ത​നി​ഷ്ക് "ഗു​ൽ​നാ​സ്’ ആ​ഭ​ര​ണ​ശേ​ഖ​രം
പ്ര​മു​ഖ ആ​ഭ​ര​ണ ബ്രാ​ൻ​ഡാ​യ ത​നി​ഷ്ക,് ന്ധ​ഗു​ൽ​നാ​സ്’ എ​ന്ന പേ​രി​ൽ പു​തി​യ ബ്രാ​ൻ​ഡ് ക​ള​ക്ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​പ്പ​ണ്‍ പോ​ൾ​കി ഡി​സൈ​ൻ കൂ​ടി ഉ​ൾ​പ്പെ​ട്ട ഡ​യ​മ​ണ്ട് ശ്രേ​ണി​യാ​ണ് ഗു​ൽ​നാ​സ്’ ക​ള​ക്ഷ​ൻ.

"​ഗു​ൽ​നാ​സ്’ ശേ​ഖ​ര​ത്തി​ലെ ഡ​യ​മ​ണ്ട് നി​ര​യി​ൽ യെ​ല്ലോ ഗോ​ൾ​ഡ് , റോ​സ് ഗോ​ൾ​ഡ്, വൈ​റ്റ് ഗോ​ൾ​ഡ് എ​ന്നി​വ ചേ​ർ​ന്ന പൂ​ക്ക​ളു​ടെ രൂ​പ​ത്തി​ലും പാ​റ്റേ​ണി​ലു​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. നെ​ക്ളേ​സു​ക​ൾ, വേ​ർ​പെ​ടു​ത്താ​വു​ന്ന പെ​ൻ​ഡ​ന്‍റു​ക​ൾ തു​ട​ങ്ങി​യ മോ​ഡു​ലാ​ർ ആ​ഭ​ര​ണ​ങ്ങ​ളും ഈ ​ക​ള​ക്ഷ​നി​ലു​ണ്ട്. ര​ണ്ടു ല​ക്ഷം രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന ഗു​ൽ​നാ​സ് ക​ള​ക്ഷ​ൻ ഇ​ന്ത്യ​യി​ലെ 199 ത​നി​ഷ്ക് സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.


ഇ​രു​പ​ത്തി​ര​ണ്ട് കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ൽ കൈ​കൊ​ണ്ട് തീ​ർ​ത്ത ഗു​ൽ​നാ​സ് ക​ള​ക്ഷ​നി​ലെ ഓ​പ്പ​ണ്‍ പോ​ൾ​കി ഡി​സൈ​നു​ക​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന മ​യൂ​ര രൂ​പ​ക​ൽ​പ്പ​ന​യാ​ണ്.
വൈ​വി​ധ്യ​മാ​ർ​ന്ന ഷേ​പ്പു​ക​ളു​ടെ​യും രൂ​പ​ങ്ങ​ളു​ടെ​യും മ​നോ​ഹ​ര​മാ​യ മി​ശ്ര​ണം. ഉ​ൽ​സ​വ​ങ്ങ​ൾ​ക്കും വി​വാ​ഹ​ങ്ങ​ൾ​ക്കും ഉ​ൾ​പ്പ​ടെ ഏ​ത് അ​വ​സ​ര​ത്തി​ലും അ​ണി​യാ​ൻ ഇ​വ അ​നു​യോ​ജ്യ​മാ​ണ്.