മൈക്രോസോഫ്റ്റ് വീണ്ടും ഒന്നാമത്
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി​ക​ളി​ൽ മൈ​ക്രോ​സോ​ഫ്റ്റ് വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. റീ​ട്ടെ​യ്ൽ ഭീ​മ​നാ​യ ആ​മ​സോ​ണി​ന്‍റെ ത്രൈ​മാ​സ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഓ​ഹ​രി​ക​ൾ​ക്ക് 6500 കോ​ടി ഡോ​ള​റി​ന്‍റെ (4.6 ല​ക്ഷം കോ​ടി രൂ​പ) ഇ​ടി​വു​ണ്ടാ​യി. ഇ​താ​ണ് മൈ​ക്രോ​സോ​ഫ്റ്റി​നെ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​കെ​യെ​ത്തി​ച്ച​ത്.

ഏ​പ്രി​ലി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് വി​പ​ണി​മൂ​ല്യ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 82,300 കോ​ടി ഡോ​ള​റാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ മൂ​ല്യം. അ​തേ​സ​മ​യം, ആ​മ​സോ​ണി​ന്‍റേ​ത് 80,500 കോ​ടി ഡോ​ള​റാ​യി.


ആ​പ്പി​ളി​ന്‍റെ ത്രൈ​മാ​സ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ടും. ന​ഷ്ട​ക്ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വ​രി​ക എ​ന്ന സൂ​ച​ന​യി​ൽ ആ​പ്പി​ളി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.