പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ, ടിവിഎസ് മോട്ടോർ കന്പനി, 110 സിസി കമ്യൂട്ടർ മോട്ടോർ സൈക്കിൾ, ടിവിഎസ് റേഡിയോണ് അവതരിപ്പിച്ചു.
ഡ്യൂറാ-ലൈഫ് എഞ്ചിൻ, ഉറച്ച മെറ്റൽ ബോഡി, ദൃഢമായ സ്റ്റീൽ ടൂബുലർ ചേസിസ്, ഈ വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ കുഷ്യനോടുകൂടിയ സീറ്റ്, ടെലസ്കോപ്പിക് ഓയിൽ ഡാംപ്ഡ് ഫ്രണ്ട് സസ്പെൻഷൻ, പിൻഭാഗത്തെ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക് അബ്സോർബർ തുടങ്ങിയവ സവിശേഷതകളാണ്. ഇവ തികഞ്ഞ സുഖയാത്രയാണ് ഉറപ്പു നൽകുന്നത്.
180 എംഎം ഹൈഗ്രൗണ്ട് ക്ലിയറൻസോടുകൂടിയ 1265 എംഎം വീൽബേയ്സും കരുത്തുറ്റ റൈഡും ഉറപ്പു നൽകുന്നു. ലോ സീറ്റ് ഹൈറ്റ്, സെൽഫ്-സ്റ്റാർട്ട്, യുഎസ്ബി ചാർജിംഗ് സ്പോട്ട്, പില്യണ്‍ യാത്രികന് പിടിച്ചിരിക്കാൻ ഗ്രാബ്-റെയിൽ, ട്യൂബ്ലെസ് ടയറുകളോടു കൂടിയ 18 ഇഞ്ച് വീലുകൾ, സിങ്ക്രണൈസ്ഡ് ബ്രേക്ക് സിസ്റ്റം, സമഗ്ര ഡിആർഎല്ലോടു കൂടിയ ശക്തിയേറിയ ഹെഡ് ലാംപ്, പെട്രോൾ ടാങ്കിനു മുകളിലുള്ള തൈപാഡ്, ബീപറോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഡ്യൂറാ ഗ്രിപ് ടയറുകൾ, 3 ഡി ലോഗോ, എം.എഫ് ബാറ്ററി എന്നിവയാണ് പ്രധാന ഘടകങ്ങൾ.