രൂപ ഇടിയുന്പോൾ...
രൂപ ഇടിയുന്പോൾ...
Thursday, September 20, 2018 2:48 PM IST
രൂപ താ​​​​ഴോ​​​​ട്ടു വീ​​​​ഴു​​​​ക​​​​യാ​​​​ണ്. ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് 63.68 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ര​​​​ക്ക്. ഓ​​​​ഗ​​​​സ്റ്റ് 27ന് ​​​​അ​​​​ത് 70.17 രൂ​​​​പ​​​​യാ​​​​യി. എ​​​​ട്ടു​​​​ മാ​​​​സം കൊ​​​​ണ്ടു 10.25 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വ്. തു​​​​ർ​​​​ക്കി​​​​യു​​​​ടെ ലീ​​​​ര​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ രൂ​​​​പ​​​​യും ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം താ​​​​ഴ്ച ക​​​​ണ്ട വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ ഇ​​​​ക്കൊ​​​​ല്ലം.

രൂ​​​​പ മാ​​​​ത്ര​​​​മ​​​​ല്ല താ​​​​ഴോ​​​​ട്ടു പോ​​​​രു​​​​ന്ന​​​​ത്. മി​​​​ക്ക വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക​​​​റ​​​​ൻ​​​​സി​​​​ക​​​​ൾ താ​​​​ഴോ​​​​ട്ടാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ കേ​​​​ന്ദ്ര ബാ​​​​ങ്കാ​​​​യ ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് ബോ​​​​ർ​​​​ഡ് (ഫെ​​​​ഡ്) പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തു ത​​​​ന്നെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​ൾ​​ഡ് ട്രം​​​​പി​​​​ന്‍റെ വാ​​​​ണി​​​​ജ്യ​​​​പോ​​​​രാ​​​​ട്ടം ചൈ​​​​ന​​​​യു​​​​ടെ​​​​യും റ​​​​ഷ്യ​​​​യു​​​​ടെ​​​​യും യൂ​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ​​​​യും വ​​​​രെ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളെ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ക്കു​​​​ന്നു.

അ​​​​ത്ര ക​​​​രു​​​​ത്ത​​​​ന​​​​ല്ല

ബാ​​​​ഹ്യകാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടാ​​​​ണു രൂ​​​​പ താ​​​​ഴോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത് എ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്പോ​​​​ഴും രൂ​​​​പ അ​​​​ത്ര ക​​​​രു​​​​ത്തോ​​​​ടെ​​​​യ​​​​ല്ല നി​​​​ൽ​​​ക്കു​​​​ന്ന​​​​ത് എ​​​​ന്നു സ​​​​മ്മ​​​​തി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. കാ​​​​റ്റ് അ​​​​ല്പം​​​കൂ​​​​ടി ശ​​​​ക്ത​​​​മാ​​​​യാ​​​​ൽ പി​​​​ടി​​​​ച്ചു​​നി​​​​ൽ​​​​ക്കാ​​​​ൻ രൂ​​​​പ​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞെ​​​​ന്നു വ​​​​രി​​​​ല്ല.

കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ഭ​​​​ദ്ര​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​ണു ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല വീ​​​​പ്പ​​​​യ്ക്ക് 75 ഡോ​​​​ള​​​​റി​​​​ല​​​​ധി​​​​ക​​​​മാ​​​​കാ​​​​തി​​​​രു​​​​ന്നാ​​​​ൽ പ്ര​​​​ശ്ന​​​​മി​​​​ല്ലെ​​​​ന്നും ഡോ​​​​ള​​​​റി​​​​ന് 68-69 നി​​​​ര​​​​ക്കി​​​​ൽ രൂ​​​​പ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​മെ​​​​ന്നു​​​​മാ​​​​ണു കേ​​​​ന്ദ്ര സാ​​​​ന്പ​​​​ത്തി​​​​ക​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര ഗാ​​​​ർ​​​​ഗ് പ​​​​റ​​​​യു​​​​ന്ന​​​​ത്. പ​​​​ക്ഷേ, അ​​​​തു മു​​​​ഖ​​​​വി​​​​ല​​​​യ്ക്കെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. ക്രൂഡ് വില 75 ഡോളറിനു മുകളിലാ ണുതാനും.

