കൂട്ടിനെത്തുന്ന കുഞ്ഞിപ്പക്ഷികള്‍
കൂട്ടിനെത്തുന്ന കുഞ്ഞിപ്പക്ഷികള്‍
Saturday, December 22, 2018 5:02 PM IST
ഓമനപ്പക്ഷികളുടെ സൗന്ദര്യത്തിലും കുസൃതികളിലും മനം മയങ്ങി പക്ഷിവളര്‍ത്തല്‍ ഹോബിയാക്കുന്നവരും അലങ്കാരപ്പക്ഷിളുടെ പ്രജനനവും വില്‍പനയും സംരംഭമായി തുടങ്ങാനാഗ്രഹിക്കുന്നവരും ചെയ്തു തുടങ്ങേണ്ട ഒരു ഗൃഹപാഠമുണ്ട്. തനിക്ക് യോജിച്ച പക്ഷിയിനത്തെ തെരഞ്ഞെടുക്കുക, അവയെക്കുറിച്ചുള്ള പരമാവധി അറിവു സ്വന്തമാക്കുക.

ഒപ്പം പക്ഷിവളര്‍ത്തലില്‍ അല്‍പം പ്രായോഗിക അറിവുകള്‍ കൂടി ആര്‍ജ്ജിക്കണം. തുടക്കക്കാര്‍ക്ക് യോജിച്ച പക്ഷിയിനങ്ങളെ പരിചയപ്പെടുക.

ജനപ്രിയന്‍ ബഡ്ജീസ്

ബഡ്ജീസ് അഥവ ബഡ്ജറിഗറുകള്‍ ഓസ്‌ട്രേലിയന്‍ സ്വദേശികളായ കുഞ്ഞിപ്പക്ഷികളാണ്. ലോകത്തിലെ ഏറ്റവും ജനപ്രീതി നേ ടിയ ഓമനപ്പക്ഷികള്‍. കേരളത്തില്‍ നാം ഇവയെ ലൗവ് ബേര്‍ഡ്‌സ് എന്നു വിളിക്കാറുണ്ട്. സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്ന ഊര്‍ജസ്വലരായ, മര്യാദരാമന്‍മാരായ കിലുക്കാംപെട്ടികളാണിവര്‍. അടിസ്ഥാന നിറമായ പച്ചയില്‍ നിന്ന് നിയന്ത്രിത പ്രജനനത്തിലൂടെ നിറം, നിറവിന്യാസം മുഖത്തേയും ശരീരത്തേയും പൊട്ടുകള്‍ അടയാളങ്ങള്‍, കവിള്‍ മറുകുകള്‍, തലപ്പൂവ് എന്നിവയില്‍ വൈവിധ്യം പുലര്‍ത്തുന്ന നിരവധി ഇനങ്ങള്‍ ഇന്ന് വിപണിയിലുണ്ട്.

പച്ച, നീല, ലൂട്ടിനോ പൈഡ്, ആല്‍ബിനോ ഓപ്പലിന്‍, സിന്നമണ്‍, ക്ലിയര്‍വിംഗ്‌സ്, സ്പാം ഗ്ള്‍ഡ്, ക്രസ്റ്റഡ് തുടങ്ങി ഷോ ബഡ്ജീസുകള്‍ വരെ. പുതിയ നിറവ്യത്യാസങ്ങള്‍ നല്‍കുന്ന സാധ്യത ലോകമെങ്ങുമുള്ള ബ്രീഡര്‍മാരെ ബഡ്ജറിഗറുകളെ വളര്‍ത്താന്‍ ആവേശം കൊള്ളിക്കുന്നു.

നീളം കൂടിയ വാലുള്ള ഇവയുടെ പരമാവധി നീളം അരയടിയാണ്. കുറഞ്ഞ വിലയില്‍ വ്യത്യസ്ത വര്‍ണങ്ങളിലുള്ള ഇവയുടെ ലഭ്യതയാണ് പക്ഷിവളര്‍ത്തലിലെ തുടക്കക്കാര്‍ക്ക് ഇവരെ പ്രിയങ്കരമാക്കുന്നത്. പക്ഷിവളര്‍ത്തലിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് പക്ഷികള്‍ കൂട്ടിലെ സാഹചര്യത്തില്‍ ഇണ ചേര്‍ന്ന,് മുട്ടയിട്ട്, അടയിരുന്ന് മുട്ട വിരിയിക്കുക, കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുക എന്നൊ ക്കെയുള്ളത്. ഇക്കാര്യത്തില്‍ പല വലിയ തത്തകളും പരാജയപ്പെടുമ്പോള്‍ കൂട്ടില്‍ ഇവ മുട്ടയിട്ടു പെരുകുന്നു. കൂട്ടമായി കോളനി രീതിയിലോ ഓരോ ജോഡികളെ പ്രത്യേകമായോ കമ്പിവലക്കൂടുകളില്‍ പാര്‍പ്പിക്കാം.

