പുതിയ സാൻട്രോ ബുക്ക് ചെയ്യാം
കൊ​ച്ചി: വി​പ​ണി​യി​ൽ​നി​ന്നു പി​ൻ​വ​ലി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ​യു​ടെ സാ​ൻ​ട്രോ പു​തി​യ രൂ​പ​ത്തി​ൽ 23ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​ക്കും. പു​തി​യ 2018 സാ​ൻ​ട്രോ 22 വ​രെ ബു​ക്ക് ചെ​യ്യാം. 11,000 രൂ​പ​യാ​ണ് ബു​ക്കിം​ഗ് തു​ക.

സാ​ൻ​ട്രോ എ​ന്ന ബ്രാ​ൻ​ഡി​ന് ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ൾ ന​ല്കു​ന്ന പ്രാ​ധാ​ന്യ​മാ​ണ് വീ​ണ്ടും ഈ ​മോ​ഡ​ൽ പു​ന​രാ​വി​ഷ്ക​രി​ക്കാ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്. ഇ​യോ​ണി​നും ഗ്രാ​ൻ​ഡ് ഐ10​നും ഇ​ട​യി​ൽ വ​രു​ന്ന സാ​ൻ​ട്രോ​യ്ക്ക് 3.5-4.5 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


1.1 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നാ​​ണ് പു​തി​യ സാ​ൻ​ട്രോ​യു​ടെ ക​രു​ത്ത്. 20.3 കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സി​എ​ൻ​ജി വ​ക​ഭേ​ദ​ത്തി​ലും പു​തി​യ സാ​ൻ​ട്രോ ല​ഭി​ക്കും.
ഹ്യു​ണ്ടാ​യി​യു​ടെ ഹൈ​ദ​രാ​ബാ​ദ് ആ​ർ ആ​ൻ​ഡ് ഡി ​വി​ഭാ​ഗം ഡി​സൈ​ൻ ചെ​യ്ത സാ​ൻ​ട്രോ​യ്ക്ക് ക​മ്പ​നി​യു​ടെ ഇ​ൻ​ഹൗ​സ് എ​എം​ടി ടെ​ക്നോ​ള​ജി​യും ന​ല്കി​യി​ട്ടു​ണ്ട്. 1998ൽ ​ഹ്യു​ണ്ടാ​യി​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യവാ​ഹ​ന​മാ​യി നി​ര​ത്തി​ലെ​ത്തി​യ സാ​ൻ​ട്രോ 2014ലാ​ണ് വി​പ​ണി​യി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച​ത്.