വാ​​​​ണി​​​​ജ്യക​​​​മ്മി

ഒ​​​​ട്ടും സു​​​​ഖ​​​​ക​​​​ര​​​​മ​​​​ല്ല വി​​​​ദേ​​​​ശ​​​വ്യാ​​​​പാ​​​​ര നി​​​​ല. ഏ​​​​റ്റ​​​​വു​​​മൊ​​​​ടു​​​​വി​​​​ൽ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ​​​​ന്ന ജൂ​​​​ലൈ​​​​യി​​​​ലെ നി​​​​ല നോ​​​​ക്കു​​​​ക. ക​​​​യ​​​​റ്റു​​​​മ​​​​തി 2577 കോ​​​​ടി ഡോ​​​​ള​​​​ർ. ഇ​​​​റ​​​​ക്കു​​​​മ​​​​തി 4379 കോ​​​​ടി ഡോ​​​​ള​​​​ർ. വി​​​​ദേ​​​​ശ​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ലെ ക​​​​മ്മി 1802 കോ​​​​ടി ഡോ​​​​ള​​​​ർ. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ ക​​​​മ്മി.

ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല​​വ​​​​ർ​​​​ധ​​​​ന ത​​​​ന്നെ​​​​യാ​​​​ണ് വി​​​​ല്ല​​​​ൻ. നേ​​​​ര​​​​ത്തേ സ്വ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി വ​​​​ലി​​​​യ വി​​​​ഷ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ഔ​​​​പ​​​​ചാ​​​​രി​​​​ക മാ​​​​ർ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സ്വ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി കു​​​​റ​​​​വാ​​​​ണ്. പ​​​​ത്തു​ ശ​​​​ത​​​​മാ​​​​നം ചു​​​​ങ്കം ഉ​​​​ള്ള​​​​തു​​​​കൊ​​​​ണ്ട് ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​യ​​​​റ്റി​​​​റ​​​​ക്കു​​​​മ​​​​തി ക​​​​ണ​​​​ക്കി​​​​ൽ പെ​​​​ടി​​​​ല്ല​​​​ല്ലോ‍‍?

ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ക​​​​മ്മി

വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കൂ​​​​ട്ടു​​​​ന്ന​​​​ത് മ​​​​റ്റൊ​​​​രു ക​​​​മ്മി വ​​​​ർ​​​​ധി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക്കും. ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ക​​​​മ്മി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വാ​​​​യ്പ ഒ​​​​ഴി​​​​ച്ചു​​​​ള്ള മൊ​​​​ത്തം വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ ബാ​​​​ക്കി​​​​പ​​​​ത്ര​​​​മാ​​​​ണു ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട്. അ​​​​തു​​​​ സ്ഥി​​​​ര​​​​മാ​​​​യി ക​​​​മ്മി​​​​യാ​​​​ണ്. ക​​​​മ്മി അ​​​​ധി​​​​ക​​​​മാ​​​​യാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വാ​​​​യ്പ എ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. അ​​​​തു ഭാ​​​​വി​​​​യി​​​​ൽ ദോ​​​​ഷ​​​​മാ​​​​ണ്.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ വാ​​​​ണി​​​​ജ്യ ക​​​​മ്മി വ​​​​ർ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​ക്കൊ​​​​ല്ലം ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ക​​​​മ്മി മൊ​​​​ത്ത ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന (ജി​​​​ഡി​​​​പി)​​​​ത്തി​​​​ന്‍റെ മൂ​​​​ന്നു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന​​​​ടു​​​​ത്താ​​​​കും. അ​​​​ത് അ​​​​ത്ര ഭ​​​​ദ്ര​​​​മാ​​​​യ നി​​​​ല​​​​യ​​​​ല്ല. 40,000 കോടി ഡോളർ വിദേശ നാണ്യശേഖരത്തിലു ള്ളപ്പോൾ 80,000 കോടി ഡോളറിന്‍റെ ധനകമ്മി അപായം തന്നെ യാണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല താ​​​​ണു നി​​​​ന്ന​​​​ത് ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ക​​​​മ്മി (സി​​​​എ​​​​ഡി) വ​​​​ള​​​​രെ കു​​​​റ​​​​ച്ചു​​നി​​​​ർ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചി​​​​രു​​​​ന്നു. 2016-17ൽ ​​​​ജി​​​​ഡി​​​​പി​​​​യു​​​​ടെ 0.6 ശ​​​​ത​​​​മാ​​​​നം (1440 കോ​​​​ടി ഡോ​​​​ള​​​​ർ) മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു സി​​​​എ​​​​ഡി. 2017-18ൽ ​​​​ഇ​​​​ത് ജി​​​​ഡി​​​​പി​​​​യു​​​​ടെ 1.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി (4870 കോ​​​​ടി ഡോ​​​​ള​​​​ർ).

