ഷവോമി റെഡ്മി നോട്ട് 6 പ്രോ 22ന് വിപണിയിൽ
ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​റെ പ്ര​​​ചാ​​​രം നേ​​​ടി​​​യ ഷ​​​വോ​​​മി റെ​​​ഡ്മി നോ​​​ട്ട് 5 പ്രോ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി, റെ​​​ഡ്മി നോ​​​ട്ട് 6 പ്രോ ​​​ഈ മാ​​​സം 22ന് ​​​ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. 23ന് 12 ​​മു​​​ത​​​ൽ ഫോ​​​ണി​​​ന്‍റെ വി​​​ല്പ​​​ന​​​യാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


എ​​​ന്നാ​​​ൽ, ഫോ​​​ണി​​​ന്‍റെ വി​​​ല​​​യും ​ഏ​​​തു സൈ​​​റ്റ് മു​​​ഖേ​​​ന​​​യാ​​​ണ് വി​​​ൽ​​പ​​ന​​​യെ​​​ന്ന​​​തും അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. 6.26 ഇ​​​ഞ്ച് ഫു​​​ൾ എ​​​ച്ച്ഡി ഡി​​​സ്പ്ലെ, 4000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി തു​​​ട​​​ങ്ങി​​​യ ഫീ​​​ച്ച​​​റു​​​ക​​​ൾ ഫോ​​​ണി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.