ക്വി​ഡ് ഇ​ല​ക്‌ട്രി​ക് ആ​കു​മ്പോ​ള്‍....
ക്വി​ഡ് ഇ​ല​ക്‌ട്രി​ക് ആ​കു​മ്പോ​ള്‍....
Monday, October 8, 2018 2:57 PM IST
അ​​ടു​​ത്തി​​ടെ ന​​ട​​ന്ന പാ​​രീ​​സ് മോ​​ട്ടോ​​ര്‍ ഷോ 2018​​ലെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം റെ​​നോ കെ​​സെ​​ഡ്ഇ ക​​ണ്‍​സ​​പ്റ്റ് കാ​​റാ​​യി​​രു​​ന്നു. റെ​​നോ ഇ​​ന്ത്യ​​യു​​ടെ എ​​ന്‍​ട്രി ലെ​​വ​​ല്‍ കാ​​റാ​​യ ക്വി​​ഡി​​ന്‍റെ ഇ​​ല​​ക്‌ട്രിക് പ​​തി​​പ്പാ​​ണ് കെ​​സെ​​ഡ്ഇ. ക്വി​​ഡി​​ന്‍റെ സി​​എം​​എ​​ഫ്എ പ്ലാ​​റ്റ്ഫോ​​മി​​ല്‍ ത​​ന്നെ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന കെ​​സെ​​ഡ്ഇ​​ക്ക് ഇ​​ന്ത്യ​​യി​​ല്‍ ഭാ​​വി ക​​ണ്ടെ​​ത്താ​​നാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ക​​മ്പ​​നി.

ക്വി​​ഡി​​ന്‍റെ ഇ​​ല​​ക്‌ട്രിക് പ​​തി​​പ്പ് ചൈ​​ന​​യി​​ലാ​​യി​​രി​​ക്കും ആ​​ദ്യം നി​​ര​​ത്തി​​ലെ​​ത്തു​​ക. റെ​​നോ ഇ​​ന്ത്യ​​യു​​ടെ ചെ​​ന്നൈ​​യി​​ലെ ആ​​ര്‍ ആ​​ന്‍​ഡ് ഡി ​​വി​​ഭാ​​ഗ​​മാ​​ണ് ഈ ​​മോ​​ഡ​​ല്‍ ഡി​​സൈ​​ന്‍ ചെ​​യ്യു​​ന്ന​​ത്. പ​​വ​​ര്‍​ട്രെ​​യി​​ന്‍ ഭാ​​ഗം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത് ചൈ​​നീ​​സ് ടെ​​ക്നീ​​ഷ്യ​​ന്മാ​​രാ​​ണ്. ചൈ​​ന​​യി​​ല്‍ 2020ലും ​​ഇ​​ന്ത്യ​​യി​​ല്‍ 2022ലും ​​ഇ​​ല​​ക്‌ട്രിക് ക്വി​​ഡ് വി​​പ​​ണി​​യി​​ലെ​​ത്തും. എ​​ന്നാ​​ല്‍, ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നാ​​യി കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ആ​​വി​​ഷ്ക​​രി​​ച്ചു ഫെ​​യിം പ​​ദ്ധ​​തി​​ക്ക് കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​ത വ​​ന്നാ​​ല്‍ മാ​​ത്ര​​മേ ഇ​​ന്ത്യ​​യി​​ലെ അ​​വ​​ത​​ര​​ണ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​കൂ.

ചൈ​​ന​​യി​​ലെ ഇ​​ല​​ക്‌ട്രിക് കാ​​ര്‍ മാ​​ര്‍​ക്ക് ഇ​​ന്ത്യ​​യെ അ​​പേ​​ക്ഷി​​ച്ച് ബ​​ഹു​​ദൂ​​രം മു​​ന്നി​​ലാ​​ണ്. ഇ​​തു ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​നം അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് റെ​​നോ പ്ര​​ഖ്യാ​​പി​​ച്ച​​ത്. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ആ​​ദ്യ കാ​​ല​​ത്ത് പ്ര​​ഖ്യാ​​പി​​ച്ച ഇ​​ല​​ക്‌ട്രി​​ക് ് വാ​​ഹ​​ന ന​​യ​​ത്തേക്കു​​റി​​ച്ച് ഇ​​പ്പോ​​ള്‍ മി​​ണ്ടാ​​ട്ട​​മി​​ല്ല.


