മെ​ഴ്സി​ഡ​സ് എ​എം​ജി എ​സ് 63 കൂ​പ്പെ
മെ​ഴ്സി​ഡ​സ് എ​എം​ജി എ​സ് 63 കൂ​പ്പെ
Wednesday, July 18, 2018 4:53 PM IST
ഡ്രീം ​കാ​ർ വി​ഭാ​ഗ​ത്തി​ൽ മെ​ഴ്സി​ഡ​സ്-​ബെ​ൻ​സി​ന്‍റെ സാ​ന്നി​ദ്ധ്യം ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മെ​ഴ്സി​ഡീ​സ്-​എ​എം​ജി എ​സ് 63 കൂ​പ്പെ വി​പ​ണി​യി​ലെ​ത്തി.

കൂ​ടു​ത​ൽ ക​രു​ത്തേ​റി​യ എ​ഞ്ചി​നോ​ടെ​യാ​ണ് എ​എം​ജി എ​സ് 63 കൂ​പ്പെ​യു​ടെ വ​ര​വ്. നേ​ര​ത്തെ​യു​ള്ള 5.5 ലി​റ്റ​ർ വി8 ​ബി​റ്റു​ബ്രോ എ​ഞ്ചി​ന്‍റെ സ്ഥാ​ന​ത്ത് 4.0-ലി​റ്റ​ർ വി8 ​ബി​റ്റു​ബ്രോ എ​ഞ്ചി​നാ​ണ് പു​തി​യ എ​എം​ജി മോ​ഡ​ലി​ലേ​ത്. മൂ​ന്ന​ര സെ​ക്ക​ൻ​ഡി​ൽ 100 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ലേ​ക്ക് കു​തി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 300 കി​ലോ മീ​റ്റ​റാ​ണ് ഉ​യ​ർ​ന്ന സ്പീ​ഡ്.

അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ത​ന്നെ കാ​റി​ന​ക​ത്തു​ള്ള​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി റ​ഡാ​ർ അ​ധി​ഷ്ഠി​ത ഡ്രൈ​വിം​ഗ് അ​സി​സ്റ്റ​ൻ​സ് സി​സ്റ്റം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​ക്റ്റീ​വ് ഡി​സ്റ്റ​ൻ​സ് അ​സി​സ്റ്റു​ണ്ട്. കാ​റി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കാ​ൻ ഡ്രൈ​വ​റെ സ​ഹാ​യി​ക്കു​ന്ന ആ​ക്റ്റീ​വ് സ്റ്റീ​യ​റിം​ഗ് അ​സി​സ്റ്റ്, അ​ടി​യ​ന്തി​ര​ഘ​ട്ട​ത്തി​ൽ ബ്രേ​ക്ക് ചെ​യ്യു​ന്പോ​ൾ മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ലി​ടി​ക്കു​ന്ന​തും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക് പ​റ്റു​ന്ന​തും ഒ​ഴി​വാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ ആ​ക്റ്റീ​വ് ബ്രേ​ക്കിം​ഗ് അ​സി​സ്റ്റ് എ​ന്നി​വ മെ​ഴ്സി​ഡീ​സ് ഐ​എം​ജി എ​സ് 63 കൂ​പ്പെ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.


ഇ​ന്ത്യ​യി​ലെ എ​എം​ജി​യു​ടെ 15-ാമ​ത്തെ മോ​ഡ​ലാ​ണ് എ​എം​ജി എ​സ് 63 കൂ​പ്പെ​യെ​ന്ന് മെ​ഴ്സി​ഡീ​സ്-​ബെ​ൻ​സ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് (സെ​യി​ൽ​സ് ആ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ്) മൈ​ക്കി​ൾ ജോ​പ്പ് പ​റ​ഞ്ഞു.