കിടിലന്‍ ഫീച്ചറുകളുമായി ഐഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ്!
കിടിലന്‍ ഫീച്ചറുകളുമായി ഐഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ്!
Thursday, September 13, 2018 6:01 PM IST
ഡ്യുവല്‍ സിം, 4കെ വിഡിയോ എടുക്കാന്‍ ശേഷിയുള്ള ഡ്യുവല്‍ക്യാമറ, ഫെയ്‌സ് ഐഡി, 3ഡി ടച്ച്, സൂപ്പര്‍ റെറ്റിന കസ്റ്റം ഒഎല്‍ഇഡി ഓള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ഇങ്ങനെ ഏറെ ആകര്‍ഷകമായ ഫീച്ചറുകളോടെ ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കി.



ഇതുവരെ പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും വലിയ ഐഫോണ്‍ മോഡലായ എക്‌സ്എസ് മാക്‌സിന് 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.

64 ജിബി ബേസ് മോഡലിനു $999 ഡോളറും (ഏകദേശം 71,700 രൂപ) എക്‌സ് എസ് മാക്‌സിന്‌റെ ബേസ് മോഡലിനു 1099 ഡോളറും (78900 രൂപ) ആണ് വില. 256 ജിബി മോഡലിന് യഥാക്രമം 1129, 1249 ഡോളറും 512 ജിബി മോഡലിനു യഥാക്രമം 1349-1449 ഡോളറുമാണ് വില.

സെപ്റ്റംബര്‍ 21നു വിപണിയിലെത്തുന്ന മോഡലുകളുടെ പ്രീബുക്കിംഗ് സെപ്റ്റംബര്‍ 14ന് ആരംഭിക്കും.

കാലിഫോര്‍ണിയയിലെ ജോബ്‌സ് തിയറ്ററില്‍ നടന്ന ഇവന്‌റില്‍ മൂന്ന് ഐഫോണ്‍ മോഡലുകളും ആപ്പിള്‍ വാച്ച് സീരിസ് 4 -ഉം ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ് മോഡലുകളുടെ ഫീച്ചറുകള്‍ പരിചയപ്പെടാം.

ഡിസ്‌പ്ലേ



5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന കസ്റ്റം ഒഎല്‍ഇഡി ഡിസ്‌പ്ലേയോടെയാണ് ഐഫോണ്‍ എക്‌സ്എസ് എത്തുന്നത്. 2436-1125 റെസലൂഷന്‍ പിക്‌സല്‍, 458 പിക്‌സല്‍ പെര്‍ ഇഞ്ച് (പിപിഐ) ഡെന്‍സിറ്റിയും നല്‍കുന്നു.

വലിയ സ്‌ക്രീനോടെയെത്തുന്ന ഐഫോണ്‍ എക്‌സ്എസ് മാക്‌സിനു 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന കസ്റ്റം ഒഎല്‍ഇഡി ഡിസ്‌പ്ലേയും 2688-1242 പിക്‌സല്‍ റെസലൂഷനും ആണുള്ളത്. 458 പിക്‌സല്‍ പെര്‍ ഇഞ്ച് (പിപിഐ) ഡെന്‍സിറ്റി തന്നെ ഈ മോഡലിലും നല്‍കിയിരിക്കുന്നു.

ഓപ്പറേറ്റിങ് സിസ്റ്റം

ആപ്പിളിന്‌റെ ഏറ്റവും പുതിയ ഐഒഎസ് 12ലാണ് പുതിയ മോഡലുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 17നാണ് ഐഒഎസ് 12 പുറത്തിറങ്ങുന്നത്. ഏറ്റവും കരുത്തുറ്റ എ12 ബയോണിക് ചിപ് ആണ് ഐഫോണ്‍ എക്‌സ്എസ് മോഡലുകള്‍ക്കു കരുത്തേകുന്നത്.

റിയല്‍ടൈം മെഷീന്‍ ലേണിംഗ് ടെക്‌നോളജിയില്‍ അധിഷ്ഠിതമായ പുതുതലമുറ ന്യൂറല്‍ എന്‍ജിന്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫോട്ടോ കാണുക, ഗെയ്മിങ്, ഓഗ്‌മെന്‌റഡ് റിയാലിറ്റി എന്നിവയ്ക്കു പുതുമാനം നല്‍കാന്‍ ശേഷിയുള്ള എ12 ബയോണിക് ചിപ് എ11 ബയോണിക് ചിപ്പിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതല്‍ വേഗത നല്‍കും. പഴയ ചിപ്പിനെ അപേക്ഷിച്ച് 50 ശതമാനം വൈദ്യുതിയും കുറച്ചു മതിയാകും ഈ പുതിയ ചിപ്പിന്.

ക്യാമറ



12 മെഗാപിക്‌സലിന്‌റെ ഇരട്ടക്യാമറയാണ് ഇരു മോഡലുകളിലും നല്‍കിയിരിക്കുന്നത്. വൈഡ് ആന്‍ഗിള്‍ ക്യാമറയില്‍ എഫ് 1.8 അപേര്‍ചറും ടെലിഫോട്ടോ ക്യാമറയില്‍ എഫ് 2.4 അപേര്‍ചറുമാണുള്ളത്. 2എക്‌സ് ഒപ്റ്റിക്കല്‍ സൂമും 10എക്‌സ് ഡിജിറ്റല്‍ സൂമുമാണ് ക്യാമറയിലുള്ളത്.


