കൃഷിയിലേക്കു കൈപിടിച്ച് കിഴക്കമ്പലം നിവാസികള്‍
കൃഷിക്ക് പുതിയ മാനം നല്കി കൃഷി ലാഭകരമാണെന്ന് തെളി യിക്കുകയാണ് ഒരു ഗ്രാമത്തിലെ നിവാസികള്‍ ഒന്നടങ്കം. ഇന്ത്യയില്‍ അടിസ്ഥാന പ്രശ്‌നമാണ് തൊഴിലില്ലായ്മ. പക്ഷെ ഈ പ്രശ്‌നത്തെ തരണം ചെയ്യുകയാണ് കിഴക്കമ്പലം എന്ന ഒരു കൊച്ചു ഗ്രാമം. കിഴക്കമ്പലം നിവാസികള്‍ക്ക് കൃഷി ആവേശവും ആദാ യവുമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറികളാണ് പൊതുവേ മലയാളികള്‍ ഉപയോഗിക്കാറ്. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടതെല്ലാം ഉത്പാദിപ്പിച്ച് സ്വയംപര്യാപ്തതയില്‍ എത്തുകയാണ് കിഴക്കമ്പലം നിവാസികള്‍. ഓരോ വീട്ടിലും പഴങ്ങളും പച്ചക്കറികളും, ആട്, കോഴി, മത്സ്യം മുതലായവയെല്ലാമുണ്ട്.

ട്വന്റി 20 എന്ന ജനകീയ കുട്ടായ്മയിലൂടെ രൂപം കൊണ്ട ഈ പദ്ധതി കള്‍ 2020 ഓടെ കിഴക്കമ്പലത്തെ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച പഞ്ചായത്താക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.

ആടിലൂടെ വരു മാനം

ആയിരം കുടും ബങ്ങള്‍ക്ക് ആടു വളര്‍ത്തലിലൂടെ പ്രതി മാസം 15,000 രൂപ വീതം വ രുമാനം, അതാണ് ആടുഗ്രാമം പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 300 കുടുംബങ്ങള്‍ ഈ പദ്ധ തിയുടെ ഗുണഭോക്താ ക്കളാണ്. രണ്ടായിരം വീടുകളില്‍ ഓരോ ആടിനെ വീതം നല്‍കി 2015ല്‍ തുടങ്ങിയ പദ്ധതിയുടെ തുടര്‍ച്ച യാണ് ഇപ്പോഴത്തെ ആടുഗ്രാമം. പദ്ധതി. ഒരു കു ടും ബ ത്തിന് ഒരാടിനെ ലഭി ക്കുന്നതു കൊണ്ട് കാര്യമായ മെച്ചമൊ ന്നുമില്ല എന്നു മനസിലാ യതോടെ പദ്ധതിയാകെ പുതുക്കിപ്പണിതു. അഞ്ചു പെ ണ്ണാടുകളും പത്ത് ആടുകളെ ഉള്‍ ക്കൊള്ളാവുന്ന 60,000 രൂപ വില വരുന്ന കൂടും, കൂടു സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റു തറയും ഉള്‍ക്കൊ ള്ളുന്ന സമ്പൂര്‍ണ സൗജന്യ പദ്ധതി തുട ങ്ങുന്നത് അങ്ങ നെ. ഗുണഭോ ക്താ ക്കളെ തിരഞ്ഞെ ടുക്ക ലാ യിരുന്നു ആദ്യഘട്ടം. ആടുവളര്‍ ത്തലില്‍ പരിചയ വും താത്പര്യവും കുടുംബ ത്തിന്റെ സാമ്പത്തികശേഷിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ ചോദ്യാവലി തയാ റാക്കി.

