പ്രളയാനന്തര കൃഷി
പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍

* പ്രളയജലം വൃക്ഷത്തടങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ ചെറു ചാലുകളെടുത്ത്, വെള്ളം ഒഴുക്കിക്കളയണം.

* കെട്ടിക്കിടക്കുന്ന ചെളി കട്ടപിടിച്ചാല്‍ മണ്ണിലെ വായു സഞ്ചാരം പൂര്‍ണമായും തടസപ്പെടും. അത് ഇളക്കി മാറ്റുകയോ കൊത്തിക്കിളച്ചു കൊടുക്കുകയോ വേണം.

* വളരെ കൂടിയ അളവില്‍ ചെളി കെട്ടിക്കിടക്കുന്ന കൃഷി ഭൂമിയില്‍ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് വിതറിക്കൊടുക്കേണ്ടതാണ്.

* മിക്കവാറും കൃഷിഭൂമികളില്‍ നിന്നും പൊട്ടാഷ് ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വിളകള്‍ക്ക് പൊട്ടാഷ് വളങ്ങള്‍ നല്‍കണം.

* അടുത്ത വിളയ്ക്കു മുമ്പോ, ഏ റ്റവും അടുത്ത സന്ദര്‍ഭത്തിലോ മ ണ്ണുപരിശോധന നടത്തി, പരിപാലന മുറകള്‍ അവലംബിക്കേണ്ടതാണ്.

* തുര്‍ച്ചയായുള്ള മഴ മൂലം വിളകളില്‍ കുമിള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ ഫൈറ്റോഫ്‌തോറ കുമിളിന്റെ ആക്രമണം പ്രത്യേകം ശ്രദ്ധിക്കുക. ഗുരുതരമായി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുള്ളവയില്‍ രോഗം പടരുന്നത് തടയാനായി നീര്‍വാര്‍ച്ചയും വായുസഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം. രോഗബാധ ഇനിയും ഉണ്ടാകാത്ത വിളകളില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നീ ജൈവ സസ്യസംരക്ഷണ ഉപാധികള്‍ തളിക്കണം.

നെല്ല്

* ചെനപ്പ് പൊട്ടിക്കൊണ്ടിരിക്കുന്ന പ്രായമെങ്കില്‍ ഏക്കര്‍ ഒന്നിന് 20 കിലോ യൂറിയ 10 കിലോ പൊട്ടാഷ് എന്നിവ വിതറി കൊടുക്കണം.

* ടീഫോളിയാര്‍ അഞ്ചു ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ ചിനപ്പ് പൊട്ടുമ്പോഴും കതിരിടുമ്പോഴും സ്‌പ്രേ ചെയ്യുന്നത് ഉത്തമമാണ്.

* പോളകരിച്ചില്‍, ബാക്ടീരിയ മൂലമുള്ള ഇലകരിച്ചില്‍ മുതലായരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പോളരോഗത്തിനു ട്രൈ ഫ്‌ളോക്ക്‌സിസ്‌ട്രോബിനും ടെ ബുകൊനസോളും 0.4 മില്ലി ലിറ്റര്‍ ഒരുലിറ്ററില്‍ കലര്‍ത്തി തളിക്കേണ്ടതാണ്.

* ബാക്റ്റീരിയ മൂലമുള്ള ഇല കരിച്ചിലിനു ചാണക വെള്ളത്തി ന്റെ തെളി 20 ഗ്രാം ഒരു ലിറ്റര്‍ വെ ള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുക.

കുരുമുളക്

* കൊടിയുടെ കടഭാഗത്തെ വെ ള്ളം നല്ലവണ്ണം വാര്‍ത്തുകളയുക. ചെടി ഒന്നിന് അരകിലോ വീതം കുമ്മായം വിതറി കൊടുക്കേണ്ടതാണ്.

* കുമ്മായം ഇട്ട് രണ്ടാഴ്ചക്കുശേഷം ചെടി ഒന്നിന് പത്തു കി ലോ എന്ന തോതില്‍ ജൈവവളം നല്‍കണം. എന്‍പികെ വളങ്ങള്‍ 50:50:200 എന്ന തോതില്‍ നല്‍കേണ്ടതാണ്.

* മേല്‍പറഞ്ഞ വളങ്ങള്‍ ഒരു വര്‍ഷം പ്രായമായ വള്ളികള്‍ക്ക് മൂന്നില്‍ ഒരു ഭാഗവും രണ്ടുവര്‍ഷം പ്രായമായവയ്ക്കു മൂന്നില്‍ രണ്ടു ഭാഗവും, മൂന്നുവര്‍ഷവും അതിനുമുകളിലും പ്രായമായവയ്ക്ക് മുഴുവന്‍ അളവിലും നല്‍കേണ്ടതാണ്.

* ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യത്തില്‍ ചെടികളില്‍ സ്‌പ്രേ ചെയ്യണം. കൂടാതെ കോ പ്പര്‍ ഓക്‌സിക്ലോറൈഡ് ചെടികളുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കണം.

