തിരിച്ചറിയാം, പ്രാഥമിക അനാര്‍ത്തവം
തിരിച്ചറിയാം, പ്രാഥമിക അനാര്‍ത്തവം
Thursday, July 26, 2018 3:14 PM IST
സാധാരണ ശരീരവളര്‍ച്ചയുണ്ടായിട്ടും 16 വയസുവരെ മാസമുറ വരാതിരിക്കുന്ന അവസ്ഥയാണ് പ്രാഥമിക അനാര്‍ത്തവം (Primary Amenorrhoea) എന്നു പറയുന്നത്.

കാരണങ്ങള്‍

* ജനിതക കാരണങ്ങള്‍
* ജന്മവൈകല്യങ്ങള്‍
* ആന്തരിക ജനനേന്ദ്രിയവൈകല്യങ്ങള്‍

ചിലരില്‍ ജനനേന്ദ്രിയസ്തന വളര്‍ച്ചകള്‍ നോര്‍മല്‍ ആണെങ്കിലും പ്രാഥമിക അനാര്‍ത്തവം സംഭവിക്കാറുണ്ട്.
* തലച്ചോറിനടിയിലായി സ്ഥിതിചെയ്യുന്ന പിറ്റിയൂറ്ററി ഗ്രന്ഥിയുടെയും തലച്ചോറിന്റെ ഭാഗമായ ഹൈപ്പോതലാമസിന്റെയും തകരാറുകള്‍.

അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം, അവിസര്‍ജനം എന്നിവയെ നിയന്ത്രിക്കുന്നത് പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണുകളാണ്.

അണ്ഡാശയത്തിലെ ഫോളിക്കിളിന്റെ വളര്‍ച്ച Follicle Stimulating Hormone (FSH) മൂലവും അവിസര്‍ജനം (Ovulation Leutinising Hormone LH) പ്രവര്‍ത്തനം മൂലമാണ്.

അണ്ഡാശയങ്ങളുടെ അഭാവം അഥവാ വളര്‍ച്ചയില്ലായ്മ (Gonadal Dysgenesis)െ, പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ ഉയര്‍ന്ന അളവ്, പിറ്റിയൂറ്ററി ട്യൂമര്‍, Kallman's Syndrome , ഓവറിയുടെ ഫോളിക്കിളുകള്‍ വളരാതെ നശിച്ചു പോകുന്ന Premature Ovarian Failure, TurnerÕs Syndrome , 46XY Gonadal Dysgenesis, കന്യാചര്‍മം (Hymen) അടഞ്ഞിരിക്കുന്ന Imperforate Hymen,, യോനിയില്‍ കുറുകെയുള്ള ടലുൗോ, യോനിയുടെ ഠൃമര േഅടഞ്ഞിരിക്കുക, എന്‍സൈമുകളുടെ കുറവ്/ അഭാവം എന്നിവയുണ്ടായാലും മാസമുറ ഉണ്ടാകാറില്ല.


പരിഹാര മാര്‍ഗങ്ങള്‍

പ്രാഥമിക അനാര്‍ത്തവം ഉണ്ടെങ്കില്‍ അടിയന്തരമായി സ്ത്രീരോഗ സ്‌പെഷലിസ്റ്റിന്റെ സഹായം തേടി പരിശോധനയും ഹോര്‍മോണ്‍ ചികിത്സയും നടത്തണം.

ഹോര്‍മോണ്‍ കുറവുള്ള അവസ്ഥകളില്‍ ഹോര്‍മോണ്‍ ചികിത്സ നല്‍കുമ്പോള്‍ സമപ്രായക്കാരായ കുട്ടികളുടെ ഒപ്പം ശാരീരികവും മാനസികവുമായ വളര്‍ച്ച സാധ്യമാക്കാം.

ഓപ്പറേഷന്‍ അത്യാവശ്യമായ Imperforate Hymen, Transverse Vaginal Septum, Vaginal Afresia എന്നീ അവസ്ഥകളില്‍ വിദഗ്ധ ശസ്ത്രക്രിയകള്‍ക്ക് സതിക്കേണ്ടതാണ്.

ഒരു പെണ്‍കുട്ടിക്ക് പ്രാഥമിക അനാര്‍ത്തവമോ, പ്രായമാകാതെയുള്ള വളര്‍ച്ചയോ കണ്ടാല്‍, ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് വിശദമായ പരിശോധനകളും വിദഗ്ധ ചികിത്സകളും നല്‍കി ആ കുിയുടെ ഭാവിജീവിതത്തെ സുരക്ഷിതമാക്കുക അത്യന്താപേക്ഷിതമാണ്.

ഡോ.ടീന ആനി ജോയ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം