ഹ്യുണ്ടായ് ചോദിക്കുന്നു , നല്ല പേര് കൈയിലുണ്ടോ..?
ഹ്യുണ്ടായ് ചോദിക്കുന്നു , നല്ല പേര് കൈയിലുണ്ടോ..?
Wednesday, August 22, 2018 3:55 PM IST
ചെ​ന്നൈ: ത​ങ്ങ​ളു​ടെ പു​തി​യ എ​ച്ച്2 (ന്യൂ​ജെ​ൻ സാ​ൻ​ട്രോ​യു​ടെ കോ​ഡ് നെ​യിം) മോ​ഡ​ലി​ന് പേ​രു ക​ണ്ടെ​ത്താ​ൻ നേ​മിം​ഗ് കാ​ന്പ​യി​നു​മാ​യി ഹ്യു​ണ്ടാ​യ്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​മ്പ​നി​യു​ടെ മൈ​ക്രോ​സൈ​സ്റ്റ്, വാ​ട്സ്ആ​പ് (8652000377/388/399), എ​സ്എം​എ​സ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും വ​ഴി പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാം. ഹ്യു​ണ്ടാ​യി​യു​ടെ "പേ​രു നി​ർ​ദേ​ശി​ക്കൂ കാ​ർ നേ​ടൂ' കോ​ണ്ട​സ്റ്റ് ഈ ​മാ​സം 16ന് ​ആ​രം​ഭി​ച്ച​താ​ണ്. സെ​പ്റ്റം​ബ​ർ 25 വ​രെ പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഒ​രു വ്യ​ക്തി​ക്ക് എ​ത്ര പേ​രു​ക​ൾ വേ​ണ​മെ​ങ്കി​ലും നി​ർ​ദേ​ശി​ക്കാം.


ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന പേ​രാ​യി​രി​ക്കും വാ​ഹ​ന​ത്തി​ന് ന​ല്കു​ക. ഇ​വ​രി​ൽ​നി​ന്നാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ന്തി​മ​വി​ജ​യി​യെ ക​ണ്ടെ​ത്തു​ന്ന​ത്. സ​മ്മാ​ന​മാ​യി ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത പു​തി​യ മോ​ഡ​ലി​ന്‍റെ പെ​ട്രോ​ൾ വേ​ർ​ഷ​ൻ ന​ല്കും.