ടാറ്റ ടിഗോറിന്‍റെ പുതിയ പതിപ്പ് വിപണിയിൽ
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ പു​തി​യ ടാ​റ്റാ ടി​ഗോ​ർ വി​പ​ണി​യി​ൽ. 1.2 ലി​റ്റ​ർ റെ​വോ​ട്രോ​ണ്‍ പെ​ട്രോ​ൾ എ​ൻ​ജി​ൻ, 1.05 ലി​റ്റ​ർ റെ​വോ ടോ​ർ​ക് ഡീ​സ​ൽ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​കും.

ഡുവ​ൽ പ്രൊ​ജ​ക്ട​ർ ഹെ​ഡ് ലാ​ന്പ്, ഡു​വ​ൽ ടോ​ണ്‍ 15 ഇ​ഞ്ച് അ​ലോ​യ് വീ​ൽ, എ​ൽ​ഇ​ഡി ലൈ​റ്റു​ള്ള ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​ർ, പ്രീ​മി​യം ബ്ലാ​ക്ക്-​ഗ്രേ ഇ​ന്‍റീ​രി​യ​ർ തീം, ​ടൈ​റ്റാ​നി​യം ക​ള​ർ ലെ​ത​ർ സീ​റ്റ്, പ്രീ​മി​യം റൂ​ഫ് ലൈ​ന​ർ, ക​പ് ഹോ​ൾ​ഡ​റു​ള്ള ആം​റെ​സ്റ്റ്, ഉ​യ​രം ക്ര​മീ​ക​രി​ക്കാ​വു​ന്ന ഡ്രൈ​വ​ർ സീ​റ്റ്, 419 ലി​റ്റ​ർ ബൂ​ട്ട് സ്പേ​സ്, ഹ​ർ​മ​ൻ ടി​എ​മ്മി​ന്‍റെ ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ 7 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, സു​ര​ക്ഷയ്ക്കാ​യി ര​ണ്ട് എ​യ​ർ ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, കോ​ർ​ണ​ർ സ്റ്റെ​ബി​ലി​റ്റി ക​ൺ​ട്രോ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.


അ​ഞ്ചു വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭി​ക്കു​ന്ന പു​തി​യ ടി​ഗോ​റി​ന് 5.2-6.65 ല​ക്ഷം രൂ​പ (പെ​ട്രോ​ൾ), 6.09-7.38 ല​ക്ഷം രൂ​പ (ഡീ​സ​ൽ) ആ​ണ് വി​ല.