ഒരു ജോഡിയെ പാര്‍പ്പിക്കാന്‍ ചുരുങ്ങിയത് 1ഃ 1ഃ 2 അടി വി സ്തീര്‍ണമുള്ള കൂടു വേണം. കൂട്ടമായി താമസിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ശക്തിയേറിയ കാറ്റ്, ഈര്‍പ്പം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കണം. കാക്ക, പൂച്ച, പാമ്പ് തുടങ്ങിയ ശത്രുക്കളുമുണ്ട്. ഇരുപത്തിയഞ്ചു ഗ്രാം മാത്രം ഭാരമുള്ള ഇവര്‍ക്ക് കൂട്ടില്‍ ചില്ലകളും മുട്ടയിടാന്‍ അറയും തീറ്റ, വെള്ളപ്പാത്രങ്ങളും നല്‍കണം. 5ഃ5ഃ5 അടി കൂട്ടില്‍ 15-20 എണ്ണത്തെ വള ര്‍ത്താം.

2-3 മാസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങാം. 6-9 മാസം പ്രായമാകുമ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നു. ഒരു വയസില്‍ ഇണ ചേര്‍ക്കാം. അനുയോജ്യരായ ഇണ കളെ സ്വയം തെരഞ്ഞെടുക്കുന്നവരാണ് ഇവര്‍. കൃത്യമായ, പോഷകസമൃദ്ധമായ ഭക്ഷണം കിട്ടിയാല്‍ വര്‍ഷം മുഴുവന്‍ പ്രജനനത്തിന് റെഡി. ആണ്‍, പെണ്‍ പക്ഷികളെ മൂക്കിനു ചുറ്റുമുള്ള നിറം കൊണ്ട് തിരിച്ചറിയാം. പെണ്‍പക്ഷികള്‍ക്ക് മൂക്കിനു ചുറ്റും വെളുപ്പോ, തവിട്ടോ നിറമാണ്.

ആണ്‍പക്ഷികള്‍ക്ക് നീലനിറമായിരിക്കും. പ്രജനന കാലത്ത് ആക്രമണ സ്വഭാവമുള്ളതിനാല്‍ കൂട്ടില്‍ ആവശ്യത്തിനു സ്ഥലസൗകര്യം വേണം. മുട്ടയിടുന്ന അറകളായി മണ്‍കുടങ്ങളോ പെട്ടികളോ നല്‍കണം. ഒപ്പം മരച്ചില്ലകളും. മണ്‍കുടങ്ങള്‍ അടുത്തടുത്ത് സ്ഥാപിക്കരുത്. ഒരാണിന് ഒരു പെണ്ണ് എന്നതാണ് അനുപാതം. 4-6 മുട്ടകളാണ് സാധാരണ പെണ്‍പക്ഷികളിടുന്നത്. 18-22 ദിവസം വിരിയാനെടുക്കും. വര്‍ഷത്തില്‍ മൂന്നു തവണ വരെ മുട്ടയിടുന്നു.

ആദ്യത്തെ ആഴ്ച അമ്മയുടെ ആമാശയത്തില്‍ നിന്നുള്ള ക്രോപ്പ് മില്‍ക്കും പിന്നീട് ദഹിച്ച ഖരാഹാരം കൊ ക്കില്‍ നിന്നും നല്‍കുന്നു. രണ്ടരമാസം പ്രായത്തില്‍ കുഞ്ഞുങ്ങള്‍ തൂവലുകള്‍ വന്ന് പറക്കാറായി മണ്‍കുടങ്ങളില്‍ നിന്നു സ്വതന്ത്രരാകും.