ഇ​​​​ക്കൊ​​​​ല്ലം സി​​​​എ​​​​ഡി മൂ​​​​ന്നു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന​​​​ടു​​​​ത്ത് എ​​​​ത്തി​​​​യെ​​​​ന്നു വ​​​​ന്നാ​​​​ൽ രൂ​​​​പ വീ​​​​ണ്ടും താ​​​​ഴോ​​​​ട്ടു​​പോ​​​​കും. കാ​​​​ര​​​​ണം സി​​​​എ​​​​ഡി നി​​​​ക​​​​ത്താ​​​​ൻ ഇ​​​​ന്ത്യ കൂ​​​​ടു​​​​ത​​​​ൽ വി​​​​ദേ​​​​ശ​​​​ബാ​​​​ധ്യ​​​​ത എ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​രും. അ​​​​തു തു​​​​ട​​​​ർ​​​​ന്നു​​​​ള്ള​​​​ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്തെ വ​​​​ല്ലാ​​​​തെ വ​​​​ല​​​​യ്ക്കും.

വി​​​​ദേ​​​​ശ​​​​ക​​​​ടം ചെ​​​​റു​​​​ത​​​​ല്ല

സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ളും മ​​​​റ്റും വി​​​​ദേ​​​​ശ വാ​​​​ണി​​​​ജ്യ വാ​​​​യ്പ​​​​യെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ ന​​​​ല്ലൊ​​​​രു സം​​​​ഖ്യ ഈ ​​​​വ​​​​ർ​​​​ഷം തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​റി​​​​ലെ നി​​​​ല​​​​വ​​​​ച്ച് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​ക​​​​ടം 51, 340 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ്. ഇ​​​​തി​​​​ൽ പ​​​​കു​​​​തി​​​​യോ​​​​ളം ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്ക​​​​ണം. 40,000 കോ​​​​ടി ഡോ​​​​ള​​​​റി​​​​ലൊ​​​​തു​​​​ങ്ങു​​​​ന്നു വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ​​​​ശേ​​​​ഖ​​​​രം. ഇ​​​​ത് ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ ഏ​​​​ഴേ​​​​കാ​​​​ൽ മാ​​​​സ​​​​ത്തെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കേ മ​​​​തി​​​​യാ​​​​കൂ.


വി​​​​ദേ​​​​ശ​​​​ക​​​​ട​​​​ങ്ങ​​​​ൾ കാ​​​​ലാ​​​​വ​​​​ധി​​​​യാ​​​​കു​​​​ന്പോ​​​​ൾ വേ​​​​റേ പു​​​​തി​​​​യ ക​​​​ടം കി​​​​ട്ടു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കു​​​​ഴ​​​​പ്പ​​​​മി​​​​ല്ല. പു​​​​തി​​​​യ​​​​തു വാ​​​​ങ്ങി പ​​​​ഴ​​​​യ​​​​തു കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ത്തു മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാം. അ​​​​തി​​​​ന് ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ട​​​​സം ഉ​​​​ണ്ടാ​​​​യാ​​​​ൽ ക​​​​ഥ​​​​മാ​​​​റും.അ​​​​പ്പോ​​​​ൾ 2013ലേ​​​​തു പോ​​​​ലെ രൂ​​​​പ വീ​​​​ണ്ടും വീ​​​​ണ്ടും താ​​​​ഴോ​​​​ട്ടു പോ​​​​കും.

