ഹ്യുണ്ടായി ഗ്രാൻഡ് ഐ 10
പഴയ ഐ 10 അഴിച്ചുപണിതു ഗ്രാൻഡാക്കിയതല്ല. യഥാർഥത്തിൽ ആഗോള വിപണിയിലെ രണ്ടാം തലമുറ ഐ 10 ആണിത് . ഇന്ത്യയിൽ പിന്നെ പഴയതലമുറയെയും നിലനിർത്തിയിരിക്കു ന്നതിനാൽ പേരിനു മുന്പിൽ ഗ്രാൻഡ് എന്നു ചേർത്ത് വേർതിരിച്ചെന്നു മാത്രം. ബി പ്ലസ് ഹാച്ച്ബാക്ക് വിഭാഗത്തിൽ പുതുമയായ ചില ഫീച്ചേഴ്സ് ഗ്രാൻഡ് ഐ 10 നുണ്ട്. ഒരു ജിബി ഇന്‍റേണൽ മെമ്മറിയുള്ള എംപി ത്രി പ്ലേയർ , റിയർ എസി വെന്‍റ് , ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ഇതിൽ പെടും. ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള പത്ത് കാറുകളിലൊന്നായി മാറിയ ഗ്രാൻഡ് ഐ 10, 2013 സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. പെട്രോൾ , ഡീസൽ എൻജിനുകൾ ഗ്രാൻഡ് ഐ 10 നുണ്ട്. പെട്രോളിന് ഓട്ടോമാറ്റിക് വകഭേദമുണ്ട്.


1.2 ലിറ്റർ, നാല് സിലിണ്ടർ, കാപ്പ പെട്രോൾ എൻജിന് 82 ബിഎച്ച്പി 114 എൻഎം ആണ് ശേഷി. ഗ്രാൻഡ് ഐ 10 ന്‍റെ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, സിആർഡിഐ ഡീസൽ എൻജിനു ശേഷി 74 ബിഎച്ച്പി 190 എൻഎം. അഞ്ച് സ്പീഡാണ് മാന്വൽ ഗീയർബോക്സ്. മൈലേജ്: പെട്രോൾ ലിറ്ററിന് 19.77 കിലോമീറ്റർ. ഡീസൽ 24.95 കിലോമീറ്റർ.

കൊച്ചി എക്സ്ഷോറൂം വില പെട്രോൾ 4.73 ലക്ഷം രൂപ മുതൽ 6.61 ലക്ഷം രൂപ വരെ. ഡീസൽ 5.96 ലക്ഷം രൂപ മുതൽ 7.59 ലക്ഷം രൂപ വരെ.

കൊച്ചി എക്സ്ഷോറൂം വില 4.83 ലക്ഷം രൂപ മുതൽ 7.22 ലക്ഷം രൂപ വരെ.