തിന മുഖ്യഭക്ഷണമായി നല്‍ കാം. ഒപ്പം മുളപ്പിച്ച ഗോതമ്പ്, ചെറുപയര്‍, വിഷാംശമില്ലാത്ത പച്ചിലകള്‍ എന്നിവ നല്‍കാം. കണവനാക്ക്, തുളസിയില, പുല്ല്, മല്ലിയില എന്നിവയും നല്‍കാം. പ്രജനനസമയത്ത് പ്രത്യേകമായ സോഫ്റ്റ് ഫുഡ് തയാറാക്കി നല്‍കാം. മധുരക്കിഴങ്ങ്, സൂര്യകാന്തിക്കുരു, സോയാബീന്‍, പുഴങ്ങിയ മുട്ട തൊണ്ടോടുകൂടിയത,് വെളുത്തുള്ളി, യീസ്റ്റ്, ഒലിവെണ്ണ, കാരറ്റ്, തേന്‍, ജീവക മിശ്രിതം എന്നിവ ചേര്‍ത്താണ് ഇവ നിര്‍ മിക്കുന്നത്. ശുദ്ധജലം എപ്പോഴും വേണം.

ആഴ്ചയിലൊരിക്കല്‍ കൂടി വെള്ളത്തില്‍ ലിവര്‍ ടോണിക്, ധാതുലവണ മിശ്രിതം എന്നി വ ചേര്‍ത്തു നല്‍കാം. പക്ഷിവളര്‍ത്തലില്‍ പുതുതായി വരുന്നവര്‍ ഏതെങ്കിലും പക്ഷിപ്രേമി സൊസൈറ്റികളിലോ, ക്ലബിലോ അംഗങ്ങളാകുകയാണെങ്കില്‍ കുഞ്ഞുങ്ങളുടെ കാലുകളില്‍ തിരിച്ചറിയാനുള്ള വളയങ്ങള്‍ അണിയിക്കാം. ക്ലോസ്ഡ് മെറ്റല്‍ റിംഗാണ് ഇടുന്നതെങ്കില്‍ രണ്ടാ ഴ്ച പ്രായത്തിനു മുമ്പ് ചെയ്യണം.

കിരീടധാരികളായ കൊക്കറ്റീലുകള്‍

തുവലുകളാല്‍ നെയ്യപ്പെട്ട തലയിലെ കിരീടം മുഖമുദ്രയായ കൊക്കറ്റീലുകളെ ജനസമ്മതിയില്‍ പക്ഷിലോകത്ത് രണ്ടാം സ്ഥാനക്കാരായി പരിഗണിക്കാം.

തലപ്പൂവിന്റെ ഭംഗി, മാന്യമായ പെരുമാറ്റം, ഈണത്തിലുള്ള ചൂളം വിളി പരിചിത ശബ്ദങ്ങളെ അനുകരിക്കല്‍, വര്‍ണവ്യത്യാസങ്ങള്‍ എന്നിവയൊക്കെ ഇവയെ ആകര്‍ഷകമാക്കുന്നു. പുതിയെ സംരംഭകരെ സംബന്ധിച്ചിടത്തോളം പരിമിതമായ സൗകര്യങ്ങളില്‍ വളര്‍ത്താവുന്ന ചെറു തത്തകളാണ് ഇവ. മറ്റു തത്തകളെ വച്ചു നോക്കുമ്പോള്‍ കേവലം ഒരടിമാത്രം വലിപ്പം, ഒരു വയസ് പ്രായത്തില്‍ തുടഹ്ങുന്ന പ്രജനനം പ്രജനനത്തിലെ അയാസരീതികള്‍ ഇവ ഏറെ അനുകൂലമാണ്.

