റി​ക്കാ​ർ​ഡ് വി​ല്പ​ന​യു​മാ​യി ഹ്യുണ്ടാ​യ് ഐ20
റി​ക്കാ​ർ​ഡ് വി​ല്പ​ന​യു​മാ​യി ഹ്യുണ്ടാ​യ് ഐ20
Saturday, December 29, 2018 3:06 PM IST
കൊ​​​ച്ചി: 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 13 ല​​​ക്ഷം കാ​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച് ഹ്യുണ്ടാ​​​യ് ഐ20 ​​​മോ​​​ഡ​​​ൽ പ്രീ​​​മി​​​യം കോം​​​പാ​​​ക്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഈ ​​​നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ടു​​​ന്ന ആ​​​ദ്യ കാ​​​ർ എ​​​ന്ന ബ​​​ഹു​​​മ​​​തി നേ​​​ടി. 2009ലെ ​​​ഫൈ​​​വ് സ്റ്റാ​​​ർ യൂ​​​റോ എ​​​ൻ​​​സി​​​എ​​​പി റേ​​​റ്റിം​​​ഗ്, 2015ലെ ​​​ഇ​​​ന്ത്യ​​​ൻ കാ​​​ർ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ അ​​​വാ​​​ർ​​​ഡ് അ​​​ട​​​ക്കം 30 അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ഐ20 -ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ മാ​​​ത്രം 8.5 ല​​​ക്ഷം കാ​​​റു​​​ക​​​ൾ നി​​​ര​​​ത്തി​​ലി​​​റ​​​ക്കി. പ്രീ​​​മി​​​യം കോം​​​പാ​​​ക്ട് വി​​​ഭാ​​​ഗം രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തും ഐ20​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. 2018ൽ ​​​പ്രീ​​​മി​​​യം ലു​​​ക്കി​​​ന്‍റെ​​​യും സ്പോ​​​ർ​​​ട്ടി സ്റ്റൈ​​​ലിം​​​ഗി​​​ന്‍റെ​​​യും പൂ​​​ർ​​​ണ​​​ത​​​യോ​​​ടെ എ​​​ലീ​​​റ്റും ആ​​​ക്ടീ​​​വും ഐ20 ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കെ​​​ത്തി. പി​​​ന്നീ​​​ടു​​​ള്ള വി​​​ജ​​​യ​​​നേ​​​ട്ട​​​ങ്ങ​​​ൾ എ​​​ലീ​​​റ്റ് ഐ20​​​യും ആ​​​ക്ടീ​​​വ് ഐ20​​​യും ആ​​​വ​​​ർ​​​ത്തി​​​ച്ചു.


ലോ​​​കോ​​​ത്ത​​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ സ​​​ബ്സി​​​ഡി​​​യ​​​റി​​​യാ​​​യ ഹ്യുണ്ടാ​​​യ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് രാ​​​ജ്യ​​​ത്തെ വ​​​ലി​​​യ ര​​​ണ്ടാ​​​മ​​​ത്തെ കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളും ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള കാ​​​ർ എ​​​ക്സ്പോ​​​ർ​​​ട്ട​​​റു​​​മാ​​​ണ്.

എ​​​ലീ​​​റ്റ് ഐ20, ​​​ആ​​​ക്ടീ​​​വ് ഐ20 ​​​എ​​​ന്നി​​​വ​​​യൊ​​​ടൊ​​​പ്പം ഇ​​​യോ​​​ണ്‍, സാ​​​ൻ​​​ട്രോ, ഗ്രാ​​​ൻ​​​ഡ് ഐ​​​10, എ​​​ക്സെ​​​ന്‍റ്, വെ​​​ർ​​​ണ, എ​​​ലാ​​​ൻ​​​ട്ര, ക്രെ​​​റ്റ തു​​​ട​​​ങ്ങി​​​യ ജ​​​ന​​​പ്രി​​​യ മോ​​​ഡ​​​ലു​​​ക​​​ളും ഹ്യുണ്ടാ​​​യി​​​യു​​​ടേ​​​താ​​​യു​​​ണ്ട്.