണം. നിര്‍ജലീകരണം തടയാനാണിത്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കുഞ്ഞിന് ഒആര്‍എസും സിങ്കും നല്‍കണം.

5. പാല്‍കുപ്പി ഉപയോഗിച്ച് കുഞ്ഞിന് പാലുകൊടുക്കാമോ ?
* കൊടുക്കരുത്

6. വേനല്‍ക്കാലത്ത് മുലപ്പാല്‍ കൊണ്ടു മാത്രം കുഞ്ഞിന് ദാഹം മാറുമോ ?
* കുട്ടിക്ക് ആവശ്യമുള്ളത്ര വെള്ളം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിന് വെള്ളം വേറെ നല്‍കേണ്ട ആവശ്യമില്ല.

7. കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിലോ ആദ്യ ദിവസമോ സ്തനങ്ങളില്‍ പാല്‍ ചുരത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണം ?
* കുട്ടിയെ മുലയൂുക, കുഞ്ഞ് ചപ്പിക്കുടിക്കുന്നതോടെ സ്തനങ്ങളില്‍ തനിയെ പാല്‍ ചുരത്തിത്തുടങ്ങും.

8. എന്താണ് കൊളസ്ട്രം ? കുഞ്ഞിന് അതു കൊടുക്കാമോ?
* കുട്ടിയുണ്ടായി ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് സ്തനങ്ങളിലുള്ള മഞ്ഞ കലര്‍ന്ന കട്ടിയുള്ള പാലാണ് കൊളസ്ട്രം. ഇതില്‍ കുഞ്ഞിന് അത്യാവശ്യമായ വിറ്റാമിന്‍ എയും ആന്റിബോഡികളും അടങ്ങിയിരിക്കുന്നു. വയറിളക്കം, അഞ്ചാംപനി, അണുബാധ എന്നിവയില്‍ നിന്ന് കൊളസ്ട്രം കുഞ്ഞിന് സംരക്ഷണം നല്‍കുന്നു. കൊളസ്ട്രം കുട്ടിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

9. എന്തുകൊണ്ടാണ് ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതിയെന്ന്
പറയുന്നത് ?
* ആദ്യ ആറുമാസം കുഞ്ഞിന് ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാലിലൂടെ കിട്ടും. അതിനാല്‍ ഈ കാലയളവില്‍ വെള്ളം, ചായ, മറ്റു പാല്‍, പഴച്ചാര്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിന് നല്‍കേണ്ടതില്ല.

10. എപ്പോള്‍ മുതലാണ് കുട്ടിക്ക് വെള്ളം കൊടുത്തു തുടങ്ങേണ്ടത് ?
* ആറുമാസത്തിനുശേഷം മാത്രമേ കുഞ്ഞിന് വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കൊടുത്തു തുടങ്ങാവൂ. ഇതിന് മുന്‍പ് വെള്ളം കൊടുക്കുന്നത് നല്ലതല്ല.

11. കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ അമ്മയ്ക്ക് ഉണ്ടാകുന്നില്ല. അതിനാല്‍ പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കാമോ ?
* കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ ഏതാണ്ട് എല്ലാ അമ്മമാരിലും ഉണ്ട്. ആദ്യ ആറുമാസം പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കരുത്.

12. പ്രസവത്തിനുശേഷമുള്ള ആദ്യ ആറുമാസത്തിനുള്ളില്‍ അമ്മയ്ക്ക് ജോലിക്ക് പോകേണ്ടതുണ്ട്. എങ്ങനെ കുഞ്ഞിനെ മുലയൂട്ടും ?
* കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനുള്ള നഴ്‌സിങ് ബ്രേക്ക് എടുക്കുക. ഇതു സാധ്യമല്ലെങ്കില്‍ മുലപ്പാല്‍ പ്രത്യേക രീതിയിലുള്ള കുപ്പികളിലേക്ക് എടുത്ത് റഫ്രിജിറേറ്ററില്‍ ശീതീകരിച്ച് സൂക്ഷിക്കുക. കുഞ്ഞിനെ നോക്കുന്നവര്‍ക്ക് കുപ്പിയില്‍ നിന്ന് പാല്‍ എടുത്ത് സ്പൂണ്‍ ഉപയോഗിച്ച് കുഞ്ഞിന് ആവശ്യാനുസരണം നല്‍കാനാകും.

13. എന്തുകൊണ്ടാണ് ഏഴാം മാസം മുതല്‍ കുഞ്ഞിന് മറ്റ് ആഹാരസാധനങ്ങള്‍ നല്‍കുന്നത് ?
* ആറുമാസത്തിനുശേഷം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പോഷണത്തിനും മുലപ്പാല്‍ മാത്രം മതിയാകില്ല. അതിനാല്‍, ഏഴാം മാസം മുതല്‍ കുഞ്ഞിന് മുലപ്പാലിനൊപ്പം മറ്റ് ആഹാരസാധനങ്ങള്‍ കൊടുത്തു തുടങ്ങണം. അതിലൂടെ കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ദോഷകരമാണ്. കുഞ്ഞിന് ആവശ്യമായ പോഷണം ലഭിക്കാതിരിക്കുന്നതിനും ഇത് ഇടയാക്കും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഇരുമ്പ് ആദ്യ ആറുമാസം ഉപയോഗിക്കുന്നു. കുഞ്ഞിന് അനീമിയ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തിലൂടെ ഇരുമ്പ് ലഭിക്കേണ്ടത് ആവശ്യമാണ്.