പ്രകൃത്യ ഉള്ള കൊക്കറ്റീലുകളുടെ നിറം കറുപ്പു കലര്‍ന്ന ചാരനിറമാണ ഗ്രേയാണ്. എന്നാല്‍ ജനിതക വ്യതിയാനങ്ങള്‍ സൃഷ്ടിച്ച നിരവധി നിറവ്യത്യാസങ്ങള്‍ ഇവര്‍ക്ക് ജനപ്രീതിനല്‍കുന്നു. പേള്‍, ലൂട്ടിനോ, പൈഡ്, അല്‍ബിനോ സിനമണ്‍ തുടങ്ങിയ ഇനങ്ങളുണ്ട്. 2ഃ2ഃ3 അടി വിസ്തീര്‍ണഅണമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള കൂടുകള്‍ നല്ലത്. മാന്യന്‍മാരായതിനാല്‍ മറ്റു ചെറു പഭികളെ അത്യാവശ്യമെങ്കില്‍ ഒപ്പം വളര്‍ത്താം. 3-4 മാസം പ്രായത്തില്‍ വാങ്ങുന്ന പക്ഷികള്‍ പെട്ടെന്ന് ഇണങ്ങുന്നു. മൂന്നുമാസം പ്രായമാകുമ്പോള്‍ പൂവന്‍ വിസിലടിക്കുന്ന പോലെ ശബ്ദമുണ്ടാക്കുന്നു. ആണ്‍ കൊക്കറ്റിലുകളുടെ മുഖത്തിന് മഞ്ഞനിറവും പെണ്ണിന് ചാര നിറവും. മുഖത്തുള്ള ഓറഞ്ചടയാ


ളത്തിന് വലിപ്പവും, ഗാഢതയും പൂവന് കുടുതലായിരിക്കും. പെണ്‍പക്ഷികളുടെ വാലിലെ ചാരനിറത്തിലുള്ള തൂവലുകള്‍ക്കിടയില്‍ വെള്ളയോ മഞ്ഞയോ നിറമുള്ള തുവലുകള വാലിനു കുറുകെവരകള്‍പോലെ കാണാം. ഗ്രേ കൊക്കറ്റിലുകളില്‍ ലിംഗനിര്‍ണ്ണയം പ്രശ്‌നമാണെങ്കിലും മറ്റിനങ്ങളില്‍ ഡി.എന്‍.എ സെക്‌സിങ്ങാണ് നല്ലത്.

6-8 മാസം പ്രായത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന ഇവയെ ഒരു വയസിനു ശേഷം ഇണ ചേര്‍ക്കാം പ്രജനനസമയത്ത് സ്വകാര്യത ഇഷ്‌പ്പെടുന്ന ഇവര്‍ക്ക് അടയിരിക്കാന്‍ 10ഃ10ഃ8 ഇഞ്ച് വിസ്തീര്‍ണ്ണമുള്ള അറകള്‍ നല്‍കാം. 4-6 മുട്ടകള്‍ 18-22 ദിവസം കൊണ്ട് വിരിയുന്നു. കുട്ടികള്‍ സ്വതന്ത്രരാകാന്‍ മൂന്നുമാസം. മുട്ടയിടുന്ന അറയ്ക്ക് ആറു സെ. മീറ്റര്‍ വ്യാസമുള്ള പ്രവേശന ദ്വാരം വേണം. 15 വര്‍ഷം വരെ ആയുസ്സുണ്ട്. ചെറു ധാന്യങ്ങള്ദ, പഴങ്ങള്‍, പച്ചില, പച്ചക്കറി, എന്നിവ തീറ്റയായി നല്‍കാം. കണവനാക്ക്, ചുണ്ണാമ്പുകല്ല്, കാരര്‌റ്, ബീറ്റ്‌റൂട്ട്, മല്ലിയില, പുതിനയില ചെറുപയര്‍, കടല, ചോളം ഒക്കെ നല്‍കാം. വിത്തുകള്‍ നല്‍കുമ്പോല്‍ വിറ്റാമിന്‍ എ യുടെ കുറവുണ്ടാകുന്നതിനാല്‍ ഒരു തുറ്റി വിറ്റിമിന്‍ എ മിശ്രിതം മീനെണ്ണ തീറ്റയില്‍ ചേര്‍ക്കണം. അല്ലെങ്കില്‍ അടയിരിക്കല്‍ അറയില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടും.

ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് നിത്യ പ്രണയിനികള്‍

മരച്ചില്ലയില്‍ സദാസമയം കൊക്കുരുമ്മിയിരിക്കുന്നു. ഒരിക്കലും പിരിയാതെ പ്രണയിക്കുന്ന സ്‌നേഹപ്പക്ഷികളാണിവ. ശരിക്കുള്ള ലവ്‌ബേര്‍സ്. ഈ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളാണ്. ചെറിയ വലുള്ള കൊഴുത്തരുണ്ട ചെറുതത്തകളാണിവ. ശ്രദ്ധും പരിചയവും കൂടുല്‍ വേണ്ടിവരും.

