കലംകാരി
ദേവതകളുടെയും ശ്രീബുദ്ധന്റെയും മുഖങ്ങളും, നീലമയിലിന്റെയും ചെമ്പനീര്‍ പൂവിന്റെയും മാതൃകകളും പതിപ്പിച്ച കലംകാരി സാരികളും, ബ്ലൗസും, ചുരിദാറുമാണ് വസ്ത്രവിപണിയിലെ ട്രെന്‍ഡ്. താരറാണിമാര്‍ മുതല്‍ സാധാരണക്കാരായ യുവതികള്‍ വരെ കലംകാരി ഡിസൈന്‍ ചെയ്ത ബ്ലൗസും സാരിയും ധരിച്ച് സുന്ദരിമാരാകുന്ന കാലമാണിത്. സാരികള്‍, ബ്ലൗസുകള്‍, ചുരിദാര്‍, ദുപ്പട്ട, കുര്‍ത്ത തുടങ്ങി കലംകാരി പ്രിന്റ് എല്ലാ സ്ത്രീ വേഷങ്ങളിലും കാണാം. ചെറിയ വിലയില്‍ ലഭിക്കുന്ന കോണ്‍കലംകാരി മുതല്‍ ഹാന്‍ഡ് പെയിന്റഡ് സില്‍ക്ക് കലംകാരി സാരിയും ചുരിദാറുകളും വരെ ഇന്നു ലഭിക്കും. കൈകൊണ്ട് പെയിന്റ് ചെയ്ത കലംകാരി തുണിത്തരങ്ങള്‍ക്ക് വില കൂടും.

കലംകാരി റണ്ണിംഗ് മെറ്റീരിയലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കലംകാരി തുണികൊണ്ട് മോഡേണ്‍ ഡിസൈനിലുള്ള ബ്ലൗസുകളും ചുരിദാറും തയാറാക്കാം. പ്ലെയിന്‍ സാരികളില്‍ പലതരം കലംകാരി തുണികള്‍ വച്ചു പിടിപ്പിക്കുന്ന ട്രെന്‍ഡും ഇന്നുണ്ട്. പുസാരികളില്‍ ബോര്‍ഡറായും നടുവിലെ പ്ലീറ്റായും കലംകാരി ഉപയോഗിക്കാം.


ഏതു ഡിസൈനിലെയും തരത്തിലെയും സാരിക്കൊപ്പം കലംകാരി ബ്ലൗസണിഞ്ഞാല്‍ സൂപ്പര്‍ ലുക്ക് ആയിരിക്കും. മോസ്റ്റ് മോഡേണ്‍ ആയവര്‍ക്കായി കലംകാരി ബാഗുകളും, ചെരിപ്പുകളും വിപണിയിലുണ്ട്. മുപ്പതു രൂപ മുതല്‍ തുടങ്ങുന്നു വില. കോണ്‍, ജ്യൂട്ട് ഹാന്‍ഡ് ബാഗും നീളമുള്ള ബാഗും ബാഗ് ശേഖരത്തില്‍ ഉള്‍പ്പെടും. ഹാന്‍ഡ് മെയ്ഡ് കലംകാരി ചെരിപ്പുകളും ഇപ്പോള്‍ ഫാഷന്‍ തരംഗമാണ്.

ഡോ. അകിതാ ഗോപിനാഥ്