14 കുഞ്ഞുങ്ങള്‍ക്ക് പ്രതിദിനം ആവശ്യമുള്ള കലോറി എത്രയാണ്?
* ആറു മുതല്‍ എുവരെ മാസങ്ങളില്‍ 600 കലോറിയും ഒന്‍പതു മുതല്‍ 11 വരെ മാസങ്ങളില്‍ 700 കലോറിയും 12 മുതല്‍ 23 വരെ മാസങ്ങളില്‍ 900 കലോറിയും ഊര്‍ജം അടങ്ങിയ ഭക്ഷണം പ്രതിദിനം കുഞ്ഞിന് ആവശ്യമാണ്.

15 കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് എങ്ങനെ അമ്മമാര്‍ക്ക് ഉറപ്പാക്കാനാകും?
* എല്ലാ മാസവും എഡബ്ല്യുസി ഉപയോഗിച്ച് കുഞ്ഞിന്റെ ഭാരം നോക്കണം. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ ലോകാരോഗ്യസംഘടനാ ഗ്രോത്ത് ചാര്‍ട്ടില്‍ കുഞ്ഞ് ഗ്രീന്‍ ഏരിയയില്‍ ആയിരിക്കും. ഭാരക്കുറവുണ്ടെങ്കില്‍ കുഞ്ഞ് റെഡ് അല്ലെങ്കില്‍ ഓറഞ്ച് ഏരിയയില്‍ ആയിരിക്കും. ഇത്തരം കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം നല്‍കുന്ന തവണ വര്‍ധിപ്പിക്കണം.
16. കുഞ്ഞിന് എന്തൊക്കെ കൊടുക്കാം ?
* പോഷകാംശം ഉറപ്പുവരുത്താന്‍ കുഞ്ഞിന് വൈവിധ്യമുള്ള ആഹാരം നല്‍കുക. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പാല്‍, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ദിവസവും നല്‍കണം. സസ്യഭക്ഷണം നല്‍കുമ്പോള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണം ഉറപ്പാക്കണം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്‍കുന്നതെങ്കില്‍ മാംസം, മത്സ്യം, മുട്ട എന്നിവ ദിവസവും അല്ലെങ്കില്‍ കഴിയുന്നത്ര കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇരുമ്പ്, സിങ്ക് എന്നീ സുപ്രധാനഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എണ്ണ, മധുരം എന്നിവ ചേര്‍ക്കുന്നതിലൂടെ ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ് കൂാം.

17. ആറുമാസം പിന്നിട്ട കുട്ടിയുടെ പ്രതിദിന ഭക്ഷണത്തില്‍ ഉണ്ടാവേണ്ട ഘടകങ്ങള്‍ ?

* വിറ്റാമിന്‍ എ (ഇരുണ്ട നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും)
* ഇരുമ്പ് ആഗീരണം എളുപ്പത്തിലാക്കാനുള്ള വിറ്റാമിന്‍ സി (ഓറഞ്ച്, നാരങ്ങ, പച്ചക്കറികള്‍)
* വിറ്റാമിന്‍ ബി (കരള്‍, മു, പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, സോയാബീന്‍, മാംസം, മത്സ്യം, പഴം, പച്ച നിറത്തിലുള്ള ഇലക്കറികള്‍, ഉരുളക്കിഴങ്ങ്, കടല)
* ഫോളേറ്റ് പയറുവര്‍ഗങ്ങള്‍, പച്ച നിറത്തിലുള്ള ഇലക്കറികള്‍, ഓറഞ്ച് ജ്യൂസ്

18. ആറുമാസത്തിനുശേഷം കുഞ്ഞിന് എന്തുമാത്രം പാല്‍ (മുലപ്പാല്‍ അല്ലാത്തത്) നല്‍കണം
* നോണ്‍ വെജിറ്റേറിയന്‍ ആഹാരം കുഞ്ഞ് നന്നായി കഴിക്കുന്നുണ്ടെങ്കില്‍ 200 മുതല്‍ 400 വരെ മില്ലി ലിറ്റര്‍ പാല്‍ ദിവസവും നല്‍കണം. ഇല്ലെങ്കില്‍ ദിവസവും 300 മുതല്‍ 500 വരെ മില്ലി ലിറ്റര്‍ പാല്‍ ആവശ്യമാണ്.

19. കുഞ്ഞിന് എന്തൊക്കെ നല്‍കരുത് ?
* ചായ, കാപ്പി, ശീതളപാനീയങ്ങള്‍.

