നിരവധി മാറ്റങ്ങളുമായി റെനോ കാപ്ചർ വിപണിയിൽ
കൊ​ച്ചി: യൂ​റോ​പ്യ​ൻ ഓ​ട്ടോ​മോ​ട്ടീ​വ് ബ്രാ​ൻ​ഡാ​യ റെ​നോ കാ​പ്ച​ർ 50ലേ​റെ പ്രീ​മി​യം ഘ​ട​ക​ങ്ങ​ളു​മാ​യി വി​പ​ണി​യി​ലെ​ത്തി. ഉ​ത്സ​വ​കാ​ലം പ്ര​മാ​ണി​ച്ച് 81,000 രൂ​പ​യു​ടെ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റേ​ഡി​യ​ന്‍റ് റെ​ഡ് എ​ന്ന നി​റ​വും കാ​പ്ച​ർ ശ്രേ​ണി​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

പ്രൊ​ജ​ക്ട​ർ ഹെ​ഡ്‌​ലാ​ന്പു​ക​ൾ, സി ​ആ​കൃ​തി​യി​ലു​ള്ള സ​ഫ​യ​ർ എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ലു​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ, റി​യ​ർ കൂ​ളിം​ഗ് വെ​ന്‍റു​ക​ൾ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഓ​ഡി​യോ സി​സ്റ്റം, റി​മോ​ട്ട് സെ​ൻ​ട്ര​ൽ ലോ​ക്കിം​ഗ്, പു​ഷ് ബ​ട്ട​ണ്‍ സ്റ്റാ​ർ​ട്ട്, ഡു​വ​ൽ എ​യ​ർ​ബാ​ഗ്, ആ​ന്‍റി​ലോ​ക്ക് ബ്രേ​ക്കിം​ഗ് സം​വി​ധാ​നം, ഇ​ല​ക്‌​ട്രോ​ണി​ക് ബ്രേ​ക്ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ, ബ്രേ​ക്ക് അ​സി​സ്റ്റ് തു​ട​ങ്ങി 50ലേ​റെ പ്രീ​മി​യം ഘ​ട​ക​ങ്ങ​ളാ​ണ് റെ​നോ കാ​പ്ചർ എ​സ്‌​യു​വി​യി​ലു​ള്ള​ത്.

വി​ല: 10 ല​ക്ഷം രൂ​പ മു​തൽ.