ഹോ​ണ്ട സ്കൂ​ട്ട​റു​ക​ളു​ടെ വി​ൽ​പ്പ​ന 2.50 കോ​ടി ക​ട​ന്നു
ഹോ​ണ്ട സ്കൂ​ട്ട​റു​ക​ളു​ടെ വി​ൽ​പ്പ​ന 2.50 കോ​ടി ക​ട​ന്നു
Wednesday, December 26, 2018 3:45 PM IST
ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​റി​ന്‍റെ ഇ​ന്ത്യ​യി​ലെ സ്കൂ​ട്ട​ർ വി​ൽ​പ്പ​ന 2.50 കോ​ടി ക​ട​ന്നു. പ​തി​മൂ​ന്നു വ​ർ​ഷം കൊ​ണ്ട് ഒ​രു കോ​ടി വി​ൽ​പ്പ​ന കു​റി​ച്ച ഹോ​ണ്ട അ​ടു​ത്ത മൂ​ന്നു വ​ർ​ഷം കൊ​ണ്ട് ഒ​രു കോ​ടി കൂ​ടി കൂ​ട്ടി​ചേ​ർ​ത്തു. പി​ന്നീ​ട് ഒ​രു വ​ർ​ഷം കൊ​ണ്ട് 50 ല​ക്ഷം സ്കൂ​ട്ട​റു​ക​ൾ കൂ​ടി വി​റ്റ​ഴി​ച്ചു. നി​ല​വി​ൽ 2.5 കോ​ടി എ​ന്ന റെ​ക്കോ​ർ​ഡ് വി​ൽ​പ്പ​ന മ​റി​ക​ട​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക സ്കൂ​ട്ട​ർ ഉ​ൽ​പ്പാ​ദ​ക​രാ​യി​രി​ക്കു​ക​യാ​ണ് ഹോ​ണ്ട.

മാ​ന്ദ്യ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ട്ട​ർ വി​പ​ണി​യി​ലേ​ക്ക് 18 വ​ർ​ഷം മു​ന്പ് ആ​ക്റ്റീ​വ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് ഹോ​ണ്ട സ്കൂ​ട്ട​ർ​വ​ൽ​ക്ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. 2001ൽ 10 ​ശ​ത​മാ​ന​മാ​യി​രു​ന്ന വി​പ​ണി പ​ങ്കാ​ളി​ത്തം 2018ൽ 32 ​ശ​ത​മാ​ന​ത്തി​ലെ​ത്തി.

ഉ​പ​ഭോ​ക്താ​വി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ർ​ന്ന ഹോ​ണ്ട, സ്കൂ​ട്ട​ർ ശ്രേ​ണി​യും വി​പു​ല​മാ​ക്കി. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വ്യ​വ​സാ​യ​ത്തി​ൽ കൊ​ണ്ടു വ​ന്നു. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ്പ​ന​യു​ള്ള ആ​ക്റ്റീ​വ മു​ത​ൽ പ്രീ​മി​യം 125സി​സി​യും ഗ്രാ​സി​യ​യും വ​രെ ശ്രേ​ണി നീ​ളു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ട്ട​ർ ശ്രേ​ണി​യും ഹോ​ണ്ട​യു​ടേ​താ​ണ്.


വി​പ​ണി​യി​ൽ 57 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടൂ ​വീ​ല​ർ വി​ൽ​പ്പ​ന​യു​ള്ള ബ്രാ​ൻ​ഡാ​യി​രി​ക്കു​ക​യാ​ണ് ഹോ​ണ്ട. ഇ​ന്ത്യ​യി​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന ര​ണ്ടു സ്കൂ​ട്ട​റു​ക​ളി​ൽ ഒ​ന്ന് ഹോ​ണ്ട​യു​ടേ​താ​ണെ​ന്ന് ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ സെ​യി​ൽ​സ്-​മാ​ർ​ക്ക​റ്റി​ങ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് യാ​ദ് വീ​ന്ദ​ർ സിം​ഗ് ഗു​ലേ​രി​യ പ​റ​ഞ്ഞു.