അതിന്റെ അടിസ്ഥാനത്തില്‍ ഗുണഭോ ക്താക്കളെ തിരഞ്ഞെ ടുത്തതു മൂലം ഒരു യൂണിറ്റു പോലും നാളിതുവരെ പാഴായി ല്ലെന്ന് ട്വന്റി 20 പറയുന്നു. വെറ്ററിനറി വിദഗ്ധരുടെ നിര്‍ദേശ പ്രകാരം മലബാറി ആടിനെയാണ് വിതരണം ചെയ്തത്. ആടുകളെ വിതരണം ചെയ്ത് ഒരു വര്‍ഷം പിന്നിടുന്നതോടെ പ്രസവത്തി ത്തിലെത്തും. തുടര്‍ന്നുള്ള പ്രസ വങ്ങളിലൂടെ എല്ലാ മാസവും ഓരോ കുഞ്ഞിനെ വീതം വില്‍ ക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതിയുടെ ക്രമീകരണം. അതായത് ഒരു യൂണിറ്റില്‍ നിന്ന് മാസം ശരാശരി 5000 രൂപ വരുമാനം. ആടുകളുടെ എണ്ണം പത്തില്‍ കൂടുതല്‍ എത്തുന്ന തോടെ രണ്ടാമത്തെ കൂടും ഇരുപതിലധികമാകുന്നതോടെ മൂന്നാമത്തെ കൂടും സൗജന്യ മായി ലഭിക്കും. ആടുവളര്‍ത്തല്‍ തുടങ്ങി രണ്ടു വര്‍ഷം പിന്നിടു ന്നതോടെ ശരാശരി 20 ആടുകളെ എല്ലായ്‌പോഴും നിലനിര്‍ത്താനും മാസം മൂന്നു കുഞ്ഞുങ്ങളെ വീതം വില്‍ക്കാനും കഴിയുന്ന സ്ഥിതിയിലേക്ക് ഗുണഭോക്താവ് എത്തുന്നു. അതിലൂടെ മാസം 15,000 രൂപ വരുമാനം നേടാന്‍ സാധിക്കും. രണ്ടു കൂടിലേക്ക് വളര്‍ന്ന ഒട്ടേറെപ്പേരെയും മൂന്നു കൂടിലേക്കു വരെ എത്തിയവ രെയും കുറഞ്ഞ കാലംകൊണ്ടു തന്നെ കിഴക്കമ്പലത്തു സൃഷ്ടി ക്കാനായി എന്നതു പദ്ധതിയുടെ നേട്ടമെന്ന് സാബു ജേക്കബ്. 2018 ല്‍ ഗുണഭോക്താക്കളുടെ എണ്ണം അഞ്ഞൂറുകടക്കും. 2020ല്‍ ആയിരം വീടുകളാകും. ആടു ചന്ത, ആട്ടിറച്ചി സംസ്‌കരണ സംവിധാനം എന്നിവയും ഭാവി ലക്ഷ്യങ്ങളാണ്. ഇരുപത്തിനാലു മണിക്കൂറും വെറ്ററിനറി ഡോക്ട റുടെ സേവനം, പദ്ധതിയില്‍ ഉള്‍ പ്പെട്ട ഒരോ വീട്ടിലും നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശനം തുട ങ്ങി ആടുഗ്രാമം പദ്ധതിയുടെ ഓരോ ഘട്ടവും കൃത്യമായി ക്രമീ കരിച്ചാണ് കുതിപ്പ്.

