ഗൂഗിൾ മാപ്പിൽ ഗ്രൂപ് പ്ലാനിംഗ് ഫീച്ചർ
ഗൂഗിൾ മാപ്പിൽ ഗ്രൂപ് പ്ലാനിംഗ് ഫീച്ചർ
Friday, September 28, 2018 4:34 PM IST
ന്യൂ​ഡ​ൽ​ഹി: ഗൂ​ഗി​ൾ മാ​പ്പി​ൽ ഗ്രൂ​പ്പ് പ്ലാ​നിം​ഗ് ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് ടെ​ക് വ​ന്പ​ൻ ഗൂ​ഗി​ൾ. കൂ​ട്ടു​കാ​രുമൊത്ത് യാ​ത്ര ​പോ​കാ​നി​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് പു​തി​യ ഫീ​ച്ച​ർ.

ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തി​ന്‍റെ​യോ സ്ഥാ​പ​ന​ത്തി​ന്‍റെ​യോ മാ​പ്പ് വി​വ​ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പു​ക​ൾ വ​ഴി കൂ​ട്ടൂ​കാ​ർ​ക്ക് അയ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പു​തി​യ ഫീ​ച്ച​റി​ലു​ള്ള​ത്.


എ​ല്ലാ​ത്ത​രം ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യും യാ​ത്രാ​വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ലേസ്റ്റോ​റി​ൽ​നി​ന്ന് ഗൂ​ഗി​ൾ‌ മാ​പ് അ​പ്ഡേ​റ്റ് ചെ​യ്താ​ൽ പു​തി​യ ഫീ​ച്ച​ർ ല​ഭ്യ​മാ​കു​മെ​ന്നും ഗൂ​ഗി​ൾ മാ​പ് സീ​നി​യ​ർ പ്രോ​ഡ​ക്ട് മാ​നേ​ജ​ർ സോ​ഫി​യ ലി​ൻ പ​റ​ഞ്ഞു.