ടോൾ ബോയ് ഹാച്ച്ബാ ബാക്ക്‌ മാരുതി ഇഗ്നിസ്
ടോൾ ബോയ് ഹാച്ച്ബാക്കായ റിറ്റ്സിനു പകരക്കാരനായി മാരുതി സുസൂക്കി പുറത്തിറക്കിയ മോഡൽ. നിർഭാഗ്യവശാൽ കന്പനിയുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള വിൽപ്പന നേടാൻ ഇഗ്നിസിനു ഇനിയും കഴിഞ്ഞിട്ടില്ല.

നിലവിൽ പെട്രോൾ എൻജിൻ വകഭേദം മാത്രമേയുള്ളൂ. 1.2 ലിറ്റർ, നാല് സിലിണ്ടർ എൻജിന് 82 ബിഎച്ച്പി 113 എൻഎം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വൽ, എഎംടി എന്നീ ഗീയർബോക്സ് വകഭേദങ്ങളുണ്ട്. ലിറ്ററിന് 20.89 കിലോമീറ്ററാണ് കന്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. എബിഎസ് ഇബിഡി, രണ്ട് എയർബാഗുകൾ എന്നിവ എല്ലാ വകഭേദങ്ങൾക്കുമുണ്ട്.


മാരുതി സുസൂക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെയാണ് ഇഗ്നിസിന്‍റെ വിൽപ്പന.
കൊച്ചി എക്സ്ഷോറൂം വില 4.83 ലക്ഷം രൂപ മുതൽ 7.22 ലക്ഷം രൂപ വരെ.