എയർടെലിനു ചെറിയ ലാഭം
ന്യൂ​ഡ​ൽ​ഹി: ആ​ഫ്രി​ക്ക​യി​ൽ ലാ​ഭ​ത്തോ​ത് കൂ​ടി​യ​തും നി​കു​തി ബാ​ധ്യ​ത ഒ​ഴി​വാ​യ​തും മൂ​ലം ഭാ​ര​തി എ​യ​ർ​ടെ​ലി​നു സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം ലാ​ഭം പ്ര​ഖ്യാ​പി​ക്കാ​നാ​യി. 800 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ ന​ഷ്‌​ടം പ​ല​രും പ്ര​വ​ചി​ച്ച സ്ഥാ​ന​ത്ത് 119 കോ​ടി ലാ​ഭ​മു​ണ്ടാ​യി. ഇ​തു ത​ലേ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ലെ 343 കോ​ടി ലാ​ഭ​ത്തി​ൽനി​ന്ന് 65 ശ​ത​മാ​നം കു​റ​വാ​ണ്.

ക​ന്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ 6.2 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. നി​കു​തി ബാ​ധ്യ​ത​യാ​യി നീ​ക്കി​വ​ച്ചി​രു​ന്ന 2633 കോ​ടി രൂ​പ തി​രി​കെ വ​ര​വി​ൽ ചേ​ർ​ത്ത​തു മൂ​ല​മാ​ണ് ക​ന്പ​നി​ക്കു ലാ​ഭം കാ​ണി​ക്കാ​ൻ സാ​ധി​ച്ച​ത്. നി​കു​തി​ക്കു മു​ന്പ് 1854 കോ​ടി രൂ​പ ന​ഷ്‌​ടം ഉ​ണ്ടാ​യി​രു​ന്നു.


ക​ന്പ​നി​യു​ടെ ആ​ളോ​ഹ​രി റ​വ​ന്യു ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​കാ​ല​ത്തെ 142 രൂ​പ​യാ​ൽനി​ന്ന് 101 രൂ​പ​യാ​യി താ​ണു. റി​ല​യ​ൻ​സ് ജി​യോ​യി​ൽനി​ന്നു​ള്ള മ​ത്സ​രം മൂ​ലം നി​ര​ക്കു​ക​ൾ താ​ഴ്ത്തി​യ​തി​ന്‍റെ ഫ​ല​മാ​ണ​ത്.