ലാഭം കൊയ്ത് കോഴി വളര്‍ത്തലും മത്സ്യ കൃഷിയും

ബ്രോയിലര്‍ ഇറച്ചിക്കോഴി കളെ പൂര്‍ണമായും ഒഴിവാക്കി നല്ല നാടന്‍ കോഴിയിറച്ചി നാട്ടില്‍ ലഭ്യമാക്കുക, കോഴിവളര്‍ത്ത ലിലൂടെ കൃഷിക്കാര്‍ക്കു സ്ഥിര വരുമാനം ഉറപ്പാക്കുക എന്നിവ യാണ് കോഴിഗ്രാമം പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ആടുഗ്രാമത്തിനു സമാനമായ രീതിയില്‍ 300 ചതുര ശ്രയടി കൂടും 250 പൂവന്‍ കോഴി ക്കുഞ്ഞുങ്ങളും 120 ദിവസം പരി പാലിക്കാനുള്ള തീറ്റയും ഈ പ ദ്ധതിയിലെ ഗുണഭോക്താ വിനു സൗജന്യമായി ലഭിക്കും. സര്‍ക്കാ ര്‍ ഫാമില്‍നിന്ന് ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്ന ട്വന്റി 20 അവയെ ഒരു മാസം പരിപാലിക്കാനായി ഏതാ നും കര്‍ഷകരെ ചുമതല പ്പെടു ത്തുന്നു. അതിജീവനശേഷി കൈവരിക്കുന്ന കോഴിക്കുഞ്ഞു ങ്ങളെ ഗുണഭോക്താക്കള്‍ക്കു കൈമാറും. 120 ദിവസംകൊണ്ട് ഇവ ശരാശരി രണ്ടു കിലോ തൂക്കമെത്തും. കിലോയ്ക്ക് 22 രൂപ കര്‍ഷകനു വളര്‍ത്തുകൂലി നല്‍കി തിരിച്ചെടുത്ത് ട്വന്റി 20 യുടെ വിപണന കേന്ദ്രത്തിലൂടെ നാടന്‍ കോഴിയിറച്ചി നാട്ടുകാരിലെത്തും.


ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങ ളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്ന തില്‍ സംശയമില്ല. കടല്‍ മത്സ്യ ത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രാധാന്യ മാണുള്ളത്. ജലലഭ്യതയുള്ള സ്ഥല ത്ത് കുളം നിര്‍മിച്ച് അവിടെ മത്സ്യ കൃഷി നടപ്പാക്കി. നാലടി വെള്ളം കുളത്തില്‍ ഉണ്ടാകുന്ന രീതിയി ലാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാ തെ മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാത്ത രീതിയിലാണ് വരമ്പ് കെട്ടിയിരിക്കുന്നത്. കട്‌ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവയാണ് കൃഷി ചെയ്യുന്നത്. കോഴി ഗ്രാമം, മത്‌സ്യഗ്രാമം പദ്ധ തികള്‍ പരീ ക്ഷണഘട്ടം കഴിഞ്ഞ് ഗുണഭോക്താക്കളിലേക്ക് എത്താന്‍ ഒരുങ്ങുകയാണിപ്പോള്‍.

നെല്ല്, പച്ചക്കറി എന്നിവയുടെ കാര്യത്തില്‍ കനത്ത ഉത്പാദന ഇടിവു നേരിട്ടിരുന്ന കിഴക്കമ്പലം സ്വയംസഹായ സംഘങ്ങള്‍ രൂപീ കരിച്ചുള്ള കൃഷിയിലൂടെ അക്കാ ര്യത്തിലും പച്ചപിടിച്ചു തുടങ്ങി യിരിക്കുന്നു. കിഴക്കമ്പലത്തിനാ വശ്യമായ പച്ചക്കറികളുടെ ഏതാ ണ്ട് ഇരുപതു ശതമാനം ഉത് പാദിപ്പിക്കുന്ന സ്ഥിതിയിലേക്ക് ഇപ്പോള്‍ തങ്ങളെത്തിയിരിക്കു ന്നെന്ന് ചീഫ്‌കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറയുന്നു.