ഒ​​രു ത​​വ​​ണ ചാ​​ര്‍​ജ് ചെ​​യ്താ​​ല്‍ 250 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം സ​​ഞ്ച​​രി​​ക്കാം. ഈ ​​സെ​​ഗ്‌മെന്‍റിലെ ഏ​​റ്റ​​വും മി​​ക​​ച്ച ദൂ​​ര​​മാ​​ണ് റെ​​നോ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. ഡ്രൈ​​വിം​​സ് സു​​ഖ​​ക​​ര​​മാ​​ക്കാ​​നാ​​യി റി​​യ​​ര്‍ പാ​​ര്‍​ക്കിം​​സ് സെ​​ന്‍​സ​​റു​​ക​​ള്‍, റി​​യ​​ര്‍ വ്യൂ ​​കാ​​മ​​റ, നാ​​വി​​ഗേ​​ഷ​​ന്‍ സേ​​വ​​ന​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ സെ​​ന്‍​ട്ര​​ല്‍ സ്ക്രീ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​യും റെ​​നോ കെ​​സെ​​ഡ്ഇ ക​​ണ്‍​സ​​പ്റ്റ് വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​കും.

അ​​തേ​​സ​​മ​​യം, ഇ​​ല​​ക്ട്രി​​ക് മോ​​ഡ​​ലി​​നാ​​യി ഇ​​ന്ത്യ കാ​​ത്തി​​രി​​ക്കു​​മ്പോ​​ള്‍ അ​​ടു​​ത്ത വ​​ര്‍​ഷം നി​​ര​​വ​​ധി മാ​​റ്റ​​ങ്ങ​​ളു​​മാ​​യി ക്വി​​ഡി​​ന്‍റെ ഫേ​​സ് ലി​​ഫ്റ്റ് മോ​​ഡ​​ല്‍ റെ​​നോ അ​​വ​​ത​​രി​​പ്പി​​ക്കും. എ​​ക്സ്റ്റീ​​രി​​യ​​ര്‍, ഇ​​ന്‍റീ​​രി​​യ​​ര്‍ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ കാ​​ര്യ​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ള്‍ വ​​രു​​ത്തി​​യാ​​യി​​രി​​ക്കും ആ ​​വ​​ര​​വ്.

ഇ​​ല​​ക്‌ട്രി​​ക് ക്വി​​ഡ് എ​​ത്തി​​യാ​​ല്‍ ചെ​​റു​​കാ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ലെ ഒ​​രു ഗെ​​യിം ചേ​​ഞ്ച​​റാ​​കാ​​ന്‍ റെ​​നോ​​യ്ക്കു ക​​ഴി​​ഞ്ഞേ​​ക്കും. മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ 2020ല്‍ ​​ഇ​​ല​​ക്‌ട്രി​​ക് ് വാ​​ഗ​​ണ്‍ ആ​​ര്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഹ്യു​​ണ്ടാ​​യ് കോ​​ന എ​​സ് യു​​വി​​യും ആ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ എ​​ത്തും.
നി​​ല​​വി​​ല്‍ മ​​ഹീ​​ന്ദ്ര​​യും ടാ​​റ്റാ മോ​​ട്ടോ​​ഴ്സും മാ​​ത്ര​​മാ​​ണ് ഇ​​ല​​ക്‌ട്രി​​ക് കാ​​റു​​ക​​ള്‍ ഇ​​ന്ത്യ​​യി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന​​ത്.

ഓട്ടോസ്പോട്ട്/ ഐബി
[email protected]