കാർ വിപണി ഉഷാറാകുന്നില്ല
മും​ബൈ: കാ​റു​ക​ൾ അ​ട​ക്കം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ മാ​ന്ദ്യം. ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം വി​ല്പ​ന​യി​ൽ ഒ​ന്പ​തു മു​ത​ൽ 11 വ​രെ ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ക്രി​സി​ൽ വി​ല​യി​രു​ത്തി.

ഉ​ത്സ​വ​സീ​സ​ണി​ൽ പ്ര​തീ​ക്ഷി​ച്ച​ത്ര വി​ല്പ​ന ന​ട​ന്നി​ല്ല. സെ​പ്റ്റം​ബ​റി​ലും ഒ​ക്‌​ടോ​ബ​റി​ലുംകൂ​ടി നോ​ക്കു​ന്പോ​ൾ വി​ല്പ​ന ര​ണ്ടു ശ​ത​മാ​നം കു​റ​വാ​ണ്.

പ​ലി​ശ​വ​ർ​ധ​ന, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​ലെ വ​ർ​ധ​ന, പു​തി​യ മോ​ഡ​ലു​ക​ൾ കാ​ര്യ​മാ​യി ഇ​റ​ങ്ങാ​ത്ത​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണു വി​ല്പ​ന‌മാ​ന്ദ്യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.


ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും വി​ല്പ​ന​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. കു​രു​ക്കു​മൂ​ലം ഒ​ല പോ​ലു​ള്ള ഷെ​യ​ർ ടാ​ക്സി​ക​ൾ​ക്കു പ്രി​യം കൂ​ടി.

വാ​ഹ​നവി​ല്പ​ന​യു​ടെ അ​ഞ്ചി​ലൊ​ന്ന് സെ​പ്റ്റം​ബ​ർ-ഒ​ക്‌ടോ​ബ​റി​ലെ ഉ​ത്സ​വ​സീ​സ​ണി​ലാ​ണു ന​ട​ക്കാ​റ്. ഈ ​സ​മ​യ​ത്തു വി​ല്പ​ന പി​ന്നോ​ട്ട​ടി​ച്ച​ത് സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ​മാ​ണ്. ജൂ​ലൈ മു​ത​ൽ വി​ല്പ​നമാ​ന്ദ്യ​മു​ണ്ട്. ജൂ​ലൈ​യി​ൽ 2.7 ശ​ത​മാ​നം, ഓ​ഗ​സ്റ്റി​ൽ 2.5 ശ​ത​മാ​നം, സെ​പ്റ്റം​ബ​റി​ൽ 5.6 ശ​ത​മാ​നം എ​ന്ന തോ​തി​ലാ​ണു യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന കു​റ​ഞ്ഞ​ത്. ഒ​ക്‌ടോ​ബ​റി​ൽ 1.6 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യി.