കൃഷി ചെയ്യാന്‍ താത്പര്യമു ള്ളവര്‍ക്ക് വിത്തും വളവും വിപ ണിയും ലഭ്യമാക്കി 2020 എത്തു ന്നതോടെ ഉത്പാദനം നൂറു ശത മാനത്തിലെത്തിക്കാനാണ് ശ്രമം. 'സര്‍ക്കാര്‍ തലത്തില്‍ സമാനമായ പദ്ധതികള്‍ പലതും നടപ്പാക്കു ന്നുണ്ടെങ്കിലും ആളുകള്‍ക്ക് പ്ര യോജനപ്പെടാതെ പോകുന്നത് രണ്ടു കാരണങ്ങളാലാണ്. ഗുണ ഭോക്താക്കളെ തെരഞ്ഞെടുക്കു ന്നതിലെ പാളിച്ച, പിന്നീട് തിരി ഞ്ഞു നോക്കാത്ത സ്ഥിതി. ഫല ത്തില്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുര്‍ വിനിയോഗമല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഇതിനൊരു തിരുത്തുകൂടിയാണു ട്വന്റി 20 യുടെ കാര്‍ഷിക പദ്ധതികളോ രോന്നും. ഭക്ഷ്യ സുരക്ഷക്ക് മാത്ര മല്ല ജില്ലയിലെ ഭൂഗര്‍ഭ ജല ത്തന്റെ സ്രോതസ് നിലനിര്‍ ത്തുവാനും കൃഷി അത്യന്താ പേക്ഷിതമാണ്. ഇന്ന് ജനങ്ങള്‍ കൃഷിയിലേക്ക് തിരിയാതിരിക്കു ന്നതിനുള്ള പ്രധാന കാരണം ന്യായവില ലഭ്യമല്ലാത്തതുകൊ ണ്ടാണ്. ട്വന്റി20 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക മാത്രമല്ല, നൂതന കാര്‍ഷിക യന്ത്രങ്ങളും ലഭ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കു ന്നെന്ന് ട്വന്റി 20 ചീഫ് കോര്‍ഡി നേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.

സ്ത്രീകളുടെ കൂട്ടായ്മയില്‍ പിറന്ന ജൈവകൃഷി

ഒരു നാടിനെ തന്നെ സ്വയം പര്യാപ്തയില്‍ എത്തിക്കുന്ന തില്‍ പ്രധാന പങ്കുവഹിക്കുക യാണ് കിഴക്കമ്പലം പഞ്ചായ ത്തിലെ ഏഴു വനിതകള്‍. കിഴക്ക മ്പലം പഞ്ചായത്തിലെ മാളേ യ്ക്കമോളം വാര്‍ഡില്‍ മൂന്നര ഏക്കര്‍ വരുന്ന ഭൂമിയില്‍ വാഴ, പയര്‍, വെള്ളരി, മത്തങ്ങ, കുമ്പളം തുടങ്ങി പത്തോളം ഇനം പച്ചക്കറികള്‍ തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്.

ഗ്രേസി തോമസ് (50), എല്‍ സി ആന്റണി(59), ചന്ദ്രിക മാധ വന്‍(60), സുഗുണ ചന്ദ്രന്‍(47), ഡെയ്‌സി ജോസ്(50), ലീല ജോസ് (63), സുമ പത്രോസ് (44) എന്നിവരാണ് കൃഷിക്ക് സമയം കണ്ടെത്തി മൂന്നേക്കര്‍ തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കി കിഴക്കമ്പലത്ത് കാര്‍ഷിക വിപ്ല വം തീര്‍ത്തത്. ഏതൊരു സ്ത്രീ ക്കും സ്വന്തമായി വരുമാന മാര്‍ ഗങ്ങള്‍ കണ്ടെത്തുന്നതിന് ഇന്ന് ഒരു ബുദ്ധിമുട്ടുമില്ലെന്നാണ് ഇവരു ടെ പക്ഷം.

വിത്തും വളവുമുള്‍പ്പടെ കൃഷി ക്കാവശ്യമായ എല്ലാ സാധന ങ്ങളും സൗജന്യമായാണ് ട്വന്റി 20 ജനകീയകൂട്ടായ്മ ലഭ്യമാക്കി യത്. ഉത്പന്നങ്ങള്‍ ട്വന്റി20 തന്നെ വാങ്ങി കര്‍ഷകന് ന്യായവില ലഭ്യമാക്കുന്നു.ഫോണ്‍ അഖില്‍(കൃഷി എക്‌സിക്യൂട്ടീവ്)- 9995472767

മിനു ഏലിയാസ്
കിഴക്കമ്പലം