കളം പിടിക്കാൻ ഇരട്ടകൾ
ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് അ​​ടു​​ത്തി​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച ര​​ണ്ടു മോ​​ഡ​​ലു​​ക​​ളാ​​ണ് തി​​യാ​​ഗോ ജെ​​ടി​​പി​​യും ടി​​ഗോ​​ർ ജെ​​ടി​​പി​​യും. സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ പോ​​ക്ക​​റ്റി​​ൽ ഒ​​തു​​ങ്ങു​​ന്ന വി​​ല​​യി​​ൽ മി​​ക​​ച്ച ഫീ​​ച്ച​​റു​​ക​​ൾ ന​​ല്കാ​​ൻ ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് ശ്ര​​മി​​ക്കു​​ന്ന​​തു​​കൊ​​ണ്ടു​​ത​​ന്നെ പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള ര​​ണ്ട് ജെ​​ടി​​പി മോ​​ഡ​​ലു​​ക​​ളും ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. മി​​ക​​ച്ച എ​​ൻ​​ജി​​ൻ, പ​​രി​​ഷ്ക​​രി​​ച്ച സ​​സ്പെ​​ൻ​​ഷ​​ൻ തു​​ട​​ങ്ങി​​യ​വ ന​​ല്കി സ്പോ​​ർ​​ട്ടി പ​​രി​​വേ​​ഷ​​ത്തി​​ലാ​​ണ് പു​​തി​​യ മോ​​ഡ​​ലു​​ക​​ളും ജ​ന്മ​​മെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

വ​​ലി​​യ ഗ്രി​​ല്ലും എ​​യ​​ർ​​ഡാ​​മും

ഗ്ലോ​​സി ബ്ലാ​​ക്ക് ഫി​​നി​​ഷിം​​ഗു​​ള്ള പു​​തി​​യ ഗ്രി​​ൽ, സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് വേ​​ർ​​ഷ​​നു​​ക​​ളി​​ൽ​​നി​​ന്നു മാ​​റി വ​​ലി​​യ എ​​യ​​ർ ഡാം ​​എ​​ന്നി​​വ എ​​ൻ​​ജി​​നി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ത​​ണു​​ത്ത വാ​​യു എ​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു.

ചൂ​​ടു ക​​ള​​യാ​​ൻ വെ​​ന്‍റു​​ക​​ൾ

ബോ​​ണ​​റ്റി​​ലും വ​​ശ​​ങ്ങ​​ളി​​ലും വെ​​ന്‍റു​​ക​​ൾ വെ​​റും ഭം​​ഗി മാ​​ത്രം ഉ​​ദ്ദേ​​ശി​​ച്ചു ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത​​ല്ല. എ​​ൻ​​ജി​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ലൂ​​ടെ പു​​റം​​ത​​ള്ളു​​ന്ന ചൂ​​ട് പു​​റ​​ത്തേ​​ക്ക് നി​​ർ​​ഗ​​മി​​പ്പി​​ക്കാ​​ൻ​​വേ​​ണ്ടി​​യാ​​ണി​​വ ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഡു​​വ​​ൽ ടോ​​ണ്‍ തീം

​​ജെ​​ടി​​പി ഇ​​ര​​ട്ട​​ക​​ൾ എ​​ന്ന് ഒ​​റ്റ വാ​​ക്കി​​ൽ വി​​ളി​​ക്കാ​​വു​​ന്ന ടി​​ഗോ​​റും തി​​യാ​​ഗോ​​യും ഡു​​വ​​ൽ ടോ​​ണി​​ലാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചു​​വ​​ന്ന കാ​​റി​​ന് ബ്ലാ​​ക്ക് ഫി​​നി​​ഷ്ഡ് ഒൗ​​ട്ട്സൈ​​ഡ് റി​​യ​​ർ​​വ്യൂ മി​​റ​​ർ ന​​ല്കി​​യി​​രി​​ക്കു​​ന്പോ​​ൾ വെ​​ളു​​ത്ത വാ​​ഹ​​ന​​ത്തി​​ന് ചു​​വ​​പ്പ് ഒ​​ആ​​ർ​​വി​​എം ആ​​ണ് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. നി​​റ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല വ​​ശ​​ങ്ങ​​ളി​​ലും 15 ഇ​​ഞ്ച് അ​​ലോ​​യ് വീ​​ലു​​ക​​ളി​​ലും കാ​​ഴ്ച​​സൗ​​ന്ദ​​ര്യം ക​​ന്പ​​നി ന​​ല്കി​​യി​​ട്ടു​​ണ്ട്.

ഡു​​വ​​ൽ എ​​സ്ഹോ​​സ്റ്റ്

പി​​ന്നി​​ലെ ഡു​​വ​​ൽ എ​​ക്സ്ഹോ​​സ്റ്റ് മ​​റ്റൊ​​രു ആ​​ക​​ർ​​ഷ​​ണം. വാ​​ഹ​​ന​​ത്തി​​ന്‍റെ സ്റ്റ​​ബി​​ലി​​റ്റി ഉ​​യ​​ർ​​ത്താ​​ൻ ഇ​​ത് സ​​ഹാ​​യി​​ക്കും.