20. ആറുമാസം കഴിഞ്ഞ കുഞ്ഞിന് എന്തു ഭക്ഷണമാണ് കൊടുക്കേണ്ടത് ?
* ആറുമാസം കഴിയുന്നതോടെ കുറുക്കു പരുവത്തിലുള്ള ഭക്ഷണം കൊടുക്കാം. എട്ടാം മാസം മുതല്‍ ഖരരൂപത്തിലുള്ള ആഹാരം കുിക്ക് നല്‍കാം. കുഞ്ഞിപ്പല്ലുകൊണ്ട് കടിച്ചുമുറിക്കാനാകാത്ത കശുവണ്ടി, കാരറ്റ്, മുന്തിരി എന്നിവ ആ ഘട്ടത്തില്‍ ഒഴിവാക്കാം.

21. ദിവസവും എത്രതവണ ഭക്ഷണം നല്‍കണം ?
* ആറുമാസം പിന്നി കുഞ്ഞിന് പ്രതിദിനം നാലു മുതല്‍ അഞ്ചു നേരം വരെ ഭക്ഷണവും ഒപ്പം ഇടവേളകളില്‍ ഒന്നോ രണ്ടോ തവണ ലഘുഭക്ഷണവും കൊടുക്കാം. ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ്, കുഞ്ഞ് കഴിക്കുന്ന ഭക്ഷണം എന്നിവ നോക്കിയശേഷമാണ് എത്ര പ്രാവശ്യം ഭക്ഷണം നല്‍കണമെന്ന് തീരുമാനിക്കേണ്ടത്. ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കില്‍ ഭക്ഷണം നല്‍കുന്ന തവണ കൂട്ടണം. കുഞ്ഞ് വലുതാകുന്നതനുസരിച്ച് മൂന്നു നേരം ഭക്ഷണവും ഇതിനിടയ്ക്ക് രണ്ടുതവണ ലഘുഭക്ഷണവും എന്ന വിധത്തില്‍ ക്രമീകരിക്കാം.

22. ആറു മാസത്തിനുശേഷം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ച പ്രധാന നിര്‍ദേശങ്ങള്‍ ?
* ഏഴാം മാസം മുതല്‍ 12ാം മാസം വരെ കുഞ്ഞിന് ഭക്ഷണം കൊടുക്കുക. ഒന്നു മുതല്‍ രണ്ടുവയസുവരെ കുഞ്ഞുങ്ങളെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുക.
* ശബ്ദങ്ങളിലൂടെയും മറ്റും കുഞ്ഞ് വിശപ്പ് ഉണ്ടെന്ന് അറിയിക്കുമ്പോള്‍ ഭക്ഷണം കൊടുക്കുക.
* കുഞ്ഞിന്റെ ഭക്ഷണത്തിനായി പ്രത്യേക പാത്രം മാറ്റിവയ്ക്കുക. കുി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഇതിലൂടെ മനസിലാക്കാനാവും.
* പതുക്കെയും ക്ഷമയോടെയും കുഞ്ഞിന് ആഹാരം നല്‍കുക. ഭക്ഷണം കഴിക്കാന്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. എന്നാല്‍ നിര്‍ബന്ധിക്കരുത്.
* കുട്ടി കഴിക്കാന്‍ മടി കാണിച്ചാല്‍ ആഹാര സാധനങ്ങളും രുചികളും മാറി മാറി പരീക്ഷിക്കുക.
* ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞിന്റെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറാതെ ശ്രദ്ധിക്കുക.
* ആഹാരം കളിയിലൂടെയും കഥപറഞ്ഞുമൊക്കെ കൊടുക്കുന്നത് കുഞ്ഞ് കൂടുതല്‍ കഴിക്കാന്‍ സഹായിക്കും.

23. ആറുമാസം പിന്നിട്ട കുഞ്ഞിന് രോഗസമയത്ത് എന്ത് ഭക്ഷണം നല്‍കണം
* ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതലായി നല്‍കുക. ഇതോടൊപ്പം കിയില്ലാത്ത ലഘുവായ ആഹാര പദാര്‍ത്ഥങ്ങളും നല്‍കാം. അസുഖം മാറിയശേഷം നേരത്തെ കഴിച്ചിരുന്ന പോലത്തെ ഭക്ഷണം കൊടുക്കാം. കൂടുതല്‍ കഴിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

24. രണ്ടുവയസുവരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക
* 12 മാസത്തില്‍ കൂടുതല്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് 12 മുതല്‍ 23 മാസങ്ങള്‍ക്കുള്ളിലുണ്ടാകാവുന്ന ശിശുമരണങ്ങളുടെ പകുതിയേയും പ്രതിരോധിക്കും. കുഞ്ഞുങ്ങളിലെ മികച്ച ഉത്പാദനക്ഷമതയ്ക്കും ഐക്യു വര്‍ധിക്കാനും ഇതു കാരണമാകും.

25. ദീര്‍ഘകാലം മുലപ്പാല്‍ നല്‍കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍?
* ദീര്‍ഘകാലം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് അമിതഭാരത്തിനും പൊണ്ണത്തടിക്കുമുള്ള സാധ്യത കുറയ്ക്കും.

സീമ
വിവരങ്ങള്‍ക്ക് കടപ്പാട്: ജോബ് സ്‌കറിയ
യൂനിസെഫ്, കേരളതമിഴ്‌നാട് ഹെഡ്