ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ബാ​ധ്യ​ത​യാ​കു​ന്പോ​ൾ
ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ബാ​ധ്യ​ത​യാ​കു​ന്പോ​ൾ
Monday, August 13, 2018 5:04 PM IST
പ​ല​പ്പോ​ഴും ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ശ​രി​ക്കും ആ​പ്പു​വ​യ്ക്കാ​റു​ണ്ട്. മെ​മ്മ​റി ഉൗ​റ്റി​യെ​ടു​ത്ത് ഫോ​ണി​നെ സ്ലോ ​ആ​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ച​തി. ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക മാ​ത്ര​മാ​ണ് പൊ​ല്ലാ​പ്പൊ​ഴി​വാ​ക്കാ​നു​ള്ള പോം​വ​ഴി.

ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നു​ള്ള രീ​തി​ക​ളാ​ണ് മിക്കവാറും നാം ​പ​ഠി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ അ​വ​യെ ഫോ​ണി​ന്‍റെ പ​ടി​ക്കു പു​റ​ത്താ​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്നു ചി​ന്തി​ക്കാ​റി​ല്ല. സ്ക്രീ​നി​ൽ കാ​ണു​ന്ന ആ​പ്പ് ഐ​ക്ക​ണ്‍ ഡി​ലീ​റ്റ് ചെ​യ്താ​ൽ ഫോ​ണി​ൽ​നി​ന്ന് ആ​പ്ലി​ക്കേ​ഷ​ൻ പോ​കി​ല്ല. കൃ​ത്യ​മാ​യി അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക​ത​ന്നെ​വേ​ണം. ഇ​തി​നു വ​ലി​യ സാ​ങ്കേ​തി​ക​ജ്ഞാ​ന​മൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും പ​ല ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും അ​റി​വി​ല്ല.

ആ​ൻ​ഡ്രോ​യ്ഡി​ൽ ആ​പ്പു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യാ​ൻ താ​ഴെ​പ്പ​റ​യു​ന്ന രീ​തി​ക​ൾ പി​ന്തു​ട​രാം.
1. ഗൂ​ഗി​ൾ പ്ലേ ​ഓ​പ്പ​ണ്‍ ചെ​യ്യു​ക.
2. മു​ക​ളി​ൽ ഇ​ട​തു​വ​ശ​ത്ത് കാ​ണു​ന്ന ഹാം​ബ​ർ​ഗ​ർ മെ​നു ഐ​ക്ക​ണ്‍ അ​മ​ർ​ത്തി മൈ ​ആ​പ്പ്സ് ആ​ൻ​ഡ് ഗെ​യിം​സ് എ​ടു​ക്കു​ക.

3. ഇ​ൻ​സ്റ്റാ​ൾ​ഡ് എ​ന്ന ടാ​ബി​ൽ വി​ര​ല​മ​ർ​ത്തു​ക.

ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ള്ള ആ​പ്പു​ക​ൾ ലി​സ്റ്റ് ചെ​യ്യും. ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്നു​ള്ള ആ​പ്പി​ന്‍റെ പേ​രി​ൽ തൊ​ടു​ക. പി​ന്നീ​ടു വ​രു​ന്ന സ്ക്രീ​നി​ൽ​നി​ന്ന് അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ ബ​ട്ട​ണ്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഒ​ഴി​വാ​ക്കേ​ണ്ട ആ​പ്പി​ന്‍റെ പേ​ര് നി​ങ്ങ​ൾ​ക്കു മു​ൻ​കൂ​ട്ടി അ​റി​യാ​മെ​ങ്കി​ൽ ഗൂ​ഗി​ൾ പ്ലേ ​ഓ​പ്പ​ണ്‍ ചെ​യ്ത് അ​തി​ന്‍റെ സെ​ർ​ച്ച് ബാ​റി​ൽ പേ​ര് ടൈ​പ്പ് ചെ​യ്യു​ക. റി​സ​ൽ​റ്റ് ലി​സ്റ്റി​ൽ​നി​ന്ന് ആ​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത് തു​ട​ർ​ന്നു​ള്ള സ്ക്രീ​നി​ൽ അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ അ​മ​ർ​ത്തു​ക.

ആ​പ്പ് ഡ്രോ​യ​ർ എ​ടു​ത്ത് ഡി​ലീ​റ്റ് ചെ​യ്യേ​ണ്ട ആ​പ്പ് സെ​ല​ക്ട് ചെ​യ്ത് സ്ക്രീ​നി​ന്‍റെ മു​ക​ൾ​വ​ശ​ത്തേ​ക്കു ഡ്രാ​ഗ് ചെ​യ്തും അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ പൂ​ർ​ത്തി​യാ​ക്കാം. സെ​റ്റിം​ഗ്സി​ൽ ആ​പ്പ്സ് എ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​ത്തും ആ​പ്ലി​ക്കേ​ഷ​ൻ ഡി​ലീ​റ്റ് ചെ​യ്യാം.