എ​​ല്ലാം ക​​റു​​പ്പ്

ക​​റു​​ത്ത ഡാ​​ഷ്ബോ​​ർ​​ഡ്, ക​​റു​​ത്ത സീ​​റ്റു​​ക​​ൾ, ബ്ലാ​​ക്ക് ഹെ​​ഡ് ലൈ​​ന​​ർ തു​​ട​​ങ്ങി​​യ​​വ ഇ​​ന്‍റീ​​രി​​യ​​ർ മ​​നോ​​ഹ​​ര​​മാ​​ക്കു​​ന്നു. സീ​​റ്റി​​ലും ലെ​​ത​​ർ വ്രാ​​പ്ഡ് സ്റ്റി​​യ​​റിം​​ഗി​​ലും ചു​​വ​​ന്ന സ്റ്റി​​ച്ചിം​​ഗു​​ക​​ൾ. റെ​​ഡ് ഫി​​നി​​ഷ്ഡ് എ​​സി വെ​​ന്‍റു​​ക​​ളും ന​​ല്കി​​യി​​രി​​ക്കു​​ന്നു.


എ​​ക്സ് സെ​​ഡ് വേ​​രി​​യ​​ന്‍റ് അ​​ടി​​സ്ഥാ​​നം

ര​​ണ്ടു മോ​​ഡ​​ലു​​ക​​ളു​​ടെ​​യും എ​​ക്സ് സെ​​ഡ് വേ​​രി​​യ​​ന്‍റി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ജെ​​ടി​​പി ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ൾ

8 സ്പീ​​ക്ക​​ർ ഓ​​ഡി​​യോ സി​​സ്റ്റം, സ്റ്റി​​യ​​റിം​​ഗ് മൗ​​ണ്ട​​ഡ് ഓ​​ഡി​​യോ ക​​ണ്‍​ട്രോ​​ൾ, ഹൈ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ ഡ്രൈ​​വിം​​ഗ് സീ​​റ്റ്, ടി​​ൽ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ സ്റ്റി​​യ​​റിം​​ഗ് വീ​​ൽ, 5 ഇ​​ഞ്ച് ട​​ച്ച് സ്ക്രീ​​ൻ യൂ​​ണി​​റ്റ്, സ്മോ​​ക്ക്ഡ് പ്രൊ​​ജ​​ക്ട​​ർ ഹെ​​ഡ് ലാ​​ന്പു​​ക​​ൾ, ഓ​​ട്ടോ​​മാ​​റ്റി​​ക് ക്ലൈ​​മ​​റ്റ് ക​​ണ്‍​ട്രോ​​ൾ, റി​​യ​​ർ സെ​​ൻ​​ട്ര​​ൽ ആം ​​റെ​​സ്റ്റ്, റി​​വേ​​ഴ്സ് കാ​​മ​​റ, എ​​ടു​​ത്തി​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച ടി​​ഗോ​​ർ എ​​ക്സ് സെ​​ഡ് പ്ല​​സി​​ന്‍റെ ടെ​​യി​​ൽ ലാ​​ന്പ് എ​​ന്നി​​വ പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ൾ.

വി​​ശാ​​ലം

മു​​ന്നി​​ലെ​​യും പി​​ന്നി​​ലെ​​യും സീ​​റ്റു​​ക​​ൾ​​ക്ക് ഒ​​രേ​​പോ​​ലു​​ള്ള ലെ​​ഗ് സ്പേ​​സ് വാ​​ഹ​​ന​​ത്തി​​ന് ന​​ല്കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ ടി​​ഗോ​​ർ ജെ​​ടി​​പി​​ക്ക് ബൂ​​ട്ട് സ്പേ​​സ് 419 ലി​​റ്റ​​റാ​​ണെ​​ങ്കി​​ൽ തി​​യാ​​ഗോ ജെ​​ടി​​പി​​ക്ക് 265 ലി​​റ്റ​​ർ.

എ​​ൻ​​ജി​​ൻ

1.2 ലി​​റ്റ​​ർ ട​​ർ​​ബോ ചാ​​ർ​​ജ്ഡ് പെ​​ട്രോ​​ൾ എ​​ൻ​​ജി​​നാ​​ണ് ക​​രു​​ത്ത്. കോം​​പാ​​ക്ട് എ​​സ് യു​​വി നെ​​ക്സോ​​ണി​​ലും ഇ​​തു​​ത​​ന്നെ​​യാ​​ണ് ന​​ല്കി​​യി​​ട്ടു​​ള്ള​​ത്. 114 പി​​എ​​സ് പ​​വ​​റി​​ൽ 150 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ഈ ​​എ​​ൻ​​ജി​​നാ​​കും. പൂ​​ജ്യ​​ത്തി​​ൽ​​നി​​ന്ന് 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗം കൈ​​വ​​രി​​ക്കാ​​ൻ പ​​ത്തു സെ​​ക്ക​​ൻ​​ഡു​​ക​​ൾ മാ​​ത്രം മ​​തി.

സു​​ര​​ക്ഷ
ഡു​​വ​​ൽ എ​​യ​​ർ​​ബാ​​ഗു​​ക​​ൾ, ആ​​ന്‍റി ലോ​​ക്ക് ബ്രേ​​ക്കിം​​ഗ് സി​​സ്റ്റം, ഇ​​ല​​ക്ട്രോ​​ണി​​ക് ബ്രേ​​ക്ക്ഫോ​​ഴ്സ് ഡി​​സ്ട്രി​​ബ്യൂ​​ഷ​​ൻ, കോ​​ർ​​ണ​​ർ സ്റ്റെ​​ബി​​ലി​​റ്റി ക​​ണ്‍​ട്രോ​​ൾ.
വി​​ല
ടി​​ഗോ​​ർ ജെ​​ടി​​പി: 7.49 ല​​ക്ഷം രൂ​​പ
തി​​യാ​​ഗോ ജെ​​ടി​​പി: 6.52 ല​​ക്ഷം രൂ​​പ.

ഓട്ടോസ്പോട്ട്/ ഐബി
autospot@deepika.com
Loading...