സിക്‌സ് എലമെന്‌റ് ലെന്‍സ്, ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ഡ്യുവല്‍ ടോണ്‍ ഫ്‌ളാഷ്, പനോരമ വ്യൂ, റെഡ് ഐ കറക്ഷന്‍, എക്‌സ്‌പോഷര്‍ കണ്‍ട്രോള്‍, ബേസ്റ്റ് മോഡ്, ടൈമര്‍ മോഡ് എന്നിവ ക്യാമറയെ കൂടുതല്‍ മികച്ചതാക്കുന്നു.

ചിത്രങ്ങള്‍ക്കു കൂടുതല്‍ മിഴിവും അഴകും നല്‍കുന്ന സ്മാര്‍ട്ട് എച്ച്ഡിആര്‍ ആണ് മറ്റൊരു സവിശേഷത. എടുത്ത ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ട് എഡിറ്റു ചെയ്യാന്‍ സഹായിക്കുന്ന ഡെപ്ത്ത് കണ്‍ട്രോള്‍, ബൊക്കെ മോഡ്, മികച്ച പോര്‍ട്രയിറ്റു സെല്‍ഫികള്‍ക്കായി എന്‍ഹാന്‍സ്ഡ് പോര്‍ട്രെയിറ്റ് മോഡ് എന്നിവയും നല്‍കിയിരിക്കുന്നു.

കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങള്‍ക്കു മികച്ച ക്ലാരിറ്റി നല്‍കാന്‍ ശേഷിയുള്ള ക്യാമറയില്‍ അതിവേഗ ഫോട്ടോഗ്രഫിക്കും ആക്ഷന്‍ ഷോട്ടുകള്‍ക്കും അനുയോജ്യമാണ്.



30എഫ്പിഎസില്‍ (ഫ്രേം പെര്‍ സെക്കന്‍ഡ്) 4കെ റെസലൂഷനില്‍ വിഡിയോ പകര്‍ത്താവുന്ന ക്യാമറയില്‍ വൈഡര്‍ സ്റ്റിരിയോ പ്ലേബാക്ക് ഫീച്ചറുമുണ്ട്. ഇതിനെല്ലാം പുറമെ ആപ്പിളിന്‌റെ ന്യൂറല്‍ എന്‍ജിന്‍ ബേസ്ഡ് ഐഎസ്പിയുടെ സേവനവും ലഭ്യമാണ്.

ഫെയ്‌സ് ഐഡി സുരക്ഷ

ഉപയോക്താക്കളുടെ സുരക്ഷയ്ക്കു കൂടുതല്‍ കരുത്തു പകരാന്‍ ഫെയ്‌സ് ഐഡി സംവിധാനവും പുതിയ ഫോണുകളിലുണ്ട്. ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനു പുറമെ ആപ്പുകളിലും അക്കൗണ്ടുകളിലേക്കും പ്രവേശിക്കുന്നതിനു പാസ്‌വേഡ് ആയും ഫെയ്‌സ് ഐഡി ഉപയോഗിക്കാം.

സുരക്ഷിതമാക്കിയിരിക്കുന്ന നോട്ടുകള്‍, ബാങ്ക് അക്കൗണ്ട് എന്നിവയില്‍ പ്രവേശിക്കുന്നതിനുള്ള പാസ് വേഡ് ആയും ഫെയ്‌സ് ഐഡി ഉപയോഗിക്കാം.

ഏറ്റവും നൂതനമായ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ തൊപ്പി, സണ്‍ഗ്ലാസ് എന്നിവ വരെ തിരച്ചറിയാനാകും. ഇതിനായി ട്രൂഡെപ്ത്ത് ക്യാമറയാണ് ഉപയോഗിക്കുന്നത്.

കണക്ടിവിറ്റി

എല്‍റ്റിഇ, ജിഎസ്എം, എഡ്ജ്, എന്‍എഫ്‌സി, വയര്‍ലെസ് ബ്ലൂടൂത്ത്, വൈഫൈ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. അസിസ്റ്റഡ് ജിപിഎസ്, ഗ്ലോണസ്, ഗലീലിയോ, ക്യൂഇസെഡ്എസ്എസ്, ഡിജിറ്റല്‍ കോംപസ്, വൈഫൈ, സെല്ലുലര്‍, ഐബീക്കണ്‍ മൈക്രോ ലൊക്കേഷന്‍ എന്നിവയും ഇരു മോഡലിലുമുണ്ട്.



സെന്‍സറുകള്‍

ഫെയ്‌സ് ഐഡി, ബാരോമീറ്റര്‍, ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്‌റ് ലൈറ്റ് സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍.

ബോഡി

ഗോള്‍ഡ്, സ്‌പേസ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ഇരുമോഡലുകളും ലഭ്യമാണ്. 64 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്നു മെമ്മറി ഓപ്ഷനും ഇരുമോഡലിനും ലഭ്യമാണ്. 143.6 എംഎം, 70.9 എംഎം, 7.7 എംഎം അഴകളവിലെത്തുന്ന എക്‌സ്എസ് മോഡലിനു 177 ഗ്രാമാണ് ഭാരം. വലിയ മോഡലായ എക്‌സ്എസ് മാക്‌സിനു 157.5 എംഎം, 77.4 എംഎം, 7.7 എംഎം അഴകളവുകളും 208 ഗ്രാമുമാണ് ഭാരം.