മാരുതി ഇഗ്നിസ്
മാരുതി ഇഗ്നിസ്
Thursday, August 30, 2018 3:39 PM IST
ടോൾ ബോയ് ഹാച്ച്ബാക്കായ റിറ്റ്സിനു പകരക്കാരനായി മാരുതി സുസൂക്കി പുറത്തിറക്കിയ മോഡൽ . മഹീന്ദ്രയുടെ കെയുവി 100 യുമായാണ് ഇഗ്നിസ് മത്സരിക്കുന്നത്. നിർഭാഗ്യവശാൽ കന്പനിയുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള വിൽപ്പന നേടാൻ ഇഗ് നിസിനു ഇനിയും കഴിഞ്ഞിട്ടില്ല.

മറ്റു മാരുതി ഹാച്ച്ബാക്കുകൾക്ക് ഉപയോഗിക്കുന്ന 1.2 ലിറ്റർ , 74 ബിഎച്ച്പി എൻജിനാണ് ഇഗ് നിസിനും. അഞ്ച് സ്പീഡ് മാന്വൽ , എഎംടി എന്നീ ഗീയർബോക്സ് വകഭേദങ്ങളുണ്ട്. നെക്സയിലൂടെ വിൽപ്പന നടത്തുന്ന ഇഗ് നിസിന്‍റെ കൊച്ചി എക്സ്ഷോറൂം വില 6.47 ലക്ഷം രൂപ മുതൽ . മൈലേജ്: ലിറ്ററിന് – 26.80 കിലോമീറ്റർ