ഏ​​​​താ​​​​യാ​​​​ലും അ​​​​ത്ത​​​​ര​​​​മൊ​​​​ര​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു വ​​​​ഴു​​​​തി​​​​വീ​​​​ഴി​​​​ല്ല എ​​​​ന്നാ​​​​ണു ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​സ്ഥി​​​​ര​​​​ത​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ്ര​​​​ശ്ന​​​​മി​​​​ല്ലെ​​​​ന്നു നി​​​​രീ​​​​ക്ഷ​​​​ക​​​​രും ക​​​​രു​​​​തു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ടു​​​​ത്ത ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ സാ​​​​ധ്യ​​​​ത കു​​​​റ​​​​യു​​​​മെ​​​​ന്ന നി​​​​ല​​​​വ​​​​ന്നാ​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​റും.

കോ​​​​ട്ടം ത​​​​ട്ടു​​​​ന്ന​​​​വ​​​​ർ

രൂ​​​​പ താ​​​​ഴോ​​​​ട്ടു പോ​​​​കും തോ​​​​റും ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​ധി​​​​ഷ്ഠി​​​​ത മേ​​​​ഖ​​​​ല​​​​ക്കാ​​​​ർ​​​​ക്കു ക്ഷീ​​​​ണ​​​​മാ​​​​ണ്. പെ​​​​ട്രോ​​​​ളി​​​​യം ഇ​​​​ന്ധ​​​​നം വേ​​​​ണ്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക. വി​​​​മാ​​​​ന​​​​ക്ക​​ന്പ​​​​നി​​​​ക​​​​ൾ ത​​​​ന്നെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണം. ഈ ​​​​ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​ത്തെ നാ​​​​ലു​​​​മാ​​​​സം കൊ​​​​ണ്ടു ത​​​​ന്നെ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ന​​​​ഷ്‌​​​​ടം 2,500 കോ​​​​ടി രൂ​​​​പ ക​​​​വി​​​​ഞ്ഞു. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ന്പ​​​​നി​​​​യാ​​​​യ ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യു​​​​ടെ ലാ​​​​ഭം 97 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞു. സ്പൈ​​​​സ് ജെ​​​​റ്റ് 13 ത്രൈ​​​​മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ന​​​​ഷ്‌​​​​ട​​​​ത്തി​​​​ലാ​​​​യി. ജെ​​​​റ്റ് ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട നി​​​​ല​​​​യി​​​​ലാ​​​​യി. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി 2,500 കോ​​​​ടി രൂ​​​​പ കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ടി​​​​ച്ചു​​നി​​​​ൽ​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് എ​​​​യ​​​​ർ ഇ​​​​ന്ത്യ പ​​​​റ​​​​യു​​​​ന്ന​​​​ത്.

രൂ​​​​പവി​​​​ല കു​​​​റ​​​​യു​​​​ന്ന​​​​ത് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, കാ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി ഗ​​​​ണ്യ​​​​മാ​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഉ​​​​ള്ള വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം ക്ഷീ​​​​ണ​​​​മാ​​​​ണ്. എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​ച്ചെ​​​ല​​​​വ് കൂ​​​​ടു​​​​ന്ന​​​​തു മു​​​​ഴു​​​​വ​​​​ൻ വി​​​​ല​​​​യി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​ൻ പ​​​​റ്റി​​​​ല്ല.