ജാതി

* ഇലകളില്‍ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വെള്ളം സ് പ്രേ ചെയ്ത് ചെളികളയാന്‍ സാ ധിക്കുമെങ്കില്‍ നന്നായിരിക്കും.

* ചെടികളുടെ കടഭാഗത്ത് കുമ്മാ യം 250-500 ഗ്രാം ചെടി ഒന്നിന് എന്ന തോതില്‍ വിതറി കൊടുക്കണം.

* ഇല പൊഴിച്ചില്‍/ഇലപ്പുള്ളി രോഗം ഉണ്ടെങ്കില്‍ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിച്ചു കൊടുക്കണം.

വാഴ

* ചെടികളുടെ കാടഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കി മാറ്റി മണ്ണ് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്.

* ഇതിനുശേഷം വാഴയ്ക്ക് ചുറ്റും മണ്ണു കയറ്റി കൊടുക്കാം.

* കേടുവന്ന ഇലകള്‍ മുറിച്ചുമാറ്റണം. 13:0:45 എന്ന വളം അഞ്ചു ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്തു കൊടുക്കണം. രണ്ടാഴ്ചയ്ക്കു ശേഷം ജൈവവളങ്ങള്‍ നല്‍കണം.

* ഇലപ്പുള്ളി രോഗം, പനാമ വാട്ടം, മാണം അഴുകല്‍ മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

* ഇലപ്പുള്ളി രോഗത്തിന് 0.4 ശതമാനം വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍നാശിനി പശ ചേര്‍ ത്ത് തളിച്ചു കൊടുക്കാവുന്നതാണ്. 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ എന്ന കുമിള്‍നാശിനി രോഗം വര്‍ധിച്ചു വരുന്ന സാഹചര്യം ഉണ്ടെങ്കില്‍ തളിച്ചു കൊടുക്കണം.

* പനാമ വാട്ടം വന്ന വാഴകള്‍ക്ക് 0.2 ശതമാനം വീര്യത്തില്‍ കാര്‍ബെന്‍ഡാസിം അല്ലെങ്കില്‍ 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികോന്നാസോള്‍ കുമിള്‍ നാശിനി കട ഭാഗത്ത് ഒഴിച്ചു കൊടുക്കണം. മാണം അഴുകല്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ചു ഒഴിച്ച് കൊടുക്കാവുന്നതാണ്.

കമുക്

* പ്രധാനമായും മഹാളി രോഗമാണ് കാണാന്‍ സാധ്യത. ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വീര്യത്തില്‍ തളിച്ചു കൊടുക്കുന്നത് രോഗത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

ഏലം

* ആവശ്യത്തില്‍ കൂടുതല്‍ ത ണല്‍ ഉണ്ടെങ്കില്‍ അത് നിയന്ത്രി ച്ചു കൊടുക്കുന്നത് അഴുകല്‍ രോ ഗത്തെ തടയാന്‍ ഫലപ്രദമാണ്. രോഗം ബാധിച്ച ചെടികളില്‍ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിച്ചു കൊടുക്കുകയും കട ഭാഗത്ത് ഒഴി ച്ചു കൊടുക്കുകയും ചെയ്യണം.

പച്ചക്കറി

* ഒച്ച് വര്‍ഗത്തില്‍പ്പെട്ട കീടങ്ങള്‍ ഈര്‍പ്പം കൂടുന്ന മുറയ്ക്ക് അപകടകാരികളായി മാറാന്‍ സാധ്യതയുണ്ട്. ഇവയെ നനഞ്ഞ ചണച്ചാക്കുപയോഗിച്ച് രാത്രി കാലങ്ങളില്‍ ആകര്‍ഷിച്ചു പിടിച്ച്, ഉപ്പു ലായനിയില്‍ ഇട്ടു നശിപ്പിച്ചു കളയാം.

* വെള്ളരി വര്‍ഗ പച്ചക്കറികളില്‍ ഇലപ്പുള്ളിയും തുടര്‍ന്ന് ഇല കരിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട് ഇത് നിയന്ത്രിക്കാന്‍ സൈമോക്‌സില്‍ + മാങ്കോസെബ് 0.3 ശതമാനം തളിച്ചു കൊടുക്കണം.

* 0.3 ശതമാനം വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി തളിച്ചു കൊടുത്താല്‍ വഴുതനയുടെ കായ്ചീയല്‍, വെണ്ടയുടെ ഇലപ്പുള്ളി രോഗം മുതലായവയെ നിയന്ത്രിക്കാം.

* പയറിന്റെ കടചീയല്‍, ഇലപ്പുള്ളി രോഗം മുതലായവയും നിയന്ത്രിക്കുന്നതിനായി മാങ്കോസെബ് + 0.2 ശതമാനം വീര്യത്തില്‍ കാര്‍ബെന്‍ഡാസിം തളിച്ചു കൊടുക്കണം.

ഡോ. റ്റി. വി. രാജേന്ദ്രലാല്‍
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം