കിലുകിലെ കിലുങ്ങുന്ന കുപ്പിവള
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ...' പെണ്‍കൊടികളുടെ കൈത്തണ്ടയിലെ കുപ്പിവള കിലുക്കത്തെക്കുറിച്ചു കവികള്‍ പണ്ടേ പാടിയിട്ടുള്ളതാണ്. സാരിക്കും ദാവണിക്കുമൊപ്പം കൈനിറയെ കുപ്പിവള അണിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. കാമുകിയുടെ കൈയിലെ കുപ്പിവളക്കിലുക്കം കേട്ട് അവളുടെ വരവറിഞ്ഞ കാമുകന്മാര്‍, ഉത്സവപ്പറമ്പിലെയും വഴിക്കച്ചവടക്കാരുടെ കൈയിലേയും കുപ്പിവളക്കായി കൊതിച്ചിരുന്ന സ്ത്രീകള്‍. അതേ, മലയാളി പെണ്‍കുട്ടികള്‍ക്കു കുപ്പിവള പണ്ടേ ഇഷ്ടമാണ്. പണ്ട് ഒറ്റ നിറത്തില്‍ കിലുങ്ങിയിരുന്ന കുപ്പിവളകള്‍ക്ക് എന്തെല്ലാം മാറ്റങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. കുറച്ചുകാലം കുപ്പിവള ഫീല്‍ഡില്‍ നിന്ന് ഔട്ടായെങ്കിലും ഇപ്പോള്‍ വീണ്ടും പടികടന്നെത്തിയിരിക്കുകയാണ്. അല്‍പം പ്രതാപത്തോടെ...

കുപ്പിവളയുടെ ഫാഷനില്‍ വളരെയേറെ മാറ്റമാണ് ഇന്നുണ്ടായിരിക്കുന്നത്. മുത്തുകളും അലുക്കുകളും കൊണ്ടു തൊങ്ങല്‍ ചാര്‍ത്തിയും ബ്രൈറ്റ് കളേഴ്‌സുമൊക്കെയായി കുപ്പിവളകിലുക്കം മുഴങ്ങുകയാണ്. ഡസനായി കൈകളില്‍ ഇിരുന്നള്ള കുപ്പിവളകള്‍ ഇന്നു സിംഗിളും ഡബിളുമായിാണു പെണ്‍കൊടികള്‍ അണിയുന്നത്. അല്‍പം വീതി കൂടിയ കുപ്പിവളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്.


ഒറ്റ നിറത്തില്‍ അല്‍പം വീതി കൂടിയ കുപ്പിവള ഡ്രസ് മാച് അനുസരിച്ച് അണിയാനാണു ഗേള്‍സിനു താല്‍പര്യം. ചുരിദാര്‍ ടോപ്പിന്റെയും ബോത്തിന്റെയും നിറത്തിനു ചേരുന്നള്ള രീതിയില്‍ രണ്ടുമൂന്നുള്ളകളേഴ്‌സിലുള്ള കുപ്പിവള ഇടുന്നതും മോസ്റ്റ് മോഡേണാണ്. ബ്രൈറ്റ് കളേഴ്‌സിനു തന്നെയാണ് ഡിമാന്‍ഡ്. ഫ്‌ളൂറസന്റ് കളേഴ്‌സും ബ്രിക്ക് റെഡും ലൈലാക്ക് ബ്ലൂവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പത്തുരൂപ മുതലാണ് സിംഗിള്‍ കുപ്പിവളയുടെ വില.

എസ്.എം