പെ​​​​യി​​​​ന്‍റ്, സ്റ്റീ​​​​ൽ, വ്യ​​​​ക്തി​​​​ഗ​​​​ത ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചെ​​​​ല​​​​വ് കൂ​​​​ടു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ബു​​​​ദ്ധി​​​​മു​​​​ട്ടും. ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല ഉ​​​​യ​​​​രു​​​​ക കൂ​​​​ടി ചെ​​​​യ്യു​​​​ന്പോ​​​​ൾ പൊ​​​​തു​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും പി​​​​ടി​​​​വി​​​​ട്ട് ക​​​​യ​​​​റും.

വി​​​​ദേ​​​​ശ​​​​യാ​​​​ത്ര, വി​​​​ദേ​​​​ശ​​​​പ​​​​ഠ​​​​നം എ​​​​ന്നി​​​​വ​​​​യും രൂ​​​​പ​​​​യു​​​​ടെ ക്ഷീ​​​​ണം മൂ​​​​ലം ചെ​​​​ല​​​​വ് വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​ണ്.

നേ​​​​ട്ട​​​​മു​​​​ള്ള​​​​വ​​​​ർ

രൂ​​​​പ​​​​യു​​​​ടെ ഇ​​​​ടി​​​​വി​​​​ൽ നേ​​​​ട്ടം കൊ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​ണ് ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ. ഐ​​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ൾ, ഔ​​​​ഷ​​​​ധ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ, വാ​​​​ഹ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ഇ​​​​തു ന​​​​ല്ല അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്.

80 ക​​​​ട​​​​ന്നു ഡോ​​​​ള​​​​ർ

ഒ​​​​രാ​​​​ഴ്ച​​​​മു​​​​ന്പ് ഒ​​​​രു സെ​​​​മി​​​​നാ​​​​റി​​​​ൽ ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഒ​​​​രു ഓ​​​​ഫീ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത് ഡോ​​​​ള​​​​ർ 80 രൂ​​​​പ ക​​​​ട​​​​ന്നാ​​​​ലും ഭ​​​​യ​​​​പ്പെ​​​​ടാ​​​​നി​​​​ല്ലെ​​​​ന്നാ​​​​ണ്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ന്യാ​​​​യീ​​​​ക​​​​ര​​​​ണം ഇ​​​​താ​​​​ണ്. ന​​​​മ്മു​​​​ടെ സ​​​​മാ​​​​ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളും താ​​​​ഴു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​യ്ക്കൊ​​​​പ്പം താ​​​​ണി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തിരം​​​​ഗ​​​​ത്തു രാ​​​​ജ്യം പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ടും.

സ​​​​ർ​​​​ക്കാ​​​​രും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കു​​​​മെ​​​​ല്ലാം ഇ​​​​തേ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ലാ​​​​ണെ​​​​ന്നു ക​​​​രു​​​​താ​​​​ൻ ന്യാ​​​​യ​​​​മു​​​​ണ്ട്. ഡോ​​​​ള​​​​ർ 70 ക​​​​ടന്ന​​​​ശേ​​​​ഷം ഇ​​​​ന്ത്യ ഡോ​​​​ള​​​​ർ വി​​​​റ്റ് രൂ​​​​പ​​​​യെ താ​​​​ങ്ങി നി​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ല്ല. താ​​​​ങ്ങി​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തു വി​​​​ഫ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും ഉ​​​​ണ്ടാ​​​​കാം.

റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ ത​​​​ന്നെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലി​​​​ൽ ഡോ​​​​ള​​​​റി​​​​ന് 73.50 രൂ​​​​പ വ​​​​ര​​​​ണം. ഇ​​​​ന്ത്യ​​​​യു​​​​ടെ 36 വാ​​​​ണി​​​​ജ്യ പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ ക​​​​റ​​​​ൻ​​​​സി​​​​യു​​​​മാ​​​​യി ത​​​​ട്ടി​​​​ച്ചു ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന യ​​​​ഥാ​​​​ർ​​​​ഥ പ്രാ​​​​യോ​​​​ഗി​​​​ക വി​​​​നി​​​​മ​​​​യ​​​​നി​​​​ര​​​​ക്കി​​​​ലാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ കാ​​​​ണു​​​​ന്ന​​​​ത്.

റ്റി.​​​​സി.​​ മാ​​​​ത്യു