ആമസോണിന് റിക്കാർഡ്
ബം​ഗ​ളൂ​രു: ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ 2018ലൂടെ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച റി​ക്കാ​ർ​ഡ് ആ​മ​സോ​ണി​ന്. ഒ​ക്‌​ടോ​ബ​ർ 10-15, ഒ​ക്‌​ടോ​ബ​ർ 24-28, ന​വം​ബ​ർ 2-5 എ​ന്നീ കാ​ല​യ​ള​വി​ൽ സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ലൂ​ടെ​യാ​ണ് ആ​മ​സോ​ണി​ന്‍റെ ഈ ​നേ​ട്ടം.

ഹി​ന്ദി വൈ​ബ്സൈ​റ്റ് വി​ക​സി​പ്പി​ച്ച​തും ആ​ദ്യ​ത്തെ പ​ർ​ച്ചേ​സിം​ഗി​ന് സൗ​ജ​ന്യ ഷി​പ്പിം​ഗ് ന​ല്കി​യ​തും വി​ല്പ​ന കൂ​ടാ​നി​ട​യാ​യി. സേ​വ​ന​മെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന ആ​കെ പി​ൻ​കോ‍ഡു​ക​ളി​ൽ 99.3 ശ​ത​മാ​ന​ത്തി​ൽ​നി​ന്നും ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു.

മ​റ്റു​ള്ള സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ൾ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ളി​ലെ വി​ല്പ​ന​യി​ൽ 20 മ​ട​ങ്ങാ​ണ് വ​ർ​ധ​ന. ഫ​യ​ർ ടി​വി സ്റ്റി​ക്കി​ന്‍റെ വി​ല്പ​ന​യി​ൽ 2.6 മ​ട​ങ്ങും കി​ൻ​ഡി​ൽ ഡി​വൈ​സു​ക​ളു​ടെ വി​ല്പ​ന​യി​ൽ ഒ​ന്പ​ത് മ​ട​ങ്ങും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.


സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ വ​ൺ​പ്ല​സ്, ഷ​വോ​മി എ​ന്നി​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ത്. ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ 100 ശ​ത​മാ​നം വ​ർ​ധി​ച്ചു. ടെ​ലി​വി​ഷ​നു​ക​ളി​ൽ ഷ​വോ​മി, ബി​പി​എ​ൽ, സാ​ന്യോ എ​ന്നി​വ​യും മി​ക​ച്ച രീ​തി​യി​ൽ വി​ൽ​ക്കാ​നാ​യി.