പിച്ച് ഫേസ്സ്, മാസ്‌ക്‌സ് ഫിഷര്‍ എന്‌നീ ഇനങ്ങളും അവയുടെ ഉപഇനങ്ങളും ചേര്‍ന്ന് നിരവധി വര്‍ണ്ണഭേദങ്ങള്‍ ലഭ്യമാണ്. തലയില്‍ വെള്ള ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയാണ് പീച്ച് ഫേസ്ഡ് ഇവയില്‍, ഘ്രീന്‍, ലൂട്ടിനോ, അക്വാബ്ള്ള, ഡച്ച് ബ്ലൂ പിച്ച് ഓലിവ് പീച്ച്, സിണമണ്‍ പീച്ച് തുടങ്ങിയവ ചുണ്ട് പച്ചനിറമുള്ള ഉടല്‍, കറുപ്പു നിറമുള്ള തല, ചുവന്ന ചുണ്ട് കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവുമാണ് മാസ്‌ക്ഡ് ഇനത്തിന്റെ പ്രത്യേകത. ഇവയില്‍ ബ്ലൂ മാസ്‌ക് മാബോമാസ്‌ക് കൊബാള്‍ട്ട് മാസ്‌ക്, വയലറ്റ്, ഒലിവ് മാസ്‌ക് എന്നിവയുണ്ട്. മാസ്‌ക്കുകളുമായി വലിയ വ്യത്യാസമില്ലാത്ത ഫിഷറുകള്‍ക്ക് ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറവും നെഞ്ചിന്‍രെ ഭാഗത്ത് ഓറഞ്ചു കലര്‍ന്ന മഞ്ഞ നിറവുമുണ്ട്.

കൂട്ടമായും ജോഡി തിരിച്ചും പാര്‍പ്പിക്കാം. മൂന്നിനങ്ങലെ ഒരുമിച്ചടാതിരിക്കുക 3ഃ2ഃ2 അടി വലിപ്പമുള്ള കൂടുകളില്‍ 8ഃ6ഃ6 ഇഞ്ച് വലിപ്പമുള്ള ചതുരപ്പെട്ടികളോ, വലിപ്പമുള്‌ല കുടങ്ങളോ പ്രവേശനദ്വാരം 2.2.5 ഇഞ്ച് വ്യാസത്തില്‍ വൃത്താകൃതിയിലായിക്കണം. പ്രജനനസമയത്ത് തീരെ ശല്ല്യമില്ലാത്ത വിധമായിരിക്കണം കൂടുകളുടെ സ്ഥാനം. പയര്‍ മുളപ്പിച്ചും നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ കഴുകിയുണക്കിയും നല്‍കാം. കണവനാക്ക് ആര്യവേപ്പ് ചീരയില, തുളസിയില, പുതിനയില മല്ലിയില, വെള്ളരി, കാരറ്റ് ഇവയൊക്ക ലഭ്യതയനുസരിച്ച് തീറ്റയില്‍ ഉള്‍പ്പെടുത്താം. 18-20 വര്‍ഷം ആയൂര്‍ദൈര്‍ഖ്യമുണ്ട് ഇവര്‍ക്ക്. ഒരുവര്‍ഷം പ്രായത്തില്‍ പ്രജനനം തുടങ്ങാം. 3-4 ശീലുകള്‍ വര്‍ഷത്തിലുണ്ടാകും ഒരു ഗീലിലന്‍ 3-4 മുട്ടകള്‍. മുട്ട വിരിയാന്‍ 21-23 ദിവസങ്ങള്‍. പത്താം ദിവസം കണ്ണുകള്‍ തുറക്കുന്ന കുഞ്ഞുഹ്ങള്‍ ഒന്നരമാസം പ്രായമാകൂമ്പോള്‍ മണ്‍പുറത്തിന് പുറത്തിറങ്ങുന്നു.

ഫിഞ്ചുകള്‍ എന്ന കുഞ്ഞിക്കുരുവികള്‍

തൊടിയിലെ മരഹ്ങളില്‍ തുങ്ങിയാടി മനോഹരങ്ങളായ കൂടുകള്‍ നെയ്‌തൊരുക്കുന്ന ആര്‌റക്കുരുവികളെ ഓര്‍മ്മയില്ലേ. കുരുവികളോട് സാദൃശ്യമുള്ള കുഞ്ഞിപക്ഷികളാണ് ഫിഞ്ചുകള്‍ അരയടിയില്‍ താഴെ വലിപ്പമുള്ള ഇവയില്‍ സീബ്ര ഫിഞ്ച്, ഗ്രാസ് ഫിഞ്ച്, സ്റ്റാര്‍ ഫിഞ്ച്, കാര്‍ഡിനല്‍ ഫിഞ്ച് തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. പ്രായപൂര്‍ത്തിയെത്തിയ ആണ്‍ പക്ഷികളുടെ ചൂണ്ടിന്‍രേയും, തൂവലുകളുടേയും നിറം പെണ്‍പക്ഷികളുടേതിനേക്കാള്‍ തീക്ഷ്ണതമായിരിക്കും. ഒപ്പം പ്രത്യേക ശബ്ദം ആണ്‍പക്ഷികളുണ്ടാക്കുന്നു. കൃത്യമായ ലിംഗനിര്‍ണ്ണയം ഡി. എന്‍ എ സെക്‌സിങ്ങ് തന്നെ വേണം.

1ഃ1ഃ2; അടി വിസ്തീര്‍ണ്ണമുള്ള ചെറിയ കണഅണകളുള്ള വലക്കടുകളില്‍ ഇവയെ വള്‍ത്താം. ജന്മ ശത്രുക്കളായ ഉറുമ്പന്‍ പല്ലികള്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കണം. കൂട് വൃത്തിയായി സൂക്ഷിച്ചും, കൂടിന്റെ കാലുകള്‍ വെള്ളത്തിലുറപ്പിച്ചു നിര്‍ത്തിയും ഇറുമ്പുകളെ അകറ്റാം. മഞ്ഞള്‍പ്പൊടി വിതറുന്നതും നല്ലത്. കമ്പിവലകളുടെ വിടവ് പല്ലികള്‍ക്ക് കടക്കാന്‍ കഴിയാത്തവിധമാവണം. വെള്ളത്തില്‍ കുളിക്കുന്നതിനാല്‍ വെള്ളം ഇടയ്ക്കിടെ മാറ്റണം. കുതിര്‍ത്ത് ചതച്ച തിന, കടല ചെറുപയല്‍, പച്ചപ്പയര്‍ അരിഞ്ഞത് എന്നിവ തീറ്റയാക്കാം. ജീവനുള്ള പ്രാണികള്‍, പഴ ഈച്ചകള്‍, പുഴുക്കള്‍ എന്നിവ ഇവയുടെ ഇഷ്ടഭക്ഷണം. കാരറ്റ് പുഴുങ്ങിയത് മരക്കരി, ചുടുകട്ടപ്പൊടി, കണവനാക്ക് എന്നിവ തുവലുകളുടെ വര്‍ണ്മ തീഷ്ണത കൂട്ടുന്നു.

ഒരു വയസ് പ്രായമെത്തുമ്പോള്‍ പ്രജനനം തുടങ്ങാം. വര്‍ഷത്തില്‍ 3-4 തവണ പ്രജനനം നടക്കുന്നു. അടയിരിക്കാന്‍ സ്വന്തമായി കൂടൊരുക്കുന്നവരാണിവര്‍. ചിരട്ട മുട്ടയിടാനുള്ള അറയാക്കാന്‍ ഉത്തമം. ചകിരി, പുല്‍നാരുകള്‍ കൊതുമ്പ്, തണ്ടുകള്‍ ഇവയൊക്കെ നല്‍കിയാല്‍ കൂടുകൂട്ടും. 5-6 മുട്ടകള്‍ ഒരു സമയത്ത് ഇടുന്നു. പെണ്‍കിളി മുഴുവന്‍ സമയവും അടയിരിക്കുന്നു. 11-13 ദിവസം കൊണ്ട് മുട്ട വിരിലും ആദ്യ ആഴ്ചയില്‍ ഇണക്കിളികള്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഊട്ടുന്നു. മൂന്നാഴ്ച പ്രായത്തില്‍ കുഞ്ഞുഹ്ങള്‍ സ്വതന്ത്രരാകുന്നു.



ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി