വ​ണ്‍​പ്ല​സ് 6 റെ​ഡ് ലിമിറ്റഡ് എഡിഷൻ എ​ത്തി
വ​ണ്‍​പ്ല​സ് 6 റെ​ഡ് ലിമിറ്റഡ് എഡിഷൻ എ​ത്തി
Friday, July 20, 2018 3:10 PM IST
വ​ണ്‍​പ്ല​സ് 6 ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ റെ​ഡ് വേ​രി​യ​ന്‍റി​ന്‍റെ ഇ​ന്ത്യ​യി​ലെ ഒൗ​ദ്യോ​ഗി​ക വി​ല്പ​ന ആ​രം​ഭി​ച്ചു. 8 ജി​ബി റാം, 128 ​ജി​ബി സ്റ്റോ​റേ​ജ് എ​ന്നി​ങ്ങ​നെ എ​ത്തു​ന്ന ഈ ​മോ​ഡ​ൽ ഫ്ളാ​ഗ്ഷി​പ് കി​ല്ല​ർ ആ​യാ​ണ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ആ​മ​സോ​ണി​ലും വ​ണ്‍​പ്ല​സ് ഇ​ന്ത്യ​യു​ടെ ഒ​ഫീ​ഷ​ൽ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​യ ഫോ​ണി​ന് 39,999 രൂ​പ​യാ​ണ് വി​ല. എ​ച്ച്ഡി​എ​ഫ്സി ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​മ​സോ​ണ്‍ 2000 രൂ​പ ഇ​ൻ​സ്റ്റ​ന്‍റ് ഡി​സ്കൗ​ണ്ട് ന​ൽ​കും.

ഫോ​ണി​ന്‍റെ സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ൾ ഇ​ങ്ങ​നെ: 6.28 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി​പ്ല​സ് ഡി​സ്പ്ലേ, 19:9 ആ​സ്പെ​ക്‌ട് റേ​ഷ്യോ, ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 845 പ്രോ​സ​സ​ർ, 16 എം​പി, 20 എം​പി ഡ്യു​വ​ൽ കാ​മ​റ, 16 എം​പി ഫ്ര​ണ്ട് കാ​മ​റ, ഫേ​സ് അ​ണ്‍​ലോ​ക്ക്, ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​ർ, 3300 എം​എ​എ​ച്ച് ബാ​റ്റ​റി, ആ​ൻ​ഡ്രോ​യ്ഡ് 8.1 (ഓ​ക്സി​ജ​ൻ ഓ​എ​സ്), അ​ലെ​ർ​ട്ട് സ്ലൈ​ഡ​ർ.


കാ​മ​റ​ക​ൾ ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഒ​പ്റ്റി​ക്ക​ൽ ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​നും ഇ​ഐ​എ​സും ഉ​ള്ള​താ​ണ് മെ​യി​ൻ 16 എം​പി കാ​മ​റ. 60 എ​ഫ്പി​എ​സി​ൽ 4കെ ​വീ​ഡി​യോ​ക​ൾ ഷൂ​ട്ട് ചെ​യ്യാ​നാ​വും. ഫ്ര​ണ്ട് കാ​മ​റ​യും സ്റ്റേ​ബി​ൾ സെ​ൽ​